Stones Pelted Owaisi's Residence: എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീൻ ഒവൈസിയുടെ ന്യൂഡൽഹിയിലെ വസതിയിക്ക് നേരെ അജ്ഞാതർ കല്ലേറ് നടത്തിയതായി പരാതി. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ഡൽഹിയിലെ അശോക റോഡിലെ വസതിയിൽ വൈകുന്നേരം 5:30 ഓടെയായിരുന്നു സംഭവം. അജ്ഞാതർ കല്ലെറിയുകയും ജനാലകൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തുവെന്നാണ് പരാതി.
Delhi | Residence of AIMIM chief & MP Asaduddin Owaisi, at Ashoka road, was allegedly attacked by some unidentified persons. As per the complaint filed by him, he found after returning at night that stones were thrown at his residence.
Police say that investigation has begun. pic.twitter.com/wtX5lgiaNf
— ANI (@ANI) February 20, 2023
"എന്റെ ഡൽഹി വസതിക്ക് നേരെ വീണ്ടും ആക്രമണമുണ്ടായെന്നും. 2014 ന് ശേഷമുള്ള നാലാമത്തെ സംഭവമാണിതെന്നും വീട്ടിനുള്ളിൽ കല്ലുകളും പാറക്കഷ്ണങ്ങളും ഉണ്ടായിരുന്നുവെന്നും വൈകുന്നേരം 5:30 ഓടെ ഒരു സംഘം അക്രമികൾ വീടിന് നേരെ കല്ലെറിഞ്ഞതായി വീട്ടുജോലിക്കാരനാണ് അറിയിച്ചതെന്നും ഒവൈസി ട്വീറ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പോലീസിന് പരാതി നൽകിയിട്ടുണ്ടെന്നും ഒവൈസി പറഞ്ഞു.
Also Read: Viral Video: 18 അടി നീളമുള്ള രാജവെമ്പാലയെ കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ
My Delhi residence has been attacked again. This is the fourth incident since 2014. Earlier tonight, I returned from Jaipur & was informed by my domestic help that a bunch of miscreants pelted stones that resulted in broken windows. @DelhiPolice must catch them immediately pic.twitter.com/vOkHl8IcNH
— Asaduddin Owaisi (@asadowaisi) February 19, 2023
Also Read: Viral Video: ഷൂനുള്ളിൽ പതുങ്ങിയിരിക്കുന്ന മൂർഖൻ..! വീഡിയോ കണ്ടാൽ ഞെട്ടും
ഒവൈസിയുടെ പരാതിയെ തുടർന്ന് അഡീഷണൽ ഡിസിപിയുടെ നേതൃത്വത്തിൽ ഡൽഹി പോലീസ് സംഘം ഒവൈസിയുടെ വസതിയിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. അതീവ സുരക്ഷാ മേഖലയിലാണ് കല്ലേറുണ്ടായതെന്നത് ആശങ്കാജനകമാണെന്നും, കുറ്റവാളികളെ ഉടൻ പിടികൂടണമെന്നും ഒവൈസി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...