Action Against PFI: കടുത്ത നീക്കവുമായി കേന്ദ്രം, ഡൽഹിയിലെ ജാമിയ നഗറിൽ നവംബർ 17 വരെ സെക്ഷൻ 144

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാജ്യമൊട്ടാകെയുള്ള വിവിധ  കേന്ദ്രങ്ങളില്‍ NIA റെയ്ഡുകൾ തുടരുകയാണ്.  8 വ്യത്യസ്ത സംസ്ഥാനങ്ങളിലാണ് ചൊവ്വാഴ്ച രാവിലെ മുതല്‍  റെയ്ഡ് നടക്കുന്നത്. നിരവധി പേരെ കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ട് ഉണ്ട്.

Written by - Zee Malayalam News Desk | Last Updated : Sep 27, 2022, 02:22 PM IST
  • രാജ്യതലസ്ഥാനത്ത് PFI യുടെ നീക്കങ്ങള്‍ക്ക്‌ തടയിടാന്‍ ശക്തമായ നടപടികളുമായാണ് കേന്ദ്ര സര്‍ക്കാര്‍ നീങ്ങുന്നത്‌.
  • നീക്കങ്ങളുടെ ഭാഗമായി ഡൽഹിയിലെ ജാമിയ നഗറിലും പരിസരങ്ങളിലും ഡൽഹി പോലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചു.
  • നവംബർ 17 വരെ യാണ് സെക്ഷൻ 144 ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്.
Action Against PFI: കടുത്ത നീക്കവുമായി കേന്ദ്രം, ഡൽഹിയിലെ ജാമിയ നഗറിൽ  നവംബർ 17 വരെ സെക്ഷൻ 144

New Delhi: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാജ്യമൊട്ടാകെയുള്ള വിവിധ  കേന്ദ്രങ്ങളില്‍ NIA റെയ്ഡുകൾ തുടരുകയാണ്.  8 വ്യത്യസ്ത സംസ്ഥാനങ്ങളിലാണ് ചൊവ്വാഴ്ച രാവിലെ മുതല്‍  റെയ്ഡ് നടക്കുന്നത്. നിരവധി പേരെ കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ട് ഉണ്ട്.

NIAയും മറ്റ് അന്വേഷണ ഏജൻസികളും സംയുക്തമായിട്ടാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കേന്ദ്രങ്ങളില്‍  പരിശോധന നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.  കർണാടക, അസം, ഡൽഹി, യുപി, മധ്യപ്രദേശ്, മഹാരാഷ്ട്ര, പൂനെ എന്നിവിടങ്ങളിലാണ് ഇന്ന്  റെയ്‌ഡ്‌ നടക്കുന്നത്. 

Also Read:  പിഎഫ്ഐക്കെതിരെ വീണ്ടും നടപടി; 8 സംസ്ഥാനങ്ങളിൽ റെയ്‌ഡ്, നിരവധി പേർ കസ്റ്റഡിയിൽ!

എന്നാല്‍,  രാജ്യതലസ്ഥാനത്ത്  PFI യുടെ നീക്കങ്ങള്‍ക്ക്‌ തടയിടാന്‍ ശക്തമായ നടപടികളുമായാണ്  കേന്ദ്ര സര്‍ക്കാര്‍ നീങ്ങുന്നത്‌.  നീക്കങ്ങളുടെ ഭാഗമായി ഡൽഹിയിലെ ജാമിയ നഗറിലും പരിസരങ്ങളിലും ഡൽഹി പോലീസ്  നിരോധനാജ്ഞ പുറപ്പെടുവിച്ചു. നവംബർ 17 വരെ യാണ് സെക്ഷൻ 144  ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്.

ഇത് സംബന്ധിച്ച് ജാമിയ സർവകലാശാല ഭരണകൂടവും സർക്കുലർ പുറപ്പെടുവിച്ചു. 

വിദ്യാർത്ഥികൾ അനവശ്യമായി കൂട്ടംകൂടുകയോ പുറത്തിറങ്ങുകയോ ചെയ്യരുതെന്ന് ജാമിയ സർവകലാശാല ഭരണകൂടവും പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. സെക്ഷൻ 144 നവംബർ 17 വരെ നിലനിൽക്കും. ആരെങ്കിലും നിയമം ലംഘിക്കുന്നതായി കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്നും സർവകലാശാല ഭരണകൂടം പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. 

എൻഐഎ നടത്തുന്ന റെയ്ഡിന് ശേഷമാണ് നിരോധനാജ്ഞ വന്നതെന്ന് റിപ്പോർട്ടുകൾ അവകാശപ്പെട്ടെങ്കിലും  പിഎഫ്ഐക്കെതിരായ ഏകോപിത നടപടിയുമായി ഇതിന് യാതൊരു  ബന്ധമില്ലെന്ന് ഡൽഹി പോലീസ് പറഞ്ഞു.  പത്തു ദിവസം പഴക്കമുള്ള  ഉത്തരവാണ് ഇതെന്നും  ഡൽഹി പോലീസ് വക്താവ് സുമൻ നാൽവ പറഞ്ഞു. 

ഡല്‍ഹിലെ ഓഖല, ജാമിയ നഗർ പ്രദേശത്ത് 60 ദിവസത്തേക്ക് സിആർപിസിയുടെ 144 സെക്ഷൻ ചുമത്തിയിട്ടുണ്ടെന്ന് അധ്യാപക-അനധ്യാപക ജീവനക്കാരെ ജാമിയ നഗർ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

കാമ്പസിനകത്തോ പുറത്തോ കൂട്ടം കൂടുകയോ മാർച്ച്‌, ധർണ, പ്രക്ഷോഭങ്ങൾ, യോഗങ്ങൾ എന്നിവ നടത്തരുതെന്നും വിദ്യാർഥികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

കൂടാതെ, തെക്ക് കിഴക്കന്‍ ഡല്‍ഹിയിലും നിയന്ത്രണങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. അതായത്,  തീ, തീയുമായി ബന്ധപ്പെട്ട സാധനങ്ങളോ  ഘോഷയാത്രകളിലും റാലികളിലും മറ്റ് ചടങ്ങുകളിലും ഉപയോഗിക്കുന്നത് കര്‍ശനമായി നിരോധിച്ചിരിയ്ക്കുകയാണ്.  

തെക്ക് കിഴക്കൻ ഡൽഹിയിലെ ക്രമ സമാധാനം തകര്‍ക്കാന്‍ ചില വ്യക്തികളോ  പ്രത്യേക ഗ്രൂപ്പുകളോ ഏർപ്പെടുമെന്ന് പോലീസിന് സൂചന ലഭിച്ചതിനാലാണ് ഈ  നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നതെന്ന് എസിപി ഉത്തരവിൽ സൂചിപ്പിച്ചിരുന്നു. “ഇത്തരം പ്രവർത്തനങ്ങൾ പൗരന്മാരുടെ ജീവനും സ്വത്തിനും ഗുരുതരമായ അപകടമുണ്ടാക്കുമെന്നും തെക്ക് കിഴക്കൻ ജില്ലയുടെ അധികാരപരിധിയിലെ ക്രമസമാധാനപാലനത്തിനും അപകടമുണ്ടാക്കുമെന്നും സൂചന ലഭിച്ചിട്ടുണ്ട്,  എന്നും  എസിപി സിംഗ് ഉത്തരവിൽ പറഞ്ഞു.

രാജ്യ തലസ്ഥാനത്തെ ക്രമസമാധാനത്തിന് യാതൊരു വിഘ്നവും വരാതിരിക്കാനുള്ള എല്ലാ മുന്‍ കരുതലുകളും ഇതിനോടകം  സര്‍ക്കാര്‍ കൈക്കൊണ്ടിരിയ്ക്കുകയാണ്....  തലസ്ഥാനത്തെ സെന്‍സിറ്റീവ് മേഖലകള്‍ പൂര്‍ണ്ണമായും ഡല്‍ഹി പോലീസിന്‍റെ നിരീക്ഷണത്തിലാണ്...  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News