Janjatiya Vikas: 'ജൻജാതിയ വികാസ്' ഗോത്രവർഗ പൈതൃക ആഘോഷം ഓ​ഗസ്റ്റ് അഞ്ചിന്

Azadi Ka Amrit Mahotsav: ഗോത്രവർഗ സംസ്‌കാരത്തിന്റെ സംരക്ഷണം, സമഗ്ര വികസനം, ഉപജീവന അവസരങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം, ബോധവൽക്കരണം എന്നിവയ്ക്ക് ഊന്നൽ നൽകിയാണ് ജൻജാതിയ വികാസ് സംഘടിപ്പിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 3, 2023, 02:46 PM IST
  • സീ മീഡിയ, 2023 ഓഗസ്റ്റ് അഞ്ചിന് ഇന്ത്യാ ഗേറ്റിൽ ട്രൈബൽ കൾച്ചർ നൈറ്റ് സംഘടിപ്പിക്കും
  • ഇന്ത്യയിലെ ഗോത്ര സമൂഹങ്ങളുടെ പുരോഗതിയും സമഗ്രമായ വളർച്ചയും ആഘോഷിക്കാൻ ലക്ഷ്യമിട്ടാണ് ജൻജാതിയ വികാസ് സംഘടിപ്പിക്കുന്നത്
  • ഗോത്രവർഗ സംഗീതം, നൃത്തം, ഫാഷൻ ഷോ എന്നിവയുടെ സമന്വയമായിരിക്കും ഈ മഹോത്സവം
Janjatiya Vikas: 'ജൻജാതിയ വികാസ്' ഗോത്രവർഗ പൈതൃക ആഘോഷം ഓ​ഗസ്റ്റ് അഞ്ചിന്

ന്യൂഡൽഹി: സീ മീഡിയയുമായി സഹകരിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന് കീഴിൽ സാംസ്‌കാരിക മന്ത്രാലയം 'ജൻജാതിയ വികാസ്' സംഘടിപ്പിക്കുന്നു. 2023 ഓഗസ്റ്റ് അഞ്ചിന് ഇന്ത്യാ ഗേറ്റിൽ ഇന്ത്യയുടെ ഗോത്രവർഗ പൈതൃക ആഘോഷം നടക്കും. ആദിവാസികളുടെ ശാക്തീകരണമാണ് ആസാദി കാ അമൃത് മഹോത്സവത്തിന്റെ പ്രാഥമിക ലക്ഷ്യങ്ങളിലൊന്ന്. ഗോത്രവർഗ സംസ്‌കാരത്തിന്റെ സംരക്ഷണം, സമഗ്ര വികസനം, ഉപജീവന അവസരങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം, ബോധവൽക്കരണം എന്നിവയ്ക്ക് ഊന്നൽ നൽകിയാണ് ജൻജാതിയ വികാസ് സംഘടിപ്പിക്കുന്നത്.

സീ മീഡിയയുമായി സഹകരിച്ച്, സാംസ്കാരിക മന്ത്രാലയത്തിന്റെ ആസാദി കാ അമൃത് മഹോത്സവ്, മുഴുവൻ ആദിവാസി സമൂഹത്തിന്റെയും ഉന്നമനത്തിനും ശാക്തീകരണത്തിനുമായി 360-ഡിഗ്രി കാമ്പെയ്‌നിൻ ആരംഭിച്ചതായി പ്രഖ്യാപിച്ചു. ഇന്ത്യയിലെ ഗോത്ര സമൂഹങ്ങളുടെ പുരോഗതിയും സമഗ്രമായ വളർച്ചയും ആഘോഷിക്കാൻ ലക്ഷ്യമിട്ട്, സീ മീഡിയ, 2023 ഓഗസ്റ്റ് അഞ്ചിന് സെൻട്രൽ വിസ്റ്റ, ഇന്ത്യാ ഗേറ്റിൽ വൈകുന്നേരം ഏഴ് മണിക്ക് ട്രൈബൽ കൾച്ചർ നൈറ്റ് സംഘടിപ്പിക്കും.

ഗോത്രവർഗ സംഗീതം, നൃത്തം, ഫാഷൻ ഷോ എന്നിവയുടെ സമന്വയമായിരിക്കും ഈ മഹോത്സവം. ആകർഷകമായ ഫാഷൻ ഷോയിൽ ഗോത്രവർഗ വസ്ത്രങ്ങളുടെ വിസ്മയങ്ങൾ പ്രദർശിപ്പിക്കും. ഈ ഓൺ-ഗ്രൗണ്ട് ഇവന്റ് ഗോത്ര സമൂഹങ്ങളുടെ സമ്പന്നമായ സംസ്കാരത്തെ ഉയർത്തിക്കാട്ടുന്നതിനാണ് പ്രാധാന്യം നൽകുന്നത്. കമ്മ്യൂണിറ്റികൾ, ആദിവാസി സ്വയം സഹായ സംഘങ്ങൾ, ഏജൻസികൾ, സംഘടനകൾ എന്നിവയെ ജനങ്ങളുമായി ബന്ധിപ്പിക്കാൻ ഇത് സഹായിക്കും.

'ജനജാതിയ വികാസ്' സംരംഭത്തിലൂടെ, ആദിവാസി സമൂഹങ്ങളുടെ പോരാട്ട കഥകൾ ഉയർത്തിക്കാട്ടാനും ഇന്ത്യയെ സാംസ്കാരികമായി സമ്പന്നമാക്കുന്നതിൽ അവർ വഹിക്കുന്ന പങ്കിനെക്കുറിച്ച് യുവ തലമുറയെ ബോധവൽക്കരിക്കാനും ഇടപഴകാനും ഇത് ലക്ഷ്യം വയ്ക്കുന്നു. "ഇന്ത്യയിലെ പൗരന്മാരെ ആദിവാസി സമൂഹത്തിന്റെ ശാക്തീകരണത്തും ഉന്നമനത്തിനുമായി സജ്ജരാക്കുക എന്ന ഏക ലക്ഷ്യത്തോടെയാണ് 'ജനജാതിയ വികാസ്' കാമ്പെയ്‌ൻ വിഭാവനം ചെയ്തിരിക്കുന്നത്. നമ്മുടെ സമൂഹത്തിൽ ആദിവാസി സമൂഹം അവിഭാജ്യ പങ്ക് വഹിക്കുന്നു, ഇന്ത്യയുടെ മഹത്തായ ഗോത്ര പാരമ്പര്യവും സംസ്കാരവും ഉൾക്കൊള്ളാൻ ഇന്ത്യയിലെ ഓരോ പൗരനും മുന്നോട്ട് വരണം.' കേന്ദ്ര സാംസ്കാരിക മന്ത്രി അർജുൻ റാം മഗ്‌വാൾ പറഞ്ഞു.

"ജനജാതിയ വികാസ്' കാമ്പെയ്‌ൻ ആരംഭിച്ചതോടെ, ആദിവാസി സമൂഹവുമായുള്ള ബന്ധം ശക്തിപ്പെടുത്താനും രാഷ്ട്രവുമായുള്ള ബന്ധം ശക്തിപ്പെടുത്താനും സീ മീഡിയ ലക്ഷ്യമിടുന്നു. ഈ അതുല്യമായ സംരംഭത്തിന് ഞങ്ങൾ 360 ഡിഗ്രി മാർക്കറ്റിംഗ് സമീപനമാണ് സ്വീകരിച്ചത്. 
ഈ ക്യാമ്പെയ്ന്റെ ഭാ​ഗമാകാൻ പൗരന്മാരെ സജീവമായി പ്രോത്സാഹിപ്പിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. ഇന്ത്യയിലെ ഗോത്ര സമൂഹങ്ങളുടെ പുരോഗതി, ഉന്നമനം, സമഗ്രമായ വളർച്ച എന്നിവ ആഘോഷിക്കുന്നതിൽ പങ്കെടുക്കുക." ഇന്ത്യാഡോട്ട്കോം ഡിജിറ്റൽ പ്രൈവറ്റ് ലിമിറ്റഡിന്റെ സിആർഒ ശ്രീധർ മിശ്ര പറഞ്ഞു.
  
ഗോത്ര പാരമ്പര്യവും അവരുടെ പുരാതന പാരമ്പര്യങ്ങളും സമ്പന്നമായ സംസ്കാരവും പാരമ്പര്യവും വികസനവും സാക്ഷ്യപ്പെടുത്താൻ തയ്യാറാകൂവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ മീഡിയ പബ്ലിഷിംഗ് കമ്പനികളിലൊന്നാണ് ഇന്ത്യഡോട്ട്കോം ഡിജിറ്റൽ പ്രൈവറ്റ് ലിമിറ്റഡ്. 32ലധികം ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉള്ള, ആഗോളതലത്തിൽ അതിവേഗം വളരുന്ന വെബ്‌സൈറ്റുകളിലും ആപ്പുകളിലും ഒന്നാണ് ഐഡിപിഎല്ലിന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News