Ash and Fish Controversy: ഐശ്വര്യ റായിയെക്കുറിച്ച് നടത്തിയ പരാമര്‍ശം, മന്ത്രിയോട് വിശദീകരണം തേടി വനിതാ കമ്മീഷൻ

Ash and Fish Controversy​:  കഴിഞ്ഞ ദിവസം ഐശ്വര്യ റായിയേക്കുറിച്ച് അനവസരത്തില്‍ പരാമര്‍ശം നടത്തി വിവാദത്തില്‍പ്പെട്ടിരിയ്ക്കുകയാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള  ബിജെപി മന്ത്രി വിജയ് കുമാർ ഗവിത്

Written by - Zee Malayalam News Desk | Last Updated : Aug 22, 2023, 06:20 PM IST
  • വീഡിയോ വൈറലായതോടെ വിശദീകരണം തേടി വനിതാ കമ്മീഷൻ രംഗത്തെത്തി. പരാമര്‍ശത്തില്‍ വിശദീകരണം തേടി നിതാ കമ്മീഷൻ മന്ത്രിയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
Ash and Fish Controversy: ഐശ്വര്യ റായിയെക്കുറിച്ച് നടത്തിയ പരാമര്‍ശം, മന്ത്രിയോട് വിശദീകരണം തേടി  വനിതാ കമ്മീഷൻ

Ash and Fish Controversy: ബോളിവുഡ് നടി ഐശ്വര്യ റായിയുടെ സൗന്ദര്യത്തിന് ലോകമെങ്ങും ആരാധകരാണ്. ലോകം വാഴ്ത്തുന്ന സൗന്ദര്യമാണ് ഐശ്വര്യയുടേത്. ഫാഷന്‍ ഷോകളില്‍ അന്താരാഷ്ട്ര ഇവന്‍റുകളില്‍  പങ്കെടുക്കുന്ന അവസരത്തില്‍ ക്യാമറ കണ്ണുകള്‍  ഐശ്വര്യയേയാണ് തിരയുക....  ഐശ്വര്യ സൗന്ദര്യം അതിലുപരി അവരുടെ നീല കണ്ണുകള്‍ ഏറെ ആകര്‍ഷകമാണ്... 

Also Read:   Neem for Hairfall: മുടി കൊഴിച്ചിൽ ഞൊടിയിടയില്‍ മാറും, വേപ്പ് ഈ വിധത്തില്‍ ഉപയോഗിച്ചു നോക്കൂ 
 
എന്നാല്‍ കഴിഞ്ഞ ദിവസം ഐശ്വര്യ റായിയേക്കുറിച്ച് അനവസരത്തില്‍ പരാമര്‍ശം നടത്തി വിവാദത്തില്‍പ്പെട്ടിരിയ്ക്കുകയാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള  ബിജെപി മന്ത്രി വിജയ് കുമാർ ഗവിത്. നന്ദൂർബാർ ജില്ലയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത അവസരത്തില്‍ അദ്ദേഹം നടത്തിയ പരാമർശം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ  മന്ത്രി വിവാദത്തില്‍ കുടുങ്ങി. ദിവസവും മത്സ്യം കഴിക്കുന്നതുകൊണ്ടാണ് ഐശ്വര്യ റായിയുടെ കണ്ണുകൾക്ക് ഇത്ര ഭംഗിയെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. 

Also Read:  Sun Transit 2023: അഖണ്ഡ സാമ്രാജ്യ രാജയോഗം നല്‍കും ഈ രാശിക്കാര്‍ക്ക് ഇരട്ടി സന്തോഷം, പണം വര്‍ഷിക്കും
 
"ദിവസവും മത്സ്യം ഭക്ഷിക്കുന്നവർക്ക് മിനുസമായ ചർമവും തിളങ്ങുന്ന കണ്ണുകളുമുണ്ടാകും. നിങ്ങളെ നോക്കുന്നവര്‍ നിങ്ങളില്‍ ആകൃഷ്ടരാകും, ഞാൻ ഐശ്വര്യ റായിയെ കുറിച്ച് നിങ്ങളോടു പറഞ്ഞിട്ടുണ്ടോ? അവർ മംഗളൂരുവിൽ കടൽ തീരത്തോടു ചേർന്നാണ് താമസിച്ചിരുന്നത്, അവര്‍ ദിവസവും മത്സ്യം കഴിച്ചിരുന്നു, അവരുടെ കണ്ണുകള്‍ കണ്ടിട്ടില്ലേ? നിങ്ങള്‍ക്കും അവരുടേത് പോലുള്ള കണ്ണുകള്‍ ലഭിക്കും", വടക്കൻ മഹാരാഷ്ട്രയിലെ നന്ദുർബാർ ജില്ലയിൽ ഒരു പരിപാടിക്കിടെ മന്ത്രി വിജയകുമാര്‍ ഗവിത് പറഞ്ഞു.

അതേസമയം, വീഡിയോ വൈറലായതോടെ  വിശദീകരണം തേടി  വനിതാ കമ്മീഷൻ രംഗത്തെത്തി. പരാമര്‍ശത്തില്‍ വിശദീകരണം തേടി നിതാ കമ്മീഷൻ മന്ത്രിയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനകം ഡോ. വിജയ്കുമാർ ഗവിതിനോട് മറുപടി നല്‍കണം എന്നാണ് വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിരിയ്ക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News