Assam Government: ജീൻസ്, ലെഗിൻസ് തുടങ്ങിയവ സ്കൂൾ ​ഗേറ്റിന് പുറത്ത്; അധ്യാപകർക്ക് ഡ്രെസ് കോഡുമായി അസം

Jeans, Leggins not allowed to Teachers in Assam: വൃത്തിയായും മാന്യമായുമുള്ള വസ്ത്രങ്ങൾ  എല്ലാ അധ്യാപകരും ധരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. 

Written by - Zee Malayalam News Desk | Last Updated : May 21, 2023, 05:23 PM IST
  • അസമിലെ പ്രാദേശിക വസ്ത്രവും, സാരിയും, സൽവാറുമാണ് വനിതാ അധ്യാപകർക്കായി നിർദ്ദേശിച്ചിട്ടുള്ള വസ്ത്രം.
  • ഹരിയാനയിൽ ഇതിനുമുന്നേ ബിജെപി സർക്കാർ ഡോക്ടർമാർക്കും മെഡിക്കൽ ജീവനക്കാർക്കും ഡ്രെസ് കോഡിൽ ഇത്തരത്തിൽ നിയന്ത്രണങ്ങൾ കൊണ്ടു വന്നിരുന്നു.
  • ജീൻസ്, ടി ഷർട്ട്, മേക്കപ്പ്, അനാവശ്യ തരത്തിലള്ള ​ഹെയർസ്റ്റൈൽ, നഖം വളർത്തൽ മുതലായവ പാടില്ലെന്ന് ആരോ​ഗ്യമന്ത്രാലയം കർശന നിർദേശം നൽകിയത്.
Assam Government: ജീൻസ്, ലെഗിൻസ് തുടങ്ങിയവ സ്കൂൾ ​ഗേറ്റിന് പുറത്ത്; അധ്യാപകർക്ക് ഡ്രെസ് കോഡുമായി അസം

ദിസ്പൂർ: അധ്യാപകരുടെ വസ്ത്രധാരണത്തിൽ നിയന്ത്രണം കൊണ്ടുവന്ന് അസം സർക്കാർ.ലെഗിൻസ്, ആഡംബര വസ്ത്രങ്ങൾ, കടും നിറത്തിലുള്ള വസ്ത്രങ്ങൾ തുടങ്ങിയവ ധരിക്കാൻ പാടില്ലെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകി. വിദ്യാഭ്യാസ മന്ത്രി രനോജ് പെഗു ആണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. പൊതു സമൂഹത്തിന് അം​ഗീകരിക്കാൻ ആകാത്ത തരത്തിലുള്ള വസ്ത്രം ധരിക്കുന്നത് ചില അധ്യാപകർ ശീലമാക്കിയതോടെയാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് സർക്കാർ നീങ്ങിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പുരുഷ വനിതാ അധ്യാപകർക്ക് ടി ഷർട്ടും ജീൻസും ധരിക്കുന്നതിനും വനിതാ അധ്യാപകർക്ക് ലെഗിൻസ് ധരിക്കുന്നതിനുമാണ് വിലക്കുള്ളത്. എല്ലാ അധ്യാപകരും വൃത്തിയായും മാന്യമായുമുള്ള വസ്ത്രങ്ങൾ ധരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. അസമിലെ പ്രാദേശിക വസ്ത്രവും, സാരിയും, സൽവാറുമാണ് വനിതാ അധ്യാപകർക്കായി നിർദ്ദേശിച്ചിട്ടുള്ള വസ്ത്രം. ഹരിയാനയിൽ ഇതിനുമുന്നേ ബിജെപി സർക്കാർ ഡോക്ടർമാർക്കും മെഡിക്കൽ ജീവനക്കാർക്കും ഡ്രെസ് കോഡിൽ ഇത്തരത്തിൽ നിയന്ത്രണങ്ങൾ കൊണ്ടു വന്നിരുന്നു.

ALSO READ: മധ്യപ്രദേശ് തെരഞ്ഞെടുപ്പിന് തയ്യാറെടുപ്പുകള്‍ ആരംഭിച്ച് കോണ്‍ഗ്രസ്; പ്രിയങ്കയുടെ റാലി ജൂണിൽ

ജീൻസ്, ടി ഷർട്ട്, മേക്കപ്പ്, അനാവശ്യ തരത്തിലള്ള ​ഹെയർസ്റ്റൈൽ, നഖം വളർത്തൽ മുതലായവ പാടില്ലെന്ന് ആരോ​ഗ്യമന്ത്രാലയം കർശന നിർദേശം നൽകിയത്. മറ്റു തരത്തിലുള്ള പാവാടകൾ പലാസോകൾ തുടങ്ങി, ടി ഷർട്ടുകൾ, സ്ട്രെച്ച് ടി ഷർട്ട്, സ്ട്രെച്ച് പാന്റ്സ്, ഫിറ്റിംഗ് പാന്റ്സ്, ലെതർ പാന്റ്സ്, കാപ്രി, ഹിപ് ഹഗ്ഗർ, സ്വെറ്റ്പാന്റ്സ്, ടാങ്ക് ടോപ്പുകൾ, സ്ട്രാപ്പ്ലെസ്സ്, ബാക്ക്ലെസ് ടോപ്പുകൾ, ക്രോപ്പ് ടോപ്പ്, ഓഫ് ഷോൾഡർ ബ്ലൗസ് ഇവയൊന്നും അനുവദനീയമല്ലെന്നാണ് ഹരിയാന ആരോഗ്യമന്ത്രി വ്യകതമാക്കിയിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News