Assam rifles | മണിപ്പൂരിൽ അസം റൈഫിൾസിന്റെ വാഹന വ്യൂഹത്തിന് നേരെ ഭീകരാക്രമണം; കമാൻഡിങ് ഓഫീസറും കുടുംബവും ഉൾപ്പെടെ ആറ് പേർ മരിച്ചു

46 അസം റൈഫിൾസ് കമാൻഡിങ് ഓഫീസർ കേണൽ ബിപ്ലവ് ത്രിപാഠിയും കുടുംബവും മൂന്ന് സൈനികരുമാണ് മരിച്ചത്.

Written by - Zee Malayalam News Desk | Last Updated : Nov 13, 2021, 03:37 PM IST
  • ത്രിപാഠിയും ഭാര്യയും മകനും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു
  • നിരവധി സൈനികർക്ക് പരിക്കേറ്റതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ
  • ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ട്
  • മ്യാൻമർ അതിർത്തിയോട് ചേർന്ന പ്രദേശത്താണ് ആക്രമണമുണ്ടായത്
Assam rifles | മണിപ്പൂരിൽ അസം റൈഫിൾസിന്റെ വാഹന വ്യൂഹത്തിന് നേരെ ഭീകരാക്രമണം; കമാൻഡിങ് ഓഫീസറും കുടുംബവും ഉൾപ്പെടെ ആറ് പേർ മരിച്ചു

ഇംഫാൽ: മണിപ്പൂരിലെ ചുർചൻപുർ ജില്ലയിൽ സൈന്യത്തിന്റെ വാഹന വ്യൂഹത്തിന് നേരെ ഭീകരാക്രമണം. അസം റൈഫിൾസിന്റെ വാഹന വ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ കമാൻഡിങ് ഓഫീസറും കുടുംബവും ഉൾപ്പെടെ ആറ് പേർ മരിച്ചു.

46 അസം റൈഫിൾസ് കമാൻഡിങ് ഓഫീസർ കേണൽ ബിപ്ലവ് ത്രിപാഠിയും കുടുംബവും മൂന്ന് സൈനികരുമാണ് മരിച്ചത്. ത്രിപാഠിയും ഭാര്യയും മകനും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

നിരവധി സൈനികർക്ക് പരിക്കേറ്റതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ട്. മ്യാൻമർ അതിർത്തിയോട് ചേർന്ന പ്രദേശത്താണ് ആക്രമണമുണ്ടായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News