JP Naddaയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം, ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് BJP

BJP ദേശീയ അദ്ധ്യക്ഷന്‍ JP Naddaയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം അഴിച്ചുവിട്ട്  തൃണമൂല്‍  കോണ്‍ഗ്രസ്‌.... 

Last Updated : Dec 10, 2020, 04:27 PM IST
  • BJP ദേശീയ അദ്ധ്യക്ഷന്‍ JP Naddaയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം അഴിച്ചുവിട്ട് തൃണമൂല്‍ കോണ്‍ഗ്രസ്‌....
  • ഡയമണ്ട് ഹാര്‍ബറിലേക്കുള്ള യാത്രാമധ്യേയാണ് JP Naddaയുടെ വാഹനത്തിന് നേരെ തൃണമൂല്‍ ഗുണ്ടകളുടെ ആക്രമണം ഉണ്ടായത്
  • ആക്രമത്തിന് പിന്നാലെ, പശ്ചിമ ബംഗാള്‍ BJP അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് (Amit Shah) കത്തയച്ചു. സുരക്ഷാ വീഴ്ചയുണ്ടായതായി അദ്ദേഹം ആരോപിച്ചു.
  • ബംഗാളില്‍ എത്രയും വേഗം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് BJP സംസ്ഥാന ഉപാദ്ധ്യക്ഷന്‍ മുകുള്‍ റോയ് ആവശ്യപ്പെട്ടു.
JP Naddaയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം, ബംഗാളില്‍  രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന്   BJP

New Delhi: BJP ദേശീയ അദ്ധ്യക്ഷന്‍ JP Naddaയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം അഴിച്ചുവിട്ട്  തൃണമൂല്‍  കോണ്‍ഗ്രസ്‌.... 

ഡയമണ്ട് ഹാര്‍ബറിലേക്കുള്ള യാത്രാമധ്യേയാണ്   JP Naddaയുടെ  വാഹനത്തിന് നേരെ തൃണമൂല്‍ ഗുണ്ടകളുടെ ആക്രമണം ഉണ്ടായത്.  കൊല്‍ക്കത്തയില്‍  ദ്വിദിന സന്ദര്‍ശനത്തിന് എത്തിയതായിരുന്നു   ജെ പി നദ്ദ (JP Nadda). 2021ല്‍ നടക്കാനിരിക്കുന്ന  പശ്ചിമ ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പിന്  (West Bengal Assembly Election) മുന്നോടിയായി പാര്‍ട്ടി പ്രവര്‍ത്തകരെ കാണാനെത്തിയതായിരുന്നു അദ്ദേഹം. കാറില്‍ നദ്ദയ്ക്കൊപ്പം  പശ്ചിമ ബംഗാളിന്‍റെ ചുമതലയുള്ള  കൈലാഷ് വിജയ്‌വര്‍ഗിയയും (Kailash Vijayvargiya) ഉണ്ടായിരുന്നു.

ആക്രമത്തിന് പിന്നാലെ,   പശ്ചിമ  ബംഗാള്‍ BJP അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ്  ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് (Amit Shah) കത്തയച്ചു.  സുരക്ഷാ വീഴ്ചയുണ്ടായതായി കത്തില്‍ അദ്ദേഹം ആരോപിച്ചു.

സംസ്ഥാന BJP ഓഫീസ്  JP നദ്ദ സന്ദര്‍ശിച്ചപ്പോള്‍ അക്രമികള്‍ നിര്‍ത്തിയിട്ട കാറിന് മുകളില്‍ ചാടി കയറിയെന്നും, നദ്ദയുടെ പരിപാടിക്ക് പോലീസിന്‍റെ  സാന്നിധ്യം പോലുമുണ്ടായിരുന്നില്ല എന്നും  കത്തില്‍ പറയുന്നു.  

മുദ്രാവാക്യം വിളികളുമായി ഇരുന്നൂറിലധികം വരുന്ന ആള്‍ക്കൂട്ടം കയ്യില്‍ വടികളുമായി പാര്‍ട്ടി ഓഫീസിന് മുന്നില്‍ ഉണ്ടായിരുന്നതായും,  അക്രമികളെ തടയാതെ നോക്കി നില്‍ക്കുകയായിരുന്നു പോലീസെന്നും അദ്ദേഹം അമിത്ഷായ്ക്ക് അയച്ച കത്തില്‍ പറയുന്നു.

ഇത് രണ്ടാം തവണയാണ്   നദ്ദയ്ക് സുരക്ഷ ഓര്‍ക്കുന്നതില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് വീഴ്ച സംഭവിക്കുന്നത്.  ഇരു സംഭവങ്ങളിലും കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം  റിപ്പോര്‍ട്ട് തേടിയിരിയ്ക്കുകയാണ്.

അതേസമയം,  ബംഗാളില്‍ എത്രയും വേഗം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് BJP സംസ്ഥാന ഉപാദ്ധ്യക്ഷന്‍ മുകുള്‍ റോയ് ആവശ്യപ്പെട്ടു.   ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി  നദ്ദ  സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം ഉണ്ടായ സാഹചര്യത്തിലാണ് മുകുള്‍ റോയിയുടെ പ്രതികരണം. 

Also read: ഗോവധ നിരോധന ബില്‍ പാസാക്കി കര്‍ണാടക, നിയമം ലംഘിച്ചാല്‍ 7 വര്‍ഷം വരെ തടവ്

ജെ പി നദ്ദയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വന്‍ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്ന്  കൈലാഷ്  വിജയ്‌വര്‍ഗിയയും ആരോപിച്ചു. ഇക്കാര്യം ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും അദ്ദേഹം  ട്വിറ്ററില്‍ കുറിച്ചു.

പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചു വരികയാണ്.  ഇത്തവണ ഭരണ കക്ഷിയായ  തൃണമൂല്‍  കോണ്‍ഗ്രസും BJPയും തമ്മിലാണ് പോരാട്ടം  നടക്കുക. ഇതുവരെ അധികാരം കൈയേറാന്‍ സാധിക്കാത്ത പശ്ചിമ ബംഗാളില്‍ ഇക്കുറി വെന്നിക്കൊടി പറിക്കാന്‍ തന്നെയാണ് BJPയുടെ നീക്കം... 

Trending News