7th Pay Commission: Good News...!! കേന്ദ്ര ജീവനക്കാർക്ക് സന്തോഷവാർത്ത, ദീപാവലിക്ക് മുമ്പ് വീണ്ടും ശമ്പളം വര്‍ദ്ധിക്കും

രാജ്യത്തെ ഒരു കോടിയിലധികം വരുന്ന കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ വർദ്ധിച്ച ഡിയർനെസ് അലവൻസ് (DA) ഡിയർനെസ് റിലീഫ് (DR) പ്രഖ്യാപിച്ച ശേഷം മറ്റൊരു സന്തോഷ  വാര്‍ത്തയുമായി ഇതാ കേന്ദ്ര സര്‍ക്കാര്‍... 

Written by - Zee Malayalam News Desk | Last Updated : Oct 6, 2021, 05:54 PM IST
  • കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ വർദ്ധിച്ച ഡിയർനെസ് അലവൻസ് (DA) ഡിയർനെസ് റിലീഫ് (DR) പ്രഖ്യാപിച്ച ശേഷം മറ്റൊരു സന്തോഷ വാര്‍ത്തയുമായി ഇതാ കേന്ദ്ര സര്‍ക്കാര്‍...
  • കുട്ടികളുടെ വിദ്യാഭ്യാസ അലവൻസ് (Children Education Allowance - CEA) ഇതുവരെ ക്ലെയിം ചെയ്യാൻ കഴിയാത്ത കേന്ദ്ര ജീവനക്കാർക്ക് അത് ഇപ്പോള്‍ അവകാശപ്പെടാം
7th Pay Commission: Good News...!! കേന്ദ്ര ജീവനക്കാർക്ക് സന്തോഷവാർത്ത, ദീപാവലിക്ക് മുമ്പ്  വീണ്ടും ശമ്പളം വര്‍ദ്ധിക്കും

7th Pay Commission: രാജ്യത്തെ ഒരു കോടിയിലധികം വരുന്ന കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ വർദ്ധിച്ച ഡിയർനെസ് അലവൻസ് (DA) ഡിയർനെസ് റിലീഫ് (DR) പ്രഖ്യാപിച്ച ശേഷം മറ്റൊരു സന്തോഷ  വാര്‍ത്തയുമായി ഇതാ കേന്ദ്ര സര്‍ക്കാര്‍... 

കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മൂലം   കുട്ടികളുടെ വിദ്യാഭ്യാസ അലവൻസ്  (Children Education Allowance - CEA) ഇതുവരെ  ക്ലെയിം ചെയ്യാൻ കഴിയാത്ത കേന്ദ്ര ജീവനക്കാർക്ക്  അത് ഇപ്പോള്‍ അവകാശപ്പെടാം, ഇതിനായി അവർക്ക്  ഔദ്യോഗിക രേഖകൾ പോലും ആവശ്യമില്ല എന്നാണ്  അറിയിപ്പില്‍ പറയുന്നത്.  

ജീവനക്കാർക്ക് അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അലവൻസ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നുണ്ട്.   അതായത്, 7th Pay Commission നല്‍കിയ ശുപാർശ പ്രകാരം പ്രതിമാസം 2,250 രൂപയായിരുന്നു ഇത്. എന്നാല്‍,  കഴിഞ്ഞ വർഷം മുതൽ കോവിഡ് മൂലം  സ്കൂളുകൾ അടച്ചിരുന്നതിനാല്‍   കേന്ദ്ര ജീവനക്കാർക്ക്   സിഇഎ (CEA) ക്ലെയിം ചെയ്യാൻ കഴിഞ്ഞില്ല.

Also Read: 7th Pay Commission: Good News..!! ശമ്പള കമ്മീഷന്‍ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു, കേന്ദ്ര ജീവനക്കാരുടെ DA 28% മായി ഉയര്‍ത്തി

ജൂലൈയിൽ, ഡിപ്പാർട്ട്മെന്റ് ഓഫ് പേഴ്സണൽ ആൻഡ് ട്രെയിനിംഗ് (DoPT) ഒരു ഓഫീസ് ഓഫ് മെമ്മോറാണ്ടം (OM) പുറത്തിറക്കിയിരുന്നു.  അതിൽ, കോവിഡ് മൂലം  കേന്ദ്ര ജീവനക്കാര്‍  കുട്ടികളുടെ വിദ്യാഭ്യാസ അലവൻസ് (Children Education Allowance) ക്ലെയിം ചെയ്യുന്നതിൽ ബുദ്ധിമുട്ടുകൾ നേരിട്ടു. കാരണം, ഫീസ് ഓൺലൈനായി നിക്ഷേപിച്ചിട്ടും, റിസള്‍ട്ട് / റിപ്പോർട്ട് കാർഡുകൾ സ്കൂളിൽ നിന്ന് SMS/ഇ-മെയിൽ വഴി അയച്ചിട്ടില്ല.  ആ അവസരത്തില്‍  self declaration  നല്‍കിയോ, അല്ലെങ്കില്‍  റിസള്‍ട്ട് / റിപ്പോർട്ട് കാര്‍ഡ് /  ഫീസ്‌  രസീത് തുടങ്ങിയവയുടെ കോപ്പി നല്‍കിയോ   സിഇഎ ക്ലെയിം  ചെയ്യാന്‍ സാധിക്കും.  ഈ സൗകര്യം 2020 മാർച്ചിലും 2021 മാർച്ച് മാസത്തിലും അവസാനിക്കുന്ന അധ്യയന വർഷത്തെയ്ക്ക് മാത്രമേ ലഭ്യമാകൂ.

Also Read: 7th Pay Commission Bank Employees Salary: ബാങ്ക് ജീവനക്കാർക്ക് ആഗസ്റ്റ് മുതൽ ശമ്പളം വർധിക്കും ക്ഷാമബത്ത കൂടിയത് അറിയണോ?

കുട്ടികളുടെ വിദ്യാഭ്യാസ അലവൻസ്  (Children Education Allowance - CEA) എത്രയാണ് ലഭിക്കുക?

കേന്ദ്ര ജീവനക്കാർക്ക് രണ്ട് കുട്ടികളുടെ വിദ്യാഭ്യാസത്തിനായി  കുട്ടികളുടെ വിദ്യാഭ്യാസ അലവൻസ്  (Children Education Allowance - CEA) ലഭിക്കും.   ഒരു കുട്ടിക്ക്  പ്രതിമാസം 2250 രൂപ വച്ചാണ് സര്‍ക്കാര്‍ നല്‍കുന്നത്.  രണ്ട് കുട്ടികൾക്ക്  ഈ തുക പ്രതിമാസം 4,500 രൂപയായിരിയ്ക്കും.  രണ്ടാമത്തെ കുട്ടി ഇരട്ടകളാണെങ്കിൽ, ആദ്യത്തെ കുട്ടിക്കൊപ്പം ഇരട്ടകളുടെ വിദ്യാഭ്യാസത്തിനും ഈ അലവൻസ് ലഭിക്കും.  രണ്ട് അക്കാദമിക് കലണ്ടറുകൾ അനുസരിച്ച് ഒരു കുട്ടിക്ക് 4500 രൂപ നൽകണം. 2020 മാർച്ച്, 2021 മാർച്ച് മാസങ്ങളിൽ ഒരു ജീവനക്കാരൻ ഇതുവരെ ക്ലെയിം ചെയ്തിട്ടില്ലെങ്കിൽ, അത് ക്ലെയിം ചെയ്യാം. അത്തരമൊരു സാഹചര്യത്തിൽ, അദ്ദേഹത്തിന്‍റെ ശമ്പളത്തിൽ 4500 രൂപകൂടി അധികം  ചേർക്കും.

Also Read: 7th Pay Commission: സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത! DA 11%വർദ്ധിച്ചു, 2 മാസത്തെ കുടിശ്ശിക ലഭിക്കും

കുട്ടികളുടെ വിദ്യാഭ്യാസ അലവൻസ്  (Children Education Allowance - CEA)  ലഭിക്കുന്നതിനായി കേന്ദ്ര ജീവനക്കാര്‍ക്ക്   ചില രേഖകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്.  സ്കൂളില്‍ നിന്നും ലഭിക്കുന്ന പ്രമാണപത്രമാണ്‌ ഒന്ന്.  ഈ ഡിക്ലറേഷനിൽ, കുട്ടി അവരുടെ സ്ഥാപനത്തിലാണ് പഠിക്കുന്നതെന്നും  പഠിക്കുന്ന  അധ്യയന വര്‍ഷവും സൂചിപ്പിച്ചിരിയ്ക്കും.  ഇതോടോപ്പം   റിസള്‍ട്ട് / റിപ്പോർട്ട് കാര്‍ഡ് /  ഫീസ്‌  രസീത് തുടങ്ങിയവയുടെ കോപ്പി നല്‍കി   സിഇഎ ക്ലെയിം  ചെയ്യാന്‍ സാധിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News