7th Pay Commission: DA വർദ്ധനവ് മുതൽ PF പലിശ വരെ, സർക്കാർ ജീവനക്കാർക്ക് ജൂലൈയിൽ ലഭിക്കും 3 വലിയ സമ്മാനങ്ങൾ..!!

ജൂലൈ മാസത്തില്‍ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഒന്നിന് പിറകെ ഒന്നായി സന്തോഷം നല്‍കുന്ന വാര്‍ത്തയാണ്...  അതായത്, ജൂലൈ മാസത്തില്‍ ജീവനക്കാർക്ക് സാമ്പത്തിക നേട്ടം നല്‍കുന്ന നിരവധി കാര്യങ്ങളാണ് നടക്കാന്‍ പോകുന്നത്.  

Written by - Zee Malayalam News Desk | Last Updated : Jun 27, 2022, 04:27 PM IST
  • ലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് അവരുടെ ക്ഷാമബത്ത (DA) ജൂലൈയില്‍ വര്‍ദ്ധിച്ചേക്കും.
  • DA വർദ്ധനവിന് പുറമെ അവർക്ക് 18 മാസത്തെ DA കുടിശ്ശികയും പ്രൊവിഡന്‍റ് ഫണ്ടിന്‍റെ പലിശയും ലഭിക്കും.
  • കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ സംബന്ധിച്ചിടത്തോളം വന്‍ സാമ്പത്തിക നേട്ടത്തിന്‍റെ മാസമാണ് ജൂലൈ..,!!
7th Pay Commission: DA വർദ്ധനവ് മുതൽ PF പലിശ വരെ, സർക്കാർ ജീവനക്കാർക്ക് ജൂലൈയിൽ ലഭിക്കും 3 വലിയ  സമ്മാനങ്ങൾ..!!

7th Pay Commission BIg Update: ജൂലൈ മാസത്തില്‍ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഒന്നിന് പിറകെ ഒന്നായി സന്തോഷം നല്‍കുന്ന വാര്‍ത്തയാണ്...  അതായത്, ജൂലൈ മാസത്തില്‍ ജീവനക്കാർക്ക് സാമ്പത്തിക നേട്ടം നല്‍കുന്ന നിരവധി കാര്യങ്ങളാണ് നടക്കാന്‍ പോകുന്നത്.  

ലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് അവരുടെ ക്ഷാമബത്ത (DA) ജൂലൈയില്‍ വര്‍ദ്ധിച്ചേക്കും.  DA വർദ്ധനവിന് പുറമെ അവർക്ക് 18 മാസത്തെ DA കുടിശ്ശികയും പ്രൊവിഡന്‍റ്  ഫണ്ടിന്‍റെ പലിശയും  ലഭിക്കും.  അതായത്, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ സംബന്ധിച്ചിടത്തോളം വന്‍ സാമ്പത്തിക നേട്ടത്തിന്‍റെ മാസമാണ് ജൂലൈ..,!! 

Also Read:  7th Pay Commission Latest News : അടിസ്ഥാന ശമ്പളം 26000 രൂപ വരെ ആകും കൂടെ ക്ഷാമബത്തയും; കേന്ദ്ര ജീവനക്കാർക്ക് കോളടിച്ചു

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വർഷത്തിൽ രണ്ടുതവണയാണ് DA അനുവദിയ്ക്കുന്നത്‌.  പ്രധാനമായും  ജനുവരിയിലും പിന്നീട് ജൂലൈയിലുമാണ് ഇത് ലഭിക്കുന്നത്. വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം  കണക്കിലെടുത്ത്  ജൂലൈ മാസം  DA തുക അനുവദിക്കുന്ന കാര്യം സർക്കാർ പരിഗണനയിലാണ് എന്നാണ് റിപ്പോര്‍ട്ട്.  

എല്ലാ വർഷവും മാർച്ച്, സെപ്റ്റംബര്‍  മാസങ്ങളിലാണ് കേന്ദ്രം പൊതുവെ  DA വർദ്ധനവ് പ്രഖ്യാപിക്കുന്നത്.  എന്നാല്‍, കൊറോണ മഹാമാരി മൂലം   2019 ഡിസംബർ 31 ന് ശേഷം ഒന്നര വർഷത്തേക്ക് ഡിഎ തുക വര്‍ദ്ധിപ്പിച്ചിട്ടില്ല.  ഈ വിഷയവും സര്‍ക്കാര്‍ പരിഗണനയിലാണ്.  

ജൂലൈയിൽ DAയിൽ 5%  വര്‍ദ്ധനയുണ്ടായേക്കും എന്നാണ് റിപ്പോര്‍ട്ട്‌.  ഈ വർഷത്തെ അഖിലേന്ത്യാ ഉപഭോക്തൃ വില സൂചിക (All-India Consumer Price Index - AICPI) കണക്കുകൾ പ്രകാരം, കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 5% DA വര്‍ദ്ധന  ലഭിക്കും. ഈ ശതമാനം നേരത്തെ പ്രവചിച്ച 4% വര്‍ദ്ധനയേക്കാൾ കൂടുതലാണ്. മെയ് മാസത്തെ AICPI ഡാറ്റ ഉയരുകയാണെങ്കിൽ, ഈ കണക്ക് 6% ആയി ഉയർന്നേക്കാം....!! 

മുടങ്ങിക്കിടക്കുന്ന  DA കുടിശ്ശികയും ഉടന്‍ തന്നെ ലഭിക്കും.  അതായത് DA വർദ്ധനവിന് പുറമെ, കഴിഞ്ഞ  18 മാസത്തെ ഡിയർനസ് അലവൻസ് കുടിശ്ശികയും ഈ വർഷം ജൂലൈയിൽ അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ട്.  DA 
കുടിശ്ശികയായ രണ്ടുലക്ഷം രൂപ ഒറ്റത്തവണയായി ലഭിക്കുമെന്ന് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിക്കാം.

പ്രോവിഡന്‍റ്  ഫണ്ട് പലിശയും ജൂലൈ മാസത്തില്‍ സര്‍ക്കാര്‍ വരിക്കാരുടെ ഇപിഎഫ് അക്കൗണ്ടുകളിൽ നിക്ഷേപിക്കും.  അതനുസരിച്ച്,  2021-22 സാമ്പത്തിക വർഷത്തേക്കുള്ള  8.10% നിരക്കില്‍ പലിശ തുക അക്കൗണ്ടില്‍ നിക്ഷേപിക്കും. ഇപിഎഫ്ഒയും സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസും  ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കിക്കഴിഞ്ഞു.  

അതായത്, കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സാമ്പത്തിക നേട്ടത്തിന്‍റെ മാസമാണ് ദിവസങ്ങള്‍ക്കുള്ളില്‍ വരാന്‍ പോകുന്നത്..... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News