New Cooperative Policy: രാജ്യത്ത് ഉടൻ പുതിയ സഹകരണ നയം കൊണ്ടുവരുമെന്ന് അമിത് ഷാ

ന്യൂഡൽഹിയിൽ രാജ്യത്തെ ആദ്യ ദേശീയ സഹകരണ സമ്മേളനത്തിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Written by - Zee Malayalam News Desk | Last Updated : Sep 26, 2021, 03:04 PM IST
  • സംസ്ഥാനങ്ങളുമായി സഹകരിച്ച് മുന്നോട്ട് പോകും
  • സംസ്ഥാനങ്ങളുമായി തർക്കങ്ങൾ ആഗ്രഹിക്കുന്നില്ല
  • സഹകരണ മേഖലയെ മുന്നോട്ട് കൊണ്ടുപോകാൻ സംസ്ഥാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കും
  • സഹകരണ വകുപ്പുണ്ടാക്കിയത് ഈ മേഖലയുടെ ആധുനിക വത്കരണവും ശാക്തീകരണവും ലക്ഷ്യമിട്ടാണെന്നും അമിത് ഷാ
New Cooperative Policy: രാജ്യത്ത് ഉടൻ പുതിയ സഹകരണ നയം കൊണ്ടുവരുമെന്ന് അമിത് ഷാ

ന്യൂഡൽഹി: രാജ്യത്ത് പുതിയ സഹകരണ നയം ഉടൻ കൊണ്ടുവരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (Amit Shah). ന്യൂഡൽഹിയിൽ രാജ്യത്തെ ആദ്യ ദേശീയ സഹകരണ സമ്മേളനത്തിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനങ്ങളുമായി യോജിച്ച് പ്രവർത്തിച്ച് സഹകരണ ശൃംഖല ശക്തിപ്പെടുത്തുമെന്നും അമിത് ഷാ പറഞ്ഞു. അടുത്ത അഞ്ച് വർഷം കൊണ്ട് രാജ്യത്തെ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുടെ എണ്ണം മൂന്ന് ലക്ഷമായി ഉയർത്താനാണ് ശ്രമമെന്നും അമിത് ഷാ വ്യക്തമാക്കി. ഈ വർഷം ജൂലൈയിലാണ് കേന്ദ്രസർക്കാർ ആദ്യമായി കേന്ദ്ര സഹകരണ മന്ത്രാലയം ആരംഭിച്ചത്.

ALSO READ: Gulab Cyclone: ഗുലാബ് ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ തീരം തൊടും; അതീവ ജാ​ഗ്രതാ നിർദേശം, ദുരന്ത നിവാരണ സേനയെ വിന്യസിച്ചു

സംസ്ഥാനങ്ങളുമായി സഹകരിച്ച് മുന്നോട്ട് പോകും. സംസ്ഥാനങ്ങളുമായി തർക്കങ്ങൾ ആഗ്രഹിക്കുന്നില്ല. സഹകരണ മേഖലയെ മുന്നോട്ട് കൊണ്ടുപോകാൻ സംസ്ഥാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കും. സഹകരണ വകുപ്പുണ്ടാക്കിയത് ഈ മേഖലയുടെ ആധുനിക വത്കരണവും ശാക്തീകരണവും ലക്ഷ്യമിട്ടാണെന്നും അമിത് ഷാ വ്യക്തമാക്കി.

ന്യൂഡൽഹിയിൽ (New Delhi) ചേർന്ന സമ്മേളനത്തിൽ വിവിധ സഹകരണ സംഘങ്ങളെ പ്രതിനിധീകരിച്ച് 2100 പേർ നേരിട്ട് പങ്കെടുത്തു. ഓൺലൈനായി ആറ് കോടി പ്രതിനിധികളും സംബന്ധിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News