Air India divestment: 18,000 കോടിയ്ക്ക് 'Maharaja' എയര്‍ ഇന്ത്യ Tata Sons സ്വന്തമാക്കി

വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം  Maharaja ഇനി  Tata-യ്ക്ക്  സ്വന്തം.

Written by - Zee Malayalam News Desk | Last Updated : Oct 8, 2021, 04:59 PM IST
  • വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം Maharaja ഇനി Tata-യ്ക്ക് സ്വന്തം.
  • Air India-യുടെ ചുമതല ഏറ്റെടുക്കാൻ ടാറ്റ സൺസിനെ (Tata Sons) കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തു
  • രണ്ട് ലേലക്കാർ ആണ് എയര്‍ ഇന്ത്യയ്ക്കായി ബിഡുകൾ നൽകിയത്.
  • എയർ ഇന്ത്യയ്ക്കായി ടാറ്റ സൺസ് 18,000 കോടിയുടെ ബിഡ് നല്‍കിയപ്പോള്‍ അജയ് സിംഗ് 15,100 കോടിയാണ് നല്‍കിയത്.
Air India divestment: 18,000 കോടിയ്ക്ക്  'Maharaja' എയര്‍ ഇന്ത്യ Tata Sons സ്വന്തമാക്കി

New Delhi: വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം  Maharaja ഇനി  Tata-യ്ക്ക്  സ്വന്തം.

Air India-യുടെ ചുമതല ഏറ്റെടുക്കാൻ ടാറ്റ സൺസിനെ  (Tata Sons) കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തതായി പിടിഐ റിപ്പോർട്ട്. മന്ത്രിമാരുടെ ഒരു പാനൽ ആണ് എയര്‍  ഇന്ത്യയുടെ  ലേലം പ്രഖ്യാപിച്ചത്.  നേരത്തെ, രണ്ട് ലേലക്കാർ  ആണ് എയര്‍ ഇന്ത്യയ്ക്കായി  ബിഡുകൾ നൽകിയത്. എയർ ഇന്ത്യയ്ക്കായി ടാറ്റ സൺസ് 18,000 കോടിയുടെ ബിഡ് നല്‍കിയപ്പോള്‍  അജയ് സിംഗ്  15,100 കോടിയാണ് നല്‍കിയത്.  DIPAM സെക്രട്ടറിയാണ് ഈ വിവരങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചത്.

Tata Sons എയർ ഇന്ത്യ ഏറ്റെടുക്കുമ്പോള്‍ അറിയാം ചില കാര്യങ്ങള്‍ 

നീണ്ട 68 വർഷത്തെ ഇടവേളയ്ക്ക് ശേഷം  Air India അതിന്‍റെ സ്ഥാപകരിലേക്ക് മടങ്ങിയെത്തുകയാണ്.  

ഏവര്‍ക്കും അറിവുള്ളതുപോലെ ടാറ്റ ഗ്രൂപ്പും  (Tata Group) എയർ ഇന്ത്യയും തമ്മിലുള്ള ബന്ധം 1932 മുതലാണ് ആരംഭിച്ചത്.  

ബിസിനസുകാരനായ ജഹാംഗീർ രതൻജി ദാദാഭോയ് (JRD) ആണ് ഈ national carrier സ്ഥാപിച്ചത്.  ശേഷം  എയർലൈൻ യാത്രാ വിമാനങ്ങൾ ഉൾപ്പെടുത്തി.  1938 -ൽ ഇത് അന്താരാഷ്ട്രതലത്തിലും  പ്രവർത്തിക്കാൻ തുടങ്ങി. 

Also Read: Air India divestment: 'Maharaja' എയര്‍ ഇന്ത്യയുടെ പുതിയ ഉടമ ആരെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പ്രഖ്യാപിക്കും

വിമാനക്കമ്പനിയുടെ പേര് ടാറ്റാ എയർ സര്‍വീസ് എന്നും പിന്നീട്  കൊളംബോയിലേയ്ക്ക് വിമാന സര്‍വീസ് ആരംഭിച്ചപ്പോള്‍  ടാറ്റ എയർലൈൻസ് എന്നും പേര് മാറ്റുകയുണ്ടായി.  

1946 -ൽ ടാറ്റ സൺസിന്‍റെ  വ്യോമയാന വിഭാഗം എയർ ഇന്ത്യയായി ലിസ്റ്റ് ചെയ്യപ്പെടുകയും 1948 -ൽ യൂറോപ്യൻ വിമാനങ്ങളോടെ എയർ ഇന്ത്യ ഇന്‍റർനാഷണൽ ആരംഭിക്കുകയും ചെയ്തു.

ഇന്ത്യയിലെ ആദ്യത്തെ പൊതു-സ്വകാര്യ പങ്കാളിത്തത്തിലുള്ള അന്താരാഷ്ട്ര  എയര്‍ ലൈന്‍സ് ആയിരുന്നു ഇത്.  ഓഹരികളില്‍  49 %  സർക്കാർ കൈവശം വയ്ക്കുകയും ടാറ്റ 25 % ടാറ്റാ  നിലനിർത്തുകയും ബാക്കി പൊതുജനങ്ങൾ സ്വന്തമാക്കുകയും ചെയ്തു. 1953ലാണ്  എയർ ഇന്ത്യ ദേശസാൽക്കരിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News