Mosquito Coil Mishap: കൊതുക് തിരിയില്‍ നിന്നുള്ള പുക ശ്വസിച്ച് ഒരു കുടുംബത്തിലെ 6 പേർ ശ്വാസം മുട്ടി മരിച്ചു

Mosquito Coil Mishap:  രാത്രിയില്‍ കൊതുകുതിരി കത്തിച്ചുവച്ച്  ഉറങ്ങുകയായിരുന്നു ഈ കുടുംബം. മുറിയില്‍ കാർബൺ മോണോക്‌സൈഡ് പടര്‍ന്നത് കൂടാതെ, കൊതുകുതിരി മറിഞ്ഞു വീണ് മെത്തയ്ക്ക് തീ പിടിയ്ക്കുകയും ചെയ്തിരുന്നു.

Written by - Zee Malayalam News Desk | Last Updated : Mar 31, 2023, 01:05 PM IST
  • രാത്രിയില്‍ കൊതുകുതിരി കത്തിച്ചുവച്ച് ഉറങ്ങുകയായിരുന്നു ഈ കുടുംബം. മുറിയില്‍ കാർബൺ മോണോക്‌സൈഡ് പടര്‍ന്നത് കൂടാതെ, കൊതുകുതിരി മറിഞ്ഞു വീണ് മെത്തയ്ക്ക് തീ പിടിയ്ക്കുകയും ചെയ്തിരുന്നു
Mosquito Coil Mishap: കൊതുക് തിരിയില്‍ നിന്നുള്ള പുക ശ്വസിച്ച് ഒരു കുടുംബത്തിലെ 6 പേർ ശ്വാസം മുട്ടി മരിച്ചു

New Delhi: രാത്രിയില്‍ മുറിയില്‍ കൊതുകുതിരി കത്തിച്ച് ഉറങ്ങിയ  ഒരു കുടുംബത്തിലെ 6 പേർ ശ്വാസം മുട്ടി മരിച്ചു. രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്. വടക്കുകിഴക്കൻ ഡൽഹിയിലെ ശാസ്ത്രി പാർക്കിലാണ് സംഭവം. 

ശാസ്ത്രി പാർക്കിലെ മച്ചി മാർക്കറ്റിലെ മസർ വാല റോഡിലെ ഒരു വീട്ടിൽ തീപിടുത്തമുണ്ടായതായി രാവിലെ ഒമ്പത് മണിയോടെ പോലീസിന് വിവരം ലഭിച്ചതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (നോർത്ത് ഈസ്റ്റ്) ജോയ് ടിർക്കി പറഞ്ഞു. 

Also Read:  Porn Star Stormy Daniels: താന്‍ ഒരു ഇരയല്ല, ട്രംപിന് തലവേദനയായി പോൺ താരം സ്‌റ്റോമി ഡാനിയൽസ്

സംഭവ സ്ഥലത്ത് എത്തിയ പോലീസ് ഒമ്പത് പേരെ ജഗ് പ്രവേഷ് ചന്ദ്ര ആശുപത്രിയിൽ എത്തിച്ചു. ഇവരില്‍ 4 പുരുഷന്മാരും ഒരു സ്ത്രീയും ഒന്നര വയസുള്ള കുട്ടിയും ഉൾപ്പെടെ 6 പേർ മരിച്ചതായി സ്ഥിരീകരിച്ചു. പരിക്കേറ്റ മൂന്ന് പേരിൽ, 15 വയസുള്ള പെൺകുട്ടിയും 45 വയസുള്ള പുരുഷനും  ഉള്‍പ്പെടുന്നു.  22 വയസുള്ള ഒരാളെ പ്രഥമശുശ്രൂഷയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തു.

Also Read: Nitin Gadkari: രാഷ്ട്രീയം വിടുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി

സംഭവം സംബന്ധിച്ച് പോലീസ് നല്‍കുന്ന വിവരം ഇപ്രകാരമാണ്... അടുത്തിടെ പെയ്ത കനത്ത മഴയെത്തുടര്‍ന്ന് കൊതുക് ശല്യം വര്‍ദ്ധിച്ചിരുന്നു. രാത്രിയില്‍ കൊതുകുതിരി കത്തിച്ചുവച്ച്  ഉറങ്ങുകയായിരുന്നു ഈ കുടുംബം. മുറിയില്‍ കാർബൺ മോണോക്‌സൈഡ് പടര്‍ന്നത് കൂടാതെ, കൊതുകുതിരി മറിഞ്ഞു വീണ് മെത്തയ്ക്ക് തീ പിടിയ്ക്കുകയും ചെയ്തിരുന്നു. മുറിയില്‍ വിഷപ്പുക നിറഞ്ഞതോടെ ശ്വാസംമുട്ടിയാണ് അപകടം സംഭവിച്ചത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ് എന്ന് പോലീസ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News