മഹാരാഷ്ട്ര: മഹാരാഷ്ട്രയിൽ തിങ്കളാഴ്ച 61 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തി. മഹാരാഷ്ട്രയിലെ പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള ഔദ്യോഗിക അപ്‌ഡേറ്റ് പ്രകാരം 61 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 70 രോഗികളെ ഡിസ്ചാർജ് ചെയ്തതായും ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് രോഗമുക്തി നിരക്ക് 98.17 ശതമാനവും കോവിഡ് മരണനിരക്ക് 1.81 ശതമാനവുമാണ്.
1439 ആർടി-പിസിആർ ടെസ്റ്റുകളും 1305 റാറ്റ് ടെസ്റ്റുകളും ഉൾപ്പെടെ 2728 കോവിഡ് ടെസ്റ്റുകളാണ് തിങ്കളാഴ്ച സംസ്ഥാനത്ത് നടത്തിയത്. 2.23 ശതമാനമാണ് ചൊവ്വാഴ്ചത്തെ പോസിറ്റീവ് നിരക്ക്. സംസ്ഥാനത്ത് ഇന്ന് വരെ 250 പേർക്കാണ് ജെഎൻ1 വേരിയന്റ് ബാധിച്ചത്. അതേസമയം, ജെഎൻ1 വേരിയന്റിന്റെ ആകെ 682 കേസുകൾ ഉണ്ടായിരുന്നു.
ജനുവരി ആറ് വരെ രാജ്യത്തുടനീളമുള്ള 12 സംസ്ഥാനങ്ങളിൽ നിന്ന് കോവിഡിന്റെ ഉപവകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കർണാടകയിൽ 199, കേരളത്തിൽ 148, മഹാരാഷ്ട്രയിൽ 139, ഗോവയിൽ 47, ഗുജറാത്തിൽ നിന്ന് 36, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് 30 വീതം, തമിഴ്‌നാട്ടിൽ 26, ന്യൂഡൽഹിയിൽ 21, ഒഡീഷയിൽ മൂന്ന്, തെലങ്കാനയിൽ രണ്ട്, ഹരിയാനയിൽ ഒന്ന് എന്നിങ്ങനെയാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്.
ALSO READ: മഹാരാഷ്ട്രയിൽ 19 പുതിയ ജെഎൻ.1 കേസുകൾ റിപ്പോർട്ട് ചെയ്തതായി അധികൃതർ
ഉറവിടങ്ങൾ അനുസരിച്ച്, 2023 ഡിസംബറിൽ 1339 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 665 സാമ്പിളുകൾ 2024 ജനുവരിയിൽ അയച്ചു. 2023 നവംബർ 10 നും ഡിസംബർ 31 നും ഇടയിലാണ് ഈ സാമ്പിളുകൾ ശേഖരിച്ചത്. അതേസമയം, ഔദ്യോഗിക കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 605 പുതിയ കോവിഡ് കേസുകളും നാല് മരണങ്ങളും രേഖപ്പെടുത്തി.
സജീവ കേസുകൾ 4,002 ആയി ഉയർന്നു, അതേസമയം രാജ്യത്തെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 4.5 കോടിയിലധികം (4,50,18,792) ആണ്. മരണസംഖ്യ 5,33,396 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കേരളത്തിൽ നിന്ന് രണ്ട്, കർണാടക, ത്രിപുര എന്നിവിടങ്ങളിൽ ഓരോന്നും വീതമാണ് മരണം റിപ്പോർട്ട് ചെയ്തത്. ജനുവരി ഏഴ് വരെ രാജ്യത്ത് 11,838 ഡോസ് വാക്സിൻ നൽകിയതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.