Uttarakhand Bus Accident: ഉത്തരകാശിയിൽ തീർഥാടകരുമായി പോയ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 25 മരണം

Uttarakhand Bus Accident: ഉത്തരകാശിയില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 25 പേര്‍ മരണമടഞ്ഞു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Jun 6, 2022, 06:49 AM IST
  • ത്തരകാശിയില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 25 പേര്‍ മരണമടഞ്ഞു
  • അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്
Uttarakhand Bus Accident: ഉത്തരകാശിയിൽ തീർഥാടകരുമായി പോയ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 25 മരണം

ഉത്തരാഖണ്ഡ്:  Uttarakhand Bus Accident: ഉത്തരകാശിയില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 25 പേര്‍ മരണമടഞ്ഞു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.  ബസിൽ 25 പേരാണ് ഉണ്ടായിരുന്നത്. 

 

മധ്യപ്രദേശിലെ പന്നയിൽനിന്നുംയമുനോത്രി ക്ഷേത്രത്തിലേക്ക് തീർഥാടകരുമായി പോയ ബസാണ് മറിഞ്ഞത്. എൻഎച്ച് 94 ൽ 
റിഖാവു ഘട്ടിന് സമീപമാണ് അപകടം ഉണ്ടായത് എന്ന് ഉത്തരകാശി ദുരന്തനിവാരണ സേന ഉദ്യോഗസ്ഥൻ ദേവേന്ദ്ര പട്‌വാൽ അറിയിച്ചിട്ടുണ്ട്.

 

മരിച്ചവരുടെ ബന്ധുക്കൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രി നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിക്കുകയും രക്ഷാപ്രവർത്തനത്തിന്റെ ഏകോപനത്തിനായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഡെറാഡൂണിലേക്ക് എത്തുകയും ചെയ്തു. 

 

ബസ് അപകടത്തിൽ പരിക്കേറ്റവരെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ സന്ദർശിച്ചു.  മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പ്രഖ്യാപിച്ചിട്ടുണ്ട്.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News