ന്യൂ ഡൽഹി : അദാനി വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിനെയും കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോക്സഭയിൽ രാഷ്ട്രപതയുടെ നന്ദി പ്രമേയ ചർച്ചയിലാണ് രാഹുൽ ഗാന്ധി അദാനി വിഷയത്തിൽ പ്രധാനമന്ത്രിയെയും കേന്ദ്ര സർക്കാരിനെയും രൂക്ഷമായി വിമർശിച്ചത്. അദാനിയാണ് ഗുജറാത്തിന്റെ ഉയർത്തെഴുന്നേൽപ്പിനായി പ്രധാനമന്ത്രിയെ സഹായിച്ചത്. അതിന്റെ ഫലമായിരുന്നു മോദി സർക്കാർ 2014 അധികാരത്തിൽ എത്തിയതിന് പിന്നാലെയുള്ള അദാനി ഗ്രൂപ്പിന്റെ വളർച്ചയെന്ന് രാഹുൽ ഗാന്ധി തന്റെ നന്ദി പ്രമേയ ചർച്ചയ്ക്കിടെയിലെ പ്രസംഗത്തിൽ പറഞ്ഞു. അദാനിക്കൊപ്പമുള്ള മോദിയുടെ ചിത്രം ഉയർത്തി കാണിച്ചുകൊണ്ടാണ് കോൺഗ്രസ് നേതാവ് പാർലമെന്റിൽ തന്റെ വിമർശനം ഉന്നയിച്ചത്.
തന്റെ ഭാരത് ജോഡോ യാത്ര വിജയകരമായിരുന്നുയെന്ന് പറഞ്ഞു കൊണ്ട് ആരംഭിച്ച പ്രസംഗമാണ് അദാനി വിഷയത്തിൽ കലാശിച്ചത്. നന്ദി പ്രമേയ ചർച്ചയിൽ ഇക്കാര്യം എന്തിന് ഉന്നയിക്കുന്നുയെന്ന് സ്പീക്കറും ഭരണകക്ഷിയും രാഹുൽ ഗാന്ധിയോട് ചോദിച്ചു. എന്നാൽ അതിൽ പിൻമാറാതെ രാഹുൽ അദാനി വിഷയത്തിൽ പ്രധനമന്ത്രിയെയും കേന്ദ്രത്തെയും വിമർശിക്കുന്നത് രാഹുൽ തുടർന്നു. ഗുജറാത്തിലെ ആ ബന്ധമാണ് അദാനിക്ക് ലോകത്തെ രണ്ടാമത്തെ സമ്പന്നനായി ഉയരാൻ സാധിച്ചത്. അതുകൊണ്ട് രാജ്യത്തെ വിമാനത്താവളങ്ങൾ ചട്ടങ്ങൾ മറികടന്ന് നൽകിയെന്ന് രാഹുൽ ഗാന്ധി തന്റെ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.
ALSO READ : Adani group share: തിരിച്ചുവരവ് നടത്തി അദാനി ഗ്രൂപ്പ് ഓഹരികൾ; അദാനി എന്റർപ്രൈസസിന് മികച്ച മുന്നേറ്റം
തന്റെ ഭാരത് ജോഡോ യാത്രയിൽ ഉടനീളം അദാനിക്കെതിരെയുള്ള വിമർശനങ്ങളും ചോദ്യങ്ങളുമായിരുന്നു കേട്ടത്. ഈ ചുരുങ്ങിയ കാലഘട്ടം കൊണ്ട് അദാനിയുടെ സമ്പത്ത് എങ്ങനെ വർധിച്ചു. 2014ൽ എട്ട് ബില്യൺ യുഎസ് ഡോളർ ആസ്തിയുണ്ടായിരുന്ന അദാനിയുടെ സമ്പത്ത് 2022ൽ എത്തിയപ്പോൾ അത് 140 ബില്യൺ യുഎസ് ഡോളറായി എങ്ങനെ ഉയർന്നു. അദാനിയുടെ തുറമുഖങ്ങളിലൂടെ കൊണ്ടുവരുന്നത് കശ്മീർ, ഹിമാചൽ എന്നിവടങ്ങളിൽ നിന്നുള്ള ആപ്പിളുകൾ മാത്രമാണോ? വിമാനത്താവളങ്ങൾ അദാനിക്ക് നൽകുന്നതിന് വേണ്ടി മോദി സർക്കാർ നിയമങ്ങൾ മാറ്റി എഴുതിയെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
ലാഭത്തിലായിരുന്ന മുംബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം ജിവികെ ഗ്രൂപ്പിൽ നിന്നും അദാനിക്ക് നൽകിയത് സിബിഐ, ഇഡി റെയ്ഡുകാൾ കാട്ടി ഭയപ്പെടുത്തിയാണ്. എത്രതവണ മോദിയും അദാനിയും തമ്മിൽ വിദേശ യാത്രയ്ക്കിടെ കണ്ടുമുട്ടി. ആ യാത്രയുടെ എല്ലാ അനുകൂല്യങ്ങളും ലഭിച്ചത് അദാനിക്കാണ്. ബിജെപി തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് അദാനി എത്രത്തോളം തുക നൽകിയെന്നും രാഹുൽ ഗാന്ധി ചോദിച്ചു.
യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്ന് വന്നതിന് പിന്നാലെയാണ് അദാനിക്ക് തിരച്ചടി നേരിട്ട് തുടങ്ങിയത്. ഓഹരി വിപണി മൂല്യം പെരുപ്പിച്ച് കാട്ടി അദാനി ഗ്രൂപ്പ് തട്ടിപ്പ് നടത്തിയെന്നാണ് ഹിൻഡെൻബർഗിന്റെ റിപ്പോർട്ടിൽ പറയുന്നത്. ഇന്ന് അദാനിയുടെ ഓഹരി അൽപം തിരച്ച് വരവ് നടത്തിയെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ വലിയ തിരച്ചടികളായിരുന്നു ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി നേരിട്ടുകൊണ്ടിരിക്കുന്നത്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...