Abhijit Gangopadhyay joins BJP: പുതിയ കര്‍മ്മഭൂമി തിരഞ്ഞെടുത്ത് കൊൽക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജി അഭിജിത് ഗംഗോപാധ്യായ.
കൊൽക്കത്ത ഹൈക്കോടതി ജഡ്ജി സ്ഥാനം രാജിവച്ച് ദിവസങ്ങൾക്കകം അദ്ദേഹം ഭാരതീയ ജനതാ പാര്‍ട്ടിയില്‍ (ബിജെപി) ചേര്‍ന്നു. വ്യാഴാഴ്ചയാണ് അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിയ്ക്കുന്നത്. പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വത്തിലെ സംസ്ഥാന നേതാക്കളായ ശുഭേന്ദു അധികാരി, സുകാന്ത മജുംദർ, മംഗൾ പാണ്ഡെ എന്നിവർ അദ്ദേഹത്തെ പാര്‍ട്ടിയിലേയ്ക്ക് സ്വാഗതം ചെയ്തു. ബംഗാളിലെ സാൾട്ട് ലേക്കിലുള്ള ബിജെപി ഓഫീസിൽവച്ച് സംസ്ഥാന അദ്ധ്യക്ഷന്‍ സുകാന്ത മജുംദാർ പാർട്ടി അഭിജിത് ഗംഗോപാധ്യായയ്ക്ക് പാര്‍ട്ടി പതാക കൈമാറി.
Also Read: Mahashivratri 2024 Horoscope: മഹാശിവരാത്രിയില്‍ ശുഭ യോഗങ്ങളുടെ ഒരു അപൂർവ സംയോജനം, ഈ രാശിക്കാരുടെ ഭാഗ്യം തിളങ്ങും!!
ചൊവ്വാഴ്ചയാണ് അഭിജിത് ഗംഗോപാധ്യായ ഹൈക്കോടതി ജഡ്ജി സ്ഥാനം രാജിവച്ചത്. രാജി സമർപ്പിച്ചതിന് ശേഷം താന്‍ ബിജെപിയിൽ ചേരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
Also Read: Milk: പാലില്‍ ഇവ ചേര്‍ത്ത് രാവിലെ കുടിച്ചു നോക്കൂ, ശരീരത്തിന് ലഭിക്കും ഇരട്ടി ശക്തി
"ഇന്ന് ഞാന്‍ ഒരു പുതിയ കര്‍മ്മഭൂമി തിരഞ്ഞെടുക്കുകയാണ്, ബിജെപിയിൽ ചേരുന്നതിൽ സന്തോഷമുണ്ട്, പാർട്ടിയുടെ സൈനികനായി പ്രവർത്തിക്കും. അഴിമതി നിറഞ്ഞ തൃണമൂൽ ഭരണത്തെ സംസ്ഥാനത്ത് നിന്ന് പുറത്താക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം," പാർട്ടിയിൽ ചേർന്നതിന് ശേഷം ഗംഗോപാധ്യായ പറഞ്ഞു.
അഭിജിത് ഗംഗോപാധ്യായയും മമത ബാനർജിയുടെ നേതൃത്വത്തിലുള്ള അഴിമതി നിറഞ്ഞ TMC സർക്കാരിനെതിരെ രൂക്ഷ വിമര്‍ശനം നടത്തുകയും സംസ്ഥാനത്ത് നിന്ന് ഈ 'ക്രൂരമായ' സർക്കാരിനെ പിഴുതെറിയുക എന്നതാണ് തന്‍റെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.
"ബംഗാൾ അനുദിനം അധോഗതിയിലേയ്ക്ക് നീങ്ങുന്നത് കാണുമ്പോൾ കടുത്ത വിഷമം തോന്നുന്നു, ബംഗാളിയായ എനിക്ക് അത് സ്വീകാര്യമല്ല. തീവ്രവാദത്തിലും ജനങ്ങളെ ഭയപ്പെടുത്തുന്നതിലും വിശ്വസിക്കുന്ന, സ്ത്രീകളോട് ബഹുമാനം ഇല്ലാത്ത TMC എന്ന രാഷ്ട്രീയ പാർട്ടിയെ ഇല്ലാതാക്കാൻ നമ്മൾ ഒരു വലിയ പ്രക്ഷോഭം ആരംഭിക്കേണ്ടതുണ്ട്'" അദ്ദേഹം കൂട്ടിച്ചേർത്തു
എന്നാൽ, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ച് ഒരു ചോദ്യത്തിനും പ്രതികരണം നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല.
അതേസമയം, പശ്ചിമ ബംഗാളിന്‍റെ രാഷ്ട്രീയത്തിന് അഭിജിത് ഗംഗോപാധ്യായയെപ്പോലെ ഒരാളെ ആവശ്യമാണെന്നായിരുന്നു നിയമസഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ ബിജെപി നേതാവ് സുവേന്ദു അധികാരി അഭിപ്രായപ്പെട്ടത്.
"ജസ്റ്റിസ് ഗംഗോപാധ്യായയെ ഞങ്ങൾ ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു. ബംഗാൾ രാഷ്ട്രീയത്തിൽ ഇത്തരക്കാരെ ആവശ്യമായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം TMC സര്‍ക്കാരിന്‍റെ ഇരയായി മാറിയിരുന്നു, എന്നാല്‍, അദ്ദേഹം നിർഭയമായി പ്രവർത്തിച്ചു," സുവേന്ദു കൂട്ടിച്ചേർത്തു. പാര്‍ട്ടിയ്ക്ക് സംസ്ഥാനത്ത് വന്‍ മുന്നേറ്റം നല്‍കാന്‍ ഗംഗോപാധ്യായയ്ക്ക് കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.