Asaduddin Owaisi: ആദ്യം ചോദ്യം ചെയ്തു, ഊഴമെത്തിയപ്പോൾ വാക്‌സിൻ സ്വീകരിച്ച് അസദുദ്ദീൻ ഒവൈസി

രാജ്യത്തെ ജനങ്ങൾക്ക് കൊവിഷീൽഡ് വാക്‌സിൻ നൽകുന്നത് ചോദ്യം  ചെയ്ത എഐഎംഐഎം അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസി  വാക്സിന്‍ സ്വീകരിച്ചു...

Written by - Zee Malayalam News Desk | Last Updated : Mar 22, 2021, 08:34 PM IST
  • എഐഎംഐഎം അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസി വാക്സിന്‍ സ്വീകരിച്ചു...
  • വാക്‌സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ച അദ്ദേഹം ഊഴമെത്തുമ്പോള്‍ വാക്‌സിന്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു.
Asaduddin Owaisi: ആദ്യം ചോദ്യം ചെയ്തു,  ഊഴമെത്തിയപ്പോൾ വാക്‌സിൻ സ്വീകരിച്ച്  അസദുദ്ദീൻ ഒവൈസി

Hyderabad: രാജ്യത്തെ ജനങ്ങൾക്ക് കൊവിഷീൽഡ് വാക്‌സിൻ നൽകുന്നത് ചോദ്യം  ചെയ്ത എഐഎംഐഎം അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസി  വാക്സിന്‍ സ്വീകരിച്ചു...

ആസ്ട്രാ സെനേകയും, ഓക്‌സ്ഫഡ് സർവ്വകലാശാലയും ചേർന്ന് പൂനൈ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ വികസിപ്പിച്ച കൊവിഷീൽഡ് വാക്‌സിന്‍റെ ആദ്യ ഡോസാണ് ഒവൈസി (Asaduddin Owaisi) സ്വീകരിച്ചത്.  തിങ്കളാഴ്ച ഹൈദരാബാദിലാണ്  അദ്ദേഹം  വാക്‌സിന്‍  സ്വീകരിച്ചത്.  

വാക്‌സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ച അദ്ദേഹം ഊഴമെത്തുമ്പോള്‍ വാക്‌സിന്‍ സ്വീകരിക്കണമെന്ന്  അഭ്യര്‍ഥിക്കുകയും ചെയ്തു.

"വാക്‌സിൻ കൊറോണയ്ക്കെതിരെ പ്രതിരോധം തീർക്കുകമാത്രമല്ല എല്ലാവിധ അപകടസാദ്ധ്യതകളിൽ നിന്നും സംരക്ഷണവും നൽകും. അർഹരായ എല്ലാവരും വിമുഖത കൂടാതെ ഊഴമെത്തുമ്പോൾ കൊറോണ വാക്‌സിൻ സ്വീകരിക്കണം. അള്ളാ എല്ലാവരെയും ഈ മഹാവ്യാധിയിൽ നിന്നും രക്ഷിക്കട്ടെ"  ഒവൈസി ട്വിറ്ററിൽ കുറിച്ചു. വാക്‌സിനെടുക്കുന്ന ചിത്രത്തോടൊപ്പമാണ്  അദ്ദേഹം സന്ദേശം കുറിച്ചത്. 

അതേസമയം,  കൊവിഷീൽഡ് വാക്‌സിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച വ്യക്തിയായിരുന്നു  ഒവൈസി.   കൊവിഷീൽഡ് വാക്‌സിൻ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന യൂറോപ്യൻ മാധ്യമങ്ങളുടെ പ്രചാരണം  അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു.  65 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് വാക്‌സിൻ ഗുണം ചെയ്യില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Also read: Covishield വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കാനുള്ള ഇടവേള 6 മുതൽ 8 ആഴ്ചയായി നീട്ടി

രാജ്യത്ത് അടിയന്തര ഉപയോഗത്തിനായി  DGCI അംഗീകരിച്ച രണ്ട് മരുന്നുകളിൽ ഒന്നാണ് കോവിഷീൽഡ്. ഡിജിസിഐ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയ രണ്ടാമത്തെ വാക്സിനാണ് കോവാക്സിൻ. ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത സമ്പൂർണ്ണ തദ്ദേശീയ വാക്സിനാണ് കോവാക്സിൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News