Agnipath Scheme Update: 'അഗ്നിവീര്‍' ന് സര്‍ക്കാര്‍ ജോലി ഉറപ്പ്, വന്‍ പ്രഖ്യാപനവുമായി ഹരിയാന സര്‍ക്കാര്‍

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന അഗ്നിപഥ്‌  സേനാ റിക്രൂട്ട്മെന്‍റ്  പദ്ധതിയ്ക്കെതിരെ രാജ്യത്തുടനീളം പ്രതിഷേധം കനക്കുമ്പോള്‍  വമ്പന്‍ പ്രഖ്യാപനവുമായി ഹരിയാന  സര്‍ക്കാര്‍. 

Written by - Zee Malayalam News Desk | Last Updated : Jun 21, 2022, 09:35 PM IST
  • സേനയില്‍ 4 വര്‍ഷത്തെ സേവനത്തിനു ശേഷം പുറത്തിറങ്ങുന്ന 'അഗ്നിവീര്‍' ന് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാല്‍ ഖട്ടര്‍ പ്രഖ്യാപിച്ചു
Agnipath Scheme Update: 'അഗ്നിവീര്‍' ന്  സര്‍ക്കാര്‍ ജോലി ഉറപ്പ്, വന്‍ പ്രഖ്യാപനവുമായി ഹരിയാന സര്‍ക്കാര്‍

New Delhi: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന അഗ്നിപഥ്‌  സേനാ റിക്രൂട്ട്മെന്‍റ്  പദ്ധതിയ്ക്കെതിരെ രാജ്യത്തുടനീളം പ്രതിഷേധം കനക്കുമ്പോള്‍  വമ്പന്‍ പ്രഖ്യാപനവുമായി ഹരിയാന  സര്‍ക്കാര്‍. 

സേനയില്‍ 4 വര്‍ഷത്തെ സേവനത്തിനു ശേഷം പുറത്തിറങ്ങുന്ന  'അഗ്നിവീര്‍' ന് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് ഹരിയാന  മുഖ്യമന്ത്രി മനോഹർ ലാല്‍ ഖട്ടര്‍ പ്രഖ്യാപിച്ചു. ഗ്രൂപ്പ് സി ജോലികൾക്കായി ആഗ്രഹിക്കുന്നവർക്ക് ഏത് കേഡറിലും ചേരാം. അല്ലാത്തപക്ഷം, പോലീസിൽ ജോലിയുണ്ട്, അത് അവർക്ക് നൽകും, അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനവുമായി ബന്ധപ്പെട്ട പരിപാടിക്ക് ശേഷമാണ് ഖട്ടർ പ്രഖ്യാപനം നടത്തിയത്.  ഇതോടെ  അഗ്നിവീര്‍' ന്  ജോലി വാഗ്ദാനം ചെയ്യുന്ന ആദ്യ സംസ്ഥാനമായി മാറി ഹരിയാന.   

ജൂണ്‍ 14 നാണ് സേനയുമായി ബന്ധപ്പെട്ട ഈ പദ്ധതി പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് പ്രഖ്യാപിച്ചത്.  . 17നും 23-നും ഇടയിൽ പ്രായമുള്ള യുവാക്കൾക്ക് നാല് വർഷത്തേക്ക് സേനയില്‍ ജോലി  ചെയ്യാന്‍  അവസരം,  പിന്നീട് അവരിൽ 25%  പേരെ 15 വർഷത്തേക്ക് കൂടി നിലനിര്‍ത്തും.  പുതിയ പദ്ധതിയനുസരിച്ച്  ഇനി സേനയില്‍ ജോലി  അഗ്നിപഥ്‌ പദ്ധതിയിലൂടെ മാത്രമേ ലഭിക്കൂ. കൂടാതെ, അഗ്നിപഥ്‌ പദ്ധതിയ്ക്കെതിരെ തെരുവില്‍ കലാപം നടത്തുന്നവര്‍ക്ക് ഒരു കാരണവശാലും സേനയില്‍ പ്രവേശനം ലഭിക്കില്ല. 

അതേസമയം,  ജൂൺ 14ന് നയം പ്രഖ്യാപിച്ചതിന് പിന്നാലെ ഡൽഹി, ഉത്തർപ്രദേശ്, ബീഹാർ, ഹരിയാന, തെലങ്കാന, ഒഡീഷ, പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, പഞ്ചാബ്, ജാർഖണ്ഡ്, അസം തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധം ആളിക്കത്തി. ചിലയിടങ്ങളിൽ പ്രക്ഷോഭക്കാര്‍ പൊതുമുതല്‍ നശിപ്പിച്ചു.  സേനയില്‍ പ്രവേശനം നല്‍കുന്നതിനായി രൂപീകരിച്ച  അഗ്നിപഥ്' പദ്ധതിയ്ക്കെതിരെ പ്രതിഷേധം കൂടുതല്‍ സംസ്ഥാനങ്ങളിലേയ്ക്ക് വ്യാപിക്കുകയാണ്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

 

 

Trending News