Jantar Mantar: ജന്തർ മന്തറിൽ സംഘർഷം; പോലീസും ഗുസ്തി താരങ്ങളും ഏറ്റുമുട്ടി

Wrestlers protest: ആം ആദ്മി പാർട്ടി നേതാക്കളെ സമരവേദിയിലേക്ക് കടത്തിവിടാത്തതിനെച്ചൊല്ലിയാണ് തർക്കമുണ്ടായത്. സംഘർഷത്തിൽ ​ഗുസ്തി താരങ്ങൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. പോലീസ് മർദ്ദിച്ചെന്ന് ​ഗുസ്തി താരങ്ങൾ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : May 4, 2023, 06:31 AM IST
  • പോലീസ് അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുന്നുവെന്ന് മുൻപ് ​ഗുസ്തി താരങ്ങൾ ആരോപിച്ചിരുന്നു
  • ഗുസ്തി താരങ്ങൾക്ക് കിടക്കകളുമായി ആം ആദ്മി പാർട്ടി നേതാക്കൾ എത്തിയെങ്കിലും പോലീസ് സമരവേദിയിലേക്ക് പ്രവേശിപ്പിച്ചില്ല
  • ആറുമണിക്ക് ശേഷം ജന്തർ മന്തറിലേക്ക് പുറത്ത് നിന്നുള്ള ആളുകൾക്ക് പ്രവേശനമില്ലെന്നാണ് പോലീസ് പറയുന്നത്
Jantar Mantar: ജന്തർ മന്തറിൽ സംഘർഷം; പോലീസും ഗുസ്തി താരങ്ങളും ഏറ്റുമുട്ടി

ന്യൂ‍ഡൽഹി: ഗുസ്തി താരങ്ങൾ സമരം ചെയ്യുന്ന ജന്തർ മന്തറിൽ പോലീസും ​ഗുസ്തി താരങ്ങളും തമ്മിൽ സംഘർഷം. പോലീസും ​ഗുസ്തി താരങ്ങളും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ബ്രിജ് ഭൂഷനെതിരെ ​സമരം നടക്കുന്ന സമരവേദിയിലേക്ക് കിടക്കകൾ എത്തിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് സംഘർഷമുണ്ടായത്.

പോലീസ് അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുന്നുവെന്ന് മുൻപ് ​ഗുസ്തി താരങ്ങൾ ആരോപിച്ചിരുന്നു. ഗുസ്തി താരങ്ങൾക്ക്  കിടക്കകളുമായി ആം ആദ്മി പാർട്ടി നേതാക്കൾ എത്തിയെങ്കിലും പോലീസ് സമരവേദിയിലേക്ക് പ്രവേശിപ്പിച്ചില്ല. ആറുമണിക്ക് ശേഷം ജന്തർ മന്തറിലേക്ക് പുറത്ത് നിന്നുള്ള ആളുകൾക്ക് പ്രവേശനമില്ലെന്നാണ് പോലീസ് പറയുന്നത്.

ആം ആദ്മി പാർട്ടി നേതാക്കളെ സമരവേദിയിലേക്ക് കടത്തിവിടാത്തതിനെച്ചൊല്ലിയാണ് തർക്കമുണ്ടായത്. സംഘർഷത്തിൽ ​ഗുസ്തി താരങ്ങൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. പോലീസ് മർദ്ദിച്ചെന്ന് ​ഗുസ്തി താരങ്ങൾ പറഞ്ഞു. തങ്ങൾക്ക് ജനങ്ങളുടെ പിന്തുണ വേണമെന്നും ഗുസ്തി താരങ്ങൾ ആവശ്യപ്പെട്ടു. രാജ്യം ഒന്നടങ്കം തങ്ങൾക്കൊപ്പം നിൽക്കണമെന്നും ​ഗുസ്തി താരങ്ങൾ ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News