ന്യുഡൽഹി (New Delhi): പാർലമെന്റിന്റെ വർഷകാല സമ്മേളനം വെട്ടിച്ചുരുക്കിയേക്കുമെന്ന് സൂചന. കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ 30 എംപിമാർക്ക് കോവിഡ് (Covid19) സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സമ്മേളനം വെട്ടിച്ചുരുക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നത്.
Also read: 30 എംപിമാർക്കും 2 കേന്ദ്രമന്ത്രിമാർക്കും കൊറോണ സ്ഥിരീകരിച്ചു..!
നേരത്തെ എടുത്ത തീരുമാനമനുസരിച്ച് ഒക്ടോബർ ഒന്നുവരെ 18 ദിവസത്തെ വർഷകാല സമ്മേളനം (Parliament Session) ചേരാനാണ് തീരുമാനിച്ചിരുന്നത്. കൊറോണ മാനദണ്ഡങ്ങൾ (Corona guidelines) പാലിച്ചാണ് സഭ ചേരുന്നത്. ഇതിനിടയിൽ എംപിമാർക്ക് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് സഭാ സമ്മേളനം വെട്ടിച്ചുരുക്കാൻ നേതാക്കൾക്കിടയിൽ ചർച്ചകൾ നടക്കുന്നത്.
Also read: NIA തകർത്തത് വൻ ആക്രമണ പദ്ധതി; ഭീകരർ പാക്കിസ്ഥാനിൽ നിന്നും പരിശീലനം ലഭിച്ചവർ
സർക്കാർ കൊണ്ടുവന്ന 11 ഓർഡിനൻസിന് പകരമുള്ള ബില്ലുകൾ അടുത്ത ആഴ്ച പാസാക്കിയശേഷം പാർലമെൻറ് സമ്മേളനം (Parliament session) അവസാനിപ്പിക്കാനുള്ള ആലോചനയുണ്ടെന്നാണ് സൂചന. ഇതിനിടയിൽ സഭ വെട്ടിച്ചുരുക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നത്.