Assembly Election 2021: തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനവുമായി ബന്ധപ്പെട്ട നിര്‍ണ്ണായക പത്രസമ്മേളനം ഡല്‍ഹിയില്‍

കേരളമടക്കം  അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനായി  തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ (Election Commission)  വാർത്താ സമ്മേളനം ആരംഭിച്ചു.

Written by - Zee Malayalam News Desk | Last Updated : Feb 26, 2021, 05:23 PM IST
  • കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ണ്ണായക വാർത്താ സമ്മേളനം ആരംഭിച്ചു.
  • കേരളം, തമിഴ് നാട്, അസം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് തിരഞ്ഞെടുപ്പ് നടക്കുക.
  • ആകെ 18.69 കോടി വോട്ടർമാരാണുള്ളത്. 5 സംസ്ഥാനങ്ങളിലെ 824 നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക.
Assembly Election 2021: തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനവുമായി ബന്ധപ്പെട്ട നിര്‍ണ്ണായക പത്രസമ്മേളനം  ഡല്‍ഹിയില്‍

New Delhi: കേരളമടക്കം  അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനായി  തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ (Election Commission)  വാർത്താ സമ്മേളനം ആരംഭിച്ചു.

കേരളം, തമിഴ് നാട്,  അസം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് തിരഞ്ഞെടുപ്പ് നടക്കുക.

ആകെ 18.69 കോടി വോട്ടർമാരാണുള്ളത്. 5 സംസ്ഥാനങ്ങളിലെ 824 നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക.

കോവിഡ്‌  വ്യാപനം മൂലം ഇത്തവണ  പോളി൦ഗ് സ്‌റ്റേഷനുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ (Sunil Arora)  പറഞ്ഞു. കേരളത്തില്‍ 2016ല്‍ പോളി൦ഗ്  സ്‌റ്റേഷനുകളുടെ എണ്ണം 21498 ആയിരുന്നു. ഇത് ഇക്കുറി 40771 ആയിരിയ്ക്കും.  അസമില്‍ പോളിംഗ് സ്റ്റേഷനുകളുടെ ശതമാനം വർധന 34%, പശ്ചിമ ബംഗാളിൽ പോളിംഗ് സ്റ്റേഷനുകൾ 31.65 ശതമാനം വർദ്ധിപ്പിക്കും. 

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ അനുഭവം മാതൃകയാക്കി, ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കി തിരഞ്ഞെടുപ്പ് നടത്തുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ  അറോറ പറഞ്ഞു. കൂടാതെ, എല്ലാ തിരഞ്ഞെടുപ്പ്   ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പിന് മുന്നോടിയായിCovid പ്രതിരോധ കുത്തിവയ്പ് നൽകുമെന്നും  മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.

കോവിഡ്‌  വ്യാപനം മൂലം പ്രത്യേക പ്രോട്ടോക്കോള്‍ അനുസരിച്ചായിരിയ്ക്കും  പ്രചാരണവും തിരഞ്ഞെടുപ്പും നടക്കുക.  CBSE പരീക്ഷ, ആഘോഷങ്ങള്‍ എന്നിവ മുന്‍നിര്‍ത്തിയാണ് തിരഞ്ഞെടുപ്പ് തിയതി നിര്‍ണ്ണയിച്ചിരിയ്ക്കുന്നത്‌.

Also read: ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം തന്നെ ബംഗാളിലും ആവര്‍ത്തിക്കും; Amit Shah

ഇത്തവണ വോട്ടിംഗ് സമയം ഒരു മണിക്കൂര്‍ കൂടി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. Road Showയില്‍  5 വാഹനത്തില്‍ കൂടുതല്‍ പാടില്ല. പതിക സമര്‍പ്പിക്കാന്‍  2 പേരില്‍ കൂടുതല്‍ പാടില്ല.  80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ക്യൂ നില്‍ക്കേണ്ട ആവശ്യമില്ല., കൂടാതെ പോസ്റ്റല്‍ വോട്ട് ചെയ്യാനുള്ള സൗകര്യവും ഉണ്ടായിരിയ്ക്കും.

Updating..... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News