AIIMS Server Hack: എയിംസ് സൈബർ ആക്രമണം: 2 സിസ്റ്റം അനലിസ്റ്റുമാർക്ക് സസ്പെൻഷൻ

AIIMS Cyber Attack: സംഭവവുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രാലയം ഉന്നതതല യോ​ഗം ചേർന്ന് അന്വേഷണ പുരോ​ഗതി വിലയിരുത്തിയിരുന്നു.

Written by - Zee Malayalam News Desk | Last Updated : Nov 30, 2022, 08:28 AM IST
  • രണ്ട് സിസ്റ്റം അനലിസ്റ്റുമാരെയാണ് സസ്പെൻഡ് ചെയ്തത്.
  • സർവർ ഹാക്കിങ് നടന്ന ദിവസം വിളിച്ച അടിയന്തര യോ​ഗത്തിൽ ഇവർ പങ്കെടുത്തിരുന്നില്ല.
  • കൂടാതെ ഫോൺ കോളുകളോട് ഇവർ പ്രതികരിച്ചിരുന്നതുമില്ല.
  • ഈ കാരണങ്ങൾ കൊണ്ടാണ് രണ്ട് പേർക്കും എതിരെ നടപടി സ്വീകരിച്ചത്.
AIIMS Server Hack: എയിംസ് സൈബർ ആക്രമണം: 2 സിസ്റ്റം അനലിസ്റ്റുമാർക്ക് സസ്പെൻഷൻ

ന്യൂഡൽഹി: എയിംസ് സെർവർ ഹാക്കിങ്ങുമായി ബന്ധപ്പെട്ട് രണ്ട് പേർക്ക് സസ്പെൻഷൻ. രണ്ട് സിസ്റ്റം അനലിസ്റ്റുമാരെയാണ് സസ്പെൻഡ് ചെയ്തത്. സർവർ ഹാക്കിങ് നടന്ന ദിവസം വിളിച്ച അടിയന്തര യോ​ഗത്തിൽ ഇവർ പങ്കെടുത്തിരുന്നില്ല. കൂടാതെ ഫോൺ കോളുകളോട് ഇവർ പ്രതികരിച്ചിരുന്നതുമില്ല. ഈ കാരണങ്ങൾ കൊണ്ടാണ് രണ്ട് പേർക്കും എതിരെ നടപടി സ്വീകരിച്ചത്. 

അതേസമയം വിഷയവുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രാലയം ഉന്നതതല യോ​ഗം ചേർന്ന് അന്വേഷണ പുരോ​ഗതി വിലയിരുത്തി. എൻഐഎ, ഐബി ദ്യോ​ഗസ്ഥർ ചർച്ചയിൽ പങ്കെടുത്തു. 

എയിംസ് ഡല്‍ഹിയിലെ സെര്‍വര്‍ പ്രവര്‍ത്തന രഹിതമായിട്ട് ഒരാഴ്ച പിന്നിടുന്നു. സെർവർ ഹാക്ക് ചെയ്ത സംഘം 200 കോടി രൂപയുടെ ക്രിപ്റ്റോകറൻ‌സി ആവശ്യപ്പെട്ടതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, ഡല്‍ഹി AIIMS ഉം ഡല്‍ഹി പോലീസും  ഈ വാര്‍ത്ത നിഷേധിക്കുകയാണ്. അതേസമയം, സെർവറുകളുടെ തകരാർ പരിഹരിക്കാനുള്ള ശ്രമം തീവ്രമായി നടക്കുകയാണ് എന്നാണ് എയിംസ് അധികൃതർ വ്യക്തമാക്കുന്നത്.

Also Read: AIIMS Cyber Attck: ഒരാഴ്ചയായി എയിംസ് സെർവർ ഡൗണ്‍, എന്ത് ഡിജിറ്റൽ ഇന്ത്യയെക്കുറിച്ചാണ് സംസാരിക്കുന്നത്? ചോദ്യവുമായി മനീഷ് തിവാരി

എന്നാൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസില്‍ (AIIMS) നടന്നത് വന്‍ സൈബർ ആക്രമണമാണെന്നും  ഈ വിഷയം അങ്ങേയറ്റം ​ഗൗരവകരമാണ്. സെർവര്‍ സൈബർ ആക്രമണത്തിൽ, രാജ്യ സുരക്ഷയെ ബാധിക്കുന്നതടക്കമുള്ള  നിരവധി വിവരങ്ങൾ ചോർന്നതായി സൂചനയുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുൻ‌ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങി നിരവധി പ്രമുഖരുടെ രോഗ  വിവരങ്ങള്‍, കോവിഷീൽഡ്‌, കോവാക്സീൻ തുടങ്ങിയവയുടെ ട്രയൽ വിവരങ്ങൾ, എച്ച്ഐവി രോഗികളുടെ വിവരങ്ങൾ, പീഡനകേസുകളിലെ ഇരകളുടെ വൈദ്യപരിശോധനാ ഫലങ്ങൾ, ആരോഗ്യ സുരക്ഷാ പഠനങ്ങൾ തുടങ്ങിയവ ഇതില്‍പ്പെടുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News