വിളർച്ചയകറ്റാൻ മധുരിക്കും മാതളം

Last Updated : Sep 1, 2017, 05:17 PM IST
വിളർച്ചയകറ്റാൻ മധുരിക്കും മാതളം

ചുവന്ന നിറത്തിൽ അല്ലിയല്ലിയായി കാണുന്ന അടർത്തി കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. കാണാനുള്ള ഭംഗി മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തിലും വളരെയധികം പ്രാധാന്യമുള്ള ഒരു ഫലമാണ് മാതളം.

ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം കൂട്ടാൻ സഹായിക്കുന്ന ഫലമാണ് മാതളം. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സിയാണ് ഇതിനു സഹായിക്കുന്നത്.

നാരുകള്‍ 6 ഗ്രാം, വിറ്റാമിന്‍ കെ 28 മില്ലി, വിറ്റാമിന്‍ ഇ 1 മില്ലി ഗ്രാം, പ്രോട്ടീന്‍ 2 ഗ്രാം തുടങ്ങി നിരവധി ഘടകങ്ങളാണ് ഒരു കപ്പ് ജ്യൂസില്‍ മാതളനാരങ്ങ ജ്യൂസിൽ അടങ്ങിയിട്ടുള്ളത് . ഇവ പ്രമേഹ സാധ്യത ഇല്ലാതാക്കുകയും മെച്ചപ്പെട്ട ഹൃദയാരോഗ്യം പ്രദാനം ചെയ്യുകയും ചെയ്യുന്നെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

രക്തശുദ്ധീകരണത്തിനും നല്ലതാണ് മാതളനാരങ്ങ. ഓര്‍മശക്തി മെച്ചപ്പെടുത്തുന്നതി നും സഹായകം.  മാതളം ജ്യൂസ് ദിവസേന കഴിക്കുന്നത് പുരുഷന്‍മാരുടേയും സ്ത്രീകളുടേയും ലൈംഗികശേഷി വര്‍ദ്ധി പ്പിക്കുന്നതിന് ഗുണകരമാണ്.

കൊളസ്‌ട്രോൾ ഇല്ലാതാക്കാനും മാതളനാരങ്ങ സഹായിക്കും. മാതളനാരങ്ങയില്‍ അടങ്ങിയിട്ടുള്ള നൈട്രിക് ആസിഡ് ധമനികളില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പും മറ്റും നീക്കുന്നതിന് സഹായിക്കുന്നു. 90%ത്തിലധികം കൊഴുപ്പും കൊളസ്ട്രോളും മാതള നാരങ്ങ ഇല്ലാതാക്കും. അങ്ങനെ ശരീരഭാരം കുറയ്ക്കാനും മാതളനാരങ്ങ സഹായിക്കും.

 

Trending News