MannKiBaat: പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

കോറോണ മഹാമാരി വ്യാപിക്കുന്ന എ സമയത്ത് പ്രധാനമന്ത്രി എന്താണ് പറയുന്നതെന്ന് കാത്തിരിക്കുകയാണ് രാജ്യത്തെ ജനങ്ങൾ.   

Last Updated : Jul 26, 2020, 09:59 AM IST
MannKiBaat: പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യുഡൽഹി:  പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ അറുപത്തിഏഴാമത് എപ്പിസോഡ് ഇന്ന് രാവിലെ പതിനൊന്നുമണിയ്ക്ക് സംപ്രേഷണം ചെയ്യും.  ഇക്കാര്യം പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. 

 

 

Also read: കാര്‍ഗില്‍ വിജയദിനം;ഐതിഹാസിക വിജയത്തിന് 21 വയസ്

കോറോണ മഹാമാരി വ്യാപിക്കുന്ന എ സമയത്ത് പ്രധാനമന്ത്രി എന്താണ് പറയുന്നതെന്ന് കാത്തിരിക്കുകയാണ് രാജ്യത്തെ ജനങ്ങൾ.  കൂട്ടായ പരിശ്രമങ്ങൾ ഉണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ച് പ്രധാനമന്ത്രി ഇന്ന് മൻ കി ബാത്തിൽ പങ്കുവെയ്ക്കും.  കൂടാതെ ഇന്ന് കാർഗിൽ ദിവസമായത് കൊണ്ട് സൈന്യത്തെക്കുറിച്ചും അദ്ദേഹതിന്റെ പരാമർശം ഉണ്ടാകും.  മാത്രമല്ല ഇന്ത്യ-ചൈന വിഷയത്തെക്കുറിച്ചും അദ്ദേഹം മൻ കി ബാത്തിൽ ചർച്ച ചെയ്തേക്കും എന്നും സൂചനയുണ്ട്. 

Also read: ചരിത്രം കുറിച്ച് സുശാന്തിന്റെ 'Dil Bechara' #SushantSinghRajput

നാളെ നടക്കുന്ന മുഖ്യമന്ത്രിമാരുടെ യോഗത്തെക്കുറച്ചുളള കാര്യങ്ങളും അദ്ദേഹം പങ്കുവെച്ചേക്കും.  രാജ്യം കോറോണ പ്രതിരോധത്തിനായി നടത്തുന്ന മാർഗങ്ങളേയും പരിശ്രമങ്ങളേയും കുറിച്ച് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.   

Trending News