Assembly Elections 2023 : 'സെമി ഫൈനൽ'! അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു

Assembly Elections 2023 Full Schedule : തെലങ്കാന, മധ്യപ്രദേശ്, രാജസ്ഥാൻ, മിസോറാം, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയസഭ തിരഞ്ഞെടുപ്പിനുള്ള തീയതികളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Oct 9, 2023, 02:13 PM IST
  • ഛത്തീസ്ഗഡിൽ രണ്ട് ഘട്ടങ്ങളിലായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
  • ബാക്കി സംസ്ഥാനങ്ങളിൽ ഒറ്റഘട്ടം കൊണ്ട് വോട്ടെടുപ്പ് സംഘടിപ്പിക്കും.
  • ഡിസംബർ മൂന്നിന് ഫലം പുറത്ത് വരും
Assembly Elections 2023 : 'സെമി ഫൈനൽ'! അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു

ന്യൂ ഡൽഹി : രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. മിസോറാം, ഛത്തീസ്ഗഡ്, തെലങ്കാന, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികളാണ്  തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഛത്തീസ്ഗഡിൽ രണ്ട് ഘട്ടങ്ങളിലായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ബാക്കി സംസ്ഥാനങ്ങളിൽ ഒറ്റഘട്ടം കൊണ്ട് വോട്ടെടുപ്പ് സംഘടിപ്പിക്കും. ഡിസംബർ മൂന്നിന് ഫലം പുറത്ത് വരും

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള പ്രധാനപ്പെട്ട തീയതികൾ

ഛത്തീസ്ഗഡ്

തിരഞ്ഞെടുപ്പ് ചട്ടം - 13 ഓക്ടോബർ (ആദ്യ ഘട്ടം), 21 ഒക്ടോബർ (രണ്ടാംഘട്ടം)
നാമനിർദേശം സമർപ്പിക്കൽ - 20 ഒക്ടോബർ (ആദ്യഘട്ടം), 30 ഒക്ടോബർ (രണ്ടാം ഘട്ടം)
വോട്ടെടുപ്പ് - 7 നവംബർ (അദ്യ ഘട്ടം), 17 നവംബർ (രണ്ടാംഘട്ടം)
ഫലം - മൂന്ന് ഡിസംബർ

മിസോറാം

തിരഞ്ഞെടുപ്പ് ചട്ടം - 13 ഓക്ടോബർ
നാമനിർദേശം സമർപ്പിക്കൽ - 20 ഒക്ടോബർ 
വോട്ടെടുപ്പ് - 7 നവംബർ
ഫലം - മൂന്ന് ഡിസംബർ

മധ്യപ്രദേശ്

തിരഞ്ഞെടുപ്പ് ചട്ടം - 21 ഓക്ടോബർ
നാമനിർദേശം സമർപ്പിക്കൽ - 30 ഒക്ടോബർ 
വോട്ടെടുപ്പ് - 17 നവംബർ
ഫലം - മൂന്ന് ഡിസംബർ

രാജസ്ഥാൻ

തിരഞ്ഞെടുപ്പ് ചട്ടം - 30 ഓക്ടോബർ
നാമനിർദേശം സമർപ്പിക്കൽ - 6 നവംബർ 
വോട്ടെടുപ്പ് - 23 നവംബർ
ഫലം - മൂന്ന് ഡിസംബർ

തെലങ്കാന

തിരഞ്ഞെടുപ്പ് ചട്ടം - 1 നവംബർ 
നാമനിർദേശം സമർപ്പിക്കൽ - 13 നവംബർ 
വോട്ടെടുപ്പ് - 30 നവംബർ
ഫലം - മൂന്ന് ഡിസംബർ

ALSO READ : വോട്ടർ ഐഡിയിൽ മാറ്റം വരുത്തുന്നത് എങ്ങനെ? എന്തൊക്കെ ശ്രദ്ധിക്കണം

അഞ്ച് സംസ്ഥാനങ്ങളിലുമായി 16.14 കോടി പേര് വിധിയെഴുതുക. 60.2 ലക്ഷം പുതിയ വോട്ടർമാർ ഇത്തവണയുള്ളത്. അഞ്ച് സംസ്ഥാനങ്ങളിലുമായി 1.77 ലക്ഷം പോളിങ് സ്റ്റേഷനുകൾ സജ്ജീകരിക്കും. ഇവയിൽ 1.01 ലക്ഷം സ്റ്റേഷനുകളിൽ വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തും. എല്ലാ സംസ്ഥാനങ്ങളിലും കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വോട്ട് ചെയ്യുന്ന സ്ത്രീകളുടെയും പുരുഷന്മാരുടെയും അനുപാതം വർധിച്ചുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ തിരഞ്ഞെടുപ്പ് പ്രഖ്യാപനവേളയിൽ അറിയിച്ചു. 2024 ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു സെമി ഫൈനൽ പോലെയാണ് അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിനെ കാണുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News