Arvind Kejriwal Arrest: അരവിന്ദ് കെജ്‍രിവാളിന് ഇന്ന് നിർണ്ണായക ദിനം; അറസ്റ്റിനെതിരായ ഹർജി സുപ്രീം കോടതി പരിഗണിക്കും

Supreme Court: അരവിന്ദ് കെജ്‍രിവാൾ നൽകിയ അറസ്റ്റിനെതിരായ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. അർദ്ധരാത്രി തന്നെ അറസ്റ്റിനെതിരായ ഹർജി അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം ഇന്നലെ സുപ്രീം കോടതി പരിഗണിച്ചില്ല. 

Written by - Zee Malayalam News Desk | Last Updated : Mar 22, 2024, 07:03 AM IST
  • ഇന്നലെ അറസ്റ്റു ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇന്ന് നിർണ്ണായക ദിനം
  • അരവിന്ദ് കെജ്‍രിവാൾ നൽകിയ അറസ്റ്റിനെതിരായ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും
  • ഇന്ന് രാവിലെ 10:30 ന് ഹർജി പരിഗണിക്കുമെന്നാണ് റിപ്പോർട്ട്
Arvind Kejriwal Arrest: അരവിന്ദ് കെജ്‍രിവാളിന് ഇന്ന് നിർണ്ണായക ദിനം; അറസ്റ്റിനെതിരായ ഹർജി സുപ്രീം കോടതി പരിഗണിക്കും

ന്യൂഡൽഹി: ഇഡി ഇന്നലെ അറസ്റ്റു ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇന്ന് നിർണ്ണായക ദിനം.  അരവിന്ദ് കെജ്‍രിവാൾ നൽകിയ അറസ്റ്റിനെതിരായ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. അർദ്ധരാത്രി തന്നെ അറസ്റ്റിനെതിരായ ഹർജി അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം ഇന്നലെ സുപ്രീം കോടതി പരിഗണിച്ചില്ല. 

Also Read: അരവിന്ദ് കെജ്രിവാൾ അറസ്റ്റിൽ; ഡല്‍ഹി മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തത് മദ്യനയ അഴിമതിക്കേസിൽ

ഇന്ന് രാവിലെ 10:30 ന് ഹർജി പരിഗണിക്കുമെന്നാണ് റിപ്പോർട്ട്. മുതിർന്ന കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്‍വിയാണ് അരവിന്ദ് കെജ്‍രിവാളിന് വേണ്ടി ഹാജരാകുന്നത്.  അറസ്റ്റിലായ അരവിന്ദ് കെജ്‍രിവാളിനെ ഇഡി ഇന്ന് കോടതിയിൽ ഹാജരാക്കും. പിഎംഎൽഎ കോടതിയിൽ ഹാജരാക്കുന്ന അരവിന്ദ് കെജ്‍രിവാളിന്റെ  കസ്റ്റഡി ഇഡി ആവശ്യപ്പെടും.

Also Read: ഒരു വർഷത്തിന് ശേഷം ലക്ഷ്മി നാരായണ യോഗം; ഈ രാശിക്കാർക്കിനി ഉയർച്ച മാത്രം!

അരവിന്ദ് കെജ്‍രിവാളിൻ്റെ അറസ്റ്റിനെതിരെ ഇന്ന് രാജ്യവ്യാപകമായ പ്രതിഷേധം നടത്താൻ എഎപി ആഹ്വാനം ചെയ്തിട്ടുണ്ട്.  മാത്രമല്ല ജയിലിൽ പോകേണ്ടി വന്നാലും അരവിന്ദ് കെജ്‍രിവാൾ രാജിവെയ്ക്കില്ലെന്നും ജയിലിലിരുന്ന് ഭരിക്കുമെന്നുമാണ് എഎപി അറിയിച്ചിരിക്കുന്നത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അരവിന്ദ് കെജ്‌രിവാളിൻ്റെ കുടുംബവുമായി ഇന്നലെ ഫോണിൽ സംസാരിക്കുകയും കോൺഗ്രസ് പാർട്ടിയുടെ പിന്തുണ ഉറപ്പ് നൽകുകയും ചെയ്തു. നിയമസഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. 

Also Read: ശുക്ര-രാഹു-സൂര്യ സംഗമത്തിലൂടെ ത്രിഗ്രഹിയോഗം; ഈ രാശിക്കാരുടെ തലവര മാറും

ഇന്ന് രാഹുൽ ഗാന്ധി കെജ്‌രിവാളിൻ്റെ കുടുംബത്തെ കാണും. അരവിന്ദ് കെജ്‍രിവാളിൻ്റെ അറസ്റ്റിനെതിരെ ഇന്നലെ ഡൽഹിയിൽ ആം ആദ്മി പ്രവർത്തകർക്കൊപ്പം കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയിട്ടുണ്ടായിരുന്നു.  ഇതിനിടയിൽ അരവിന്ദ് കെജ്‍രിവാൾ ജയിലിൽ നിന്ന് ഭരിക്കുമെന്ന് പറയുന്നത് രാജ്യത്തിൻ്റെ ഭരണഘടനയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് വ്യക്തമാക്കിയ ബിജെപി കെജ്‌രിവാളിന്റെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്. ഭരണഘടനയുടെ അടിസ്ഥാനത്തിൽ ജയിലിൽ കിടന്ന് ഭരണം നടത്താൻ സാധിക്കില്ലെന്നും നേരത്തെ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ അറസ്റ്റിലായപ്പോഴും ജയിലിൽ നിന്ന് ഭരിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് രാജിവെയ്ക്കുകയായിരുന്നുവെന്നും ബിജെപി ചൂണ്ടിക്കാട്ടി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News