ഇലക്ട്രിക് സ്കൂട്ടർ വാങ്ങി പിറ്റേ ദിവസം ചാർജിങിനിടെ പൊട്ടിത്തെറി; തെലുങ്കാനയിൽ 80 കാരൻ മരിച്ചു തുടർക്കഥയാകുന്ന ഇലക്ട്രിക് സ്കൂട്ടർ അപകടങ്ങൾ

ഇലക്ട്രിക് സ്കൂട്ടർ അപകടങ്ങൾ ഇന്ത്യയിൽ ആവർത്തിക്കുകയാണ്

Written by - Zee Malayalam News Desk | Last Updated : Apr 23, 2022, 09:09 PM IST
  • ഇലക്ട്രിക് കാറുകളും സ്മാർട്ട്ഫോണുകളിലും ലാപ്ടോപ്പിലും ഒക്കെ ഇപ്പോൾ ലിതിയം അയൺ ബാറ്ററിയാണ് ഉപയോഗിക്കുന്നത്
  • സെൽഫോണുകളിലും സ്മാർട്ട് വാച്ചുകളിലും ഉപയോഗിക്കുന്ന തരം ബാറ്ററിയാണിത്
  • താരതമ്യേന ഭാരം കുറഞ്ഞതും കാര്യക്ഷമത കൂടുതൽ ഉള്ളതുമാണ് ഇവ
ഇലക്ട്രിക് സ്കൂട്ടർ വാങ്ങി പിറ്റേ ദിവസം ചാർജിങിനിടെ പൊട്ടിത്തെറി;  തെലുങ്കാനയിൽ 80 കാരൻ മരിച്ചു തുടർക്കഥയാകുന്ന ഇലക്ട്രിക് സ്കൂട്ടർ അപകടങ്ങൾ

ന്യൂ ഡൽഹി: ചാർജിങിനിടെ ഇലക്ട്രിക് സ്കൂട്ടർ ഉണ്ടാക്കുന്ന അപകടങ്ങൾ രാജ്യത്ത് പലയിടത്തും റിപ്പോർട്ട് ചെയ്യുന്നുണ്ട്. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലെ എൺപതുകാരൻ ഇലക്ട്രിക് സ്കൂട്ടർ വാങ്ങി പിറ്റേ ദിവസം തന്നെ ചാർജിങിനിടെ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടു. ആന്ധ്രപ്രദേശ് വിജയവാഡയിൽ സമാന അപകടത്തിൽ 40കാരൻ മരിച്ചത് കഴിഞ്ഞ ദിവസമാണ്. പുതിയ സ്കൂട്ടർ വാങ്ങി പിറ്റേ ദിവസം തന്നെയാണ് ചാർജിങിനിടെ പൊട്ടിത്തെറിച്ച് ശിവകുമാർ മരിച്ചത്.  രാത്രി പത്ത് മണിക്ക് ബാറ്ററി ചാർജിങ് ഇട്ടശേഷം ഇദ്ദേഹം ഉറങ്ങാൻ പോയി. പുലർച്ചെ 3.30 നാണ് വലിയ ശബ്ദത്തോടെ സ്ഫോടനം ഉണ്ടായത്.  ലിവിങ് റൂമിലേക്കും തീ ആളിപ്പടർന്നു. പുക ശ്വസിച്ചാണ് ശിവകുമാർ മരിച്ചത്. ഭാര്യ ഹാരതി, മക്കളായ ബിന്ദു ശ്രീ (10), ശശി (6) എന്നിവർക്ക് പൊള്ളലേൽക്കുകയും ചെയ്തു. 30 ശതമാനം പൊള്ളലേറ്റ ഇവർ പുക കൂടിശ്വസിച്ചതോടെ നില ഗുരുതരമായി തുടരുകയാണ്. കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. 

നിസാമാബാദിൽ തന്നെ 80 കാരനായ ബി രാമസ്വാമി മരിച്ചത് മകന്റെ ഇലക്ട്രി സ്കൂട്ടർ പൊട്ടിത്തെറിച്ചാണ്. ഈ സംഭവത്തിൽ വാഹന നിർമാതാക്കൾക്കെതിരെയും ഡീലറിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.  അപകടങ്ങളുടെ പശ്ചാത്തലത്തിൽ ഹൈദരാബാദ് ആസ്ഥാനമായുള്ള ഇ.വി സ്റ്റാർട്ടപ്പ് അവരുടെ രണ്ടായിരം വാഹനങ്ങളും തിരിച്ചുവിളിച്ചിരുന്നു. വാഹനങ്ങളുടെ ബാറ്ററിയിൽ കൂടുതൽ പരിശോധന നടത്തുമെന്നും കമ്പനി വ്യക്തമാക്കി. 

ഇന്ത്യയിൽ ഇലക്ട്രിക് സ്കൂട്ടറുകൾ തീപിടിക്കാൻ കാരണം? 

ഇലക്ട്രിക് സ്കൂട്ടർ അപകടങ്ങൾ ഇന്ത്യയിൽ ആവർത്തിക്കുകയാണ്. ഒല, ഒക്കിനാവ, പ്യുവർ ഇവി കമ്പനികളുടെ വാഹനങ്ങൾക്കും അപകടം ഉണ്ടായിരുന്നു. ലിത്വിയം അയൺ ബാറ്ററിയാണ് ഇവികൾക്ക് ഉള്ളത്. സെൽഫോണുകളിലും സ്മാർട്ട് വാച്ചുകളിലും ഉപയോഗിക്കുന്ന തരം ബാറ്ററിയാണിത്. താരതമ്യേന ഭാരം കുറഞ്ഞതും കാര്യക്ഷമത കൂടുതൽ ഉള്ളതുമാണ് ഇവ. എന്നാൽ തീപിടിത്ത സാധ്യതയും കൂടുതലെന്ന ആശങ്കയാണ് ഇപ്പോൾ ഉയരുന്നത്. 

ലിഥിയം അയൺ ബാറ്ററി എന്നാലെന്താ? അതെങ്ങനെ പ്രവർത്തിക്കും?

ഇലക്ട്രിക് കാറുകളും സ്മാർട്ട്ഫോണുകളിലും ലാപ്ടോപ്പിലും ഒക്കെ ഇപ്പോൾ ലിതിയം അയൺ ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ആനോഡ്, കാതോഡ്, സെപ്പറേറ്റർ, ഇലക്ട്രോലൈറ്റ്, രണ്ട് കറന്റ് കളക്ടേഴ്സ് എന്നിവയാണ് ഇതിന്റെ ഭാഗങ്ങൾ. ആനോഡും കാഥോഡും ലിഥിയം സംഭരിച്ചിരിക്കുന്ന സ്ഥലമാണ്, അതേസമയം ഇലക്ട്രോലൈറ്റ് പോസിറ്റീവ് ചാർജുള്ള ലിഥിയം അയോണുകളെ ആനോഡിൽ നിന്ന് കാഥോഡിലേക്കും തിരിച്ചും സെപ്പറേറ്ററിലൂടെ കൊണ്ടുപോകുന്നു. ലിഥിയം അയോണുകളുടെ ചലനം ആനോഡിൽ സ്വതന്ത്ര ഇലക്ട്രോണുകൾ സൃഷ്ടിക്കുന്നു. 
അങ്ങനെയാണ് ചാർജ് ഉണ്ടാകുന്നത്. 

ഇലക്‌ട്രിക് കാറുകൾ, സ്‌മാർട്ട്‌ഫോണുകൾ എന്നിവയ്‌ക്ക് കൂടുതൽ അനുയോജ്യമാണ്. അതിന്റെ ഭാരം, ഉയർന്ന ഊർജ്ജ സാന്ദ്രത, റീചാർജ് ചെയ്യാനുള്ള കഴിവ് എന്നിവയാണ് ഇവയെ വ്യത്യസ്ഥമാക്കുന്നത്. മറ്റ് ബാറ്ററികളുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽക്കാലം കാര്യക്ഷമതയോടെ പ്രവർത്തിക്കുകയും ചെയ്യും. ലെഡ് ആസിഡ് ബാറ്ററിയുമായി താരതമ്യപ്പെടുത്തുമ്പോൾ 150 വാട്സ് കൂടുതൽ പവർ സ്റ്റോർ ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News