ന്യുഡല്‍ഹി: രാജ്യത്ത് കൊവിഡ് വകഭേദം ഡെല്‍റ്റ പ്ലസ് വൈറസ് ബാധ വര്‍ധിക്കുന്നുവെന്ന് റിപ്പോർട്ട്. ഇതുവരെ 50 പേര്‍ക്കാണ് ഡെല്‍റ്റ പ്ലസ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
11 സംസ്ഥാനങ്ങളിലായിട്ടാണ് 50 പേർക്ക് ഡെല്‍റ്റ പ്ലസ് വൈറസ് (Delta Plus Variant) കണ്ടെത്തിയത്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേരളമുള്‍പ്പടെയുള്ള എട്ട് സംസ്ഥാനങ്ങളിലാണ് ഡെല്‍റ്റ വകഭേദത്തിന്റെ കൂടുതൽ സാന്നിധ്യം.
Also Read: Delta Plus Variant: പത്തനംതിട്ടയിലെ കടപ്രയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ
ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഡല്‍ഹി, ഹരിയാന, ആന്ധ്ര, മഹാരാഷ്ട്ര, പഞ്ചാബ്, തെലങ്കാന, ബംഗാള്‍, കേരളം എന്നീ സംസ്ഥാനങ്ങളില്‍ ആണ് ഡെല്‍റ്റ വകഭേദത്തിന്റെ (Delta Plus VAriant) 50 ശതമാനത്തില്‍ അധികവും ഉള്ളതെന്നാണ്.
അതുകൊണ്ടുതന്നെ പുതിയ വൈറസ് ഭീഷണിയാകുന്ന ഈ സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read: Delta Plus Virus: കേരളം അടക്കമുള്ള 3 സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിർദ്ദേശം
കേരളത്തില്‍ പാലക്കാടാണ് ഡെല്‍റ്റ പ്ലസ് വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ പറളി, പിരായിരി പഞ്ചായത്തുകളില്‍ നിന്നുള്ള സാമ്പിളുകളിലാണ് ഡെല്‍റ്റ പ്ലസ് വൈറസ് കണ്ടെത്തിയത് എന്നാല്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചിട്ടുണ്ട്.
ഇതിനിടയിൽ മഹാരാഷ്ട്രയിൽ കോവിഡിന്റെ ഡെൽറ്റ പ്ലസ് വൈറസ് ബാധിച്ചുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രത്നഗിരി ജില്ലയിലാണ് ആദ്യ മരണം റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിൽ 21 പേർക്കാണ് ഇതുവരെ ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...