ന്യൂഡൽഹി: ഉത്തർപ്രദേശിലെ ബറാബങ്കി (Barabanki) ജില്ലയിലുണ്ടായ വൻ അപകടം എടുത്തത് 18 പേരുടെ ജീവൻ. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച രാത്രി ലഖ്‌നൗ-അയോദ്ധ്യ ഹൈവേയിൽ നിർത്തിയിട്ടിരുന്ന ഡബിൾ ഡെക്കർ ബസിലേക്ക് പാഞ്ഞുവന്ന ഒരു ട്രക്ക് ഇടിച്ചുകേറുകയായിരുന്നുവെന്നാണ്.
പൊലീസ് റിപ്പോർട്ട് അനുസരിച്ച് ബസിനുണ്ടായ കേടുപാടിനെ തുടർന്ന് ഡ്രൈവർ രാത്രി എട്ടുമണിയോടെ റോഡരികിൽ ബസ് നിർത്തിയിട്ടിരിക്കുകയായിരുന്നു. രാത്രി ഏതാണ്ട് 12 മണിയോടടുത്ത് പാഞ്ഞുവന്ന ട്രക്ക് ബസിന്റെ പിന്നിലേക്ക് ഇടിച്ചു (Road Accident) കയറുകയായിരിന്നുവെന്നാണ്.
Also Read: Arjun Ayanki's Friend : അർജുൻ ആയങ്കിയുടെ സുഹൃത്ത് അപകടത്തിൽ മരിച്ചു
സംഭവസ്ഥലത്ത് വച്ചുതന്നെ നിരവധിപേർ മരണമടയുകയായിരുന്നു. ഈ ബസ് ഹരിയാനയിലെ പൽവലിൽ നിന്നും തിരിച്ച് ബിഹാറിലേക്ക് പോവുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അപകടത്തിൽ 20 ഓളം പേർക്ക് പരിക്കേറ്റതായും ചികിത്സയ്ക്കായി ഇവരെ ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചതായും പറയുന്നുണ്ട്. പൊലീസ് സ്ഥലത്തുണ്ടായിരുന്നതിനാൽ അപകടം മൂലം റോഡിൽ (Uttar Pradesh) ഉണ്ടായ തടസങ്ങൾ എത്രയും പെട്ടെന്ന്തന്നെ ശരിയാക്കുകയായിരുന്നു.
അപകടത്തിന് ശേഷം പരിക്കേറ്റവരുടെ അവസ്ഥ അറിയാൻ എഡിജി ആശുപത്രി സന്ദർശിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
രാം സനേഹി ഘട്ടിനടുത്ത് പാർക്ക് ചെയ്തിരുന്ന ഈ ബസിൽ രാത്രി വൈകി പാഞ്ഞുവന്ന ഒരു ട്രക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് എഡിജി സത്യനാരായൺ സബാത്ത് (Satyanarayan Sabat) അറിയിച്ചു. 19 പേർ ആശുപത്രിയിൽ ചികിത്സയിലാണെന്നും, ചില മൃതദേഹങ്ങൾ ഇപ്പോഴും ബസിനടിയിൽ കുടുങ്ങിക്കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
A truck rammed into a bus near Ram Sanehi Ghat In Barabanki, late last night. About 18 casualties with many passengers sustaining injuries;19 hospitalized. Rescue operation to recover the dead bodies stuck under the bus is underway: Satya Narayan Sabat, ADG, Lucknow Zone pic.twitter.com/mCsJS9mEVG
— ANI UP (@ANINewsUP) July 28, 2021
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...