വേൾഡ് ബ്രെയിൻ ട്യൂമർ ദിനം 2023: എല്ലാ വർഷവും ജൂൺ എട്ടിന് ലോക ബ്രെയിൻ ട്യൂമർ ദിനം ആചരിക്കുന്നു. ബ്രെയിൻ ട്യൂമറിനെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്. ഈ വർഷത്തെ ബ്രെയിൻ ട്യൂമർ ദിനത്തിന്റെ പ്രമേയം "സ്വയം സംരക്ഷിക്കുക - സമ്മർദ്ദത്തിൽ നിന്ന് അകന്നുനിൽക്കുക" എന്നതാണ്.
തലച്ചോറിലെ കോശങ്ങളുടെ അസാധാരണമായ വളർച്ചയാണ് ബ്രെയിൻ ട്യൂമറിലേക്ക് നയിക്കുന്നത്. തലച്ചോറിന്റെയോ തലയോട്ടിയുടെയോ അടിവശം ഉൾപ്പെടെയുള്ള ഏത് ഭാഗത്തും ട്യൂമറുകൾ വളരുന്നതിന് സാധ്യതയുണ്ട്. മസ്തിഷ്കത്തിനുള്ളിൽ ട്യൂമർ വളരുമ്പോൾ, അത് ആ ഭാഗത്ത് സമ്മർദ്ദം ചെലുത്തുന്നു. അതുവഴി മസ്തിഷ്കത്തിന്റെ ആ ഭാഗത്തിന് ഉത്തരവാദിത്തമുള്ള ശരീര പ്രവർത്തനങ്ങളെ ബാധിക്കുന്നു.
വിവിധതരം ബ്രെയിൻ ട്യൂമറുകൾ
മസ്തിഷ്ക കോശങ്ങളെ അടിസ്ഥാനമാക്കിയുള്ള 120-ൽ അധികം തരം ബ്രെയിൻ ട്യൂമറുകൾ ഗവേഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്. മസ്തിഷ്ക മുഴകളെ പ്രധാനമായും രണ്ടായി തരം തിരിക്കാം- ലഘു (Benign) ട്യൂമറുകളും, ഗുരുതര (Malignant) ട്യൂമറുകളും. ബെനിൻ ബ്രെയിൻ ട്യൂമറുകൾ ക്യാൻസർ അല്ലാത്തവയും സാധാരണയായി മന്ദഗതിയിലുള്ള വളർച്ചയുമാണ്. അവ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നില്ല.
എന്നിരുന്നാലും, മുഴകൾ എപ്പോഴും അപകടകരമാണ്. കാരണം, മുഴ അത് വളരുന്ന ഭാഗത്തെ തലച്ചോറിനെ കംപ്രസ്സുചെയ്യുകയും കേടുവരുത്തുകയും ചെയ്യുന്നത് ഗുരുതരമായ ആരോഗ്യോ വൈകല്യത്തിന് കാരണമാകും. മസ്തിഷ്കത്തിന്റെ സുപ്രധാന ഭാഗങ്ങളിൽ ട്യൂമർ വളരുന്നത് ജീവന് ഭീഷണിയായേക്കാം. വെസ്റ്റിബുലാർ, മെനിഞ്ചിയോമ, പിറ്റ്യൂട്ടറി അഡിനോമ, ഷ്വാനോമ, ചൊൻഡ്രോമ എന്നിവ ലഘുവായ ട്യൂമറുകളിൽ ഉൾപ്പെടുന്നു.
മാരകമായ ബ്രെയിൻ ട്യൂമറുകൾ ക്യാൻസറാണ്. ദ്രുതഗതിയിലുള്ള വളർച്ചയാണ് ഇവയുടെ പ്രത്യേകത. അവയ്ക്ക് പ്രത്യേക അതിരുകളില്ല. തലച്ചോറിലാണെങ്കിൽ ആരോഗ്യമുള്ള മറ്റ് ഭാഗങ്ങളിലും ആക്രമണം നടത്തുന്നു. തലച്ചോറിന്റെ സുപ്രധാന ഘടനകളെ ദോഷകരമായി ബാധിക്കുന്നതിനാൽ ഇത് ജീവന് ഭീഷണിയായേക്കാം. മെഡുല്ലോബ്ലാസ്റ്റോമ, കോണ്ട്രോസാർകോമ, ഘ്രാണ ന്യൂറോബ്ലാസ്റ്റോമ എന്നിവ ക്യാൻസർ വിഭാഗത്തിൽപ്പെടുന്ന ബ്രെയിൻ ട്യൂമറുകളിൽ ചിലതാണ്.
എല്ലാ ബ്രെയിൻ ട്യൂമറുകൾക്കും ലക്ഷണങ്ങളില്ല. മുതിർന്നവരിൽ ഏറ്റവും സാധാരണമായ ബ്രെയിൻ ട്യൂമറായ മെനിഞ്ചിയോമ സാധാരണയായി സാവധാനത്തിൽ വളരുകയും ശ്രദ്ധിക്കപ്പെടാതെ പോകുകയും ചെയ്യുന്നു. പക്ഷേ, ഒരാൾക്ക് ശ്രദ്ധിക്കാൻ കഴിയുന്ന ചില ലക്ഷണങ്ങളുണ്ട്. ഈ ലക്ഷണങ്ങൾ മുഴകളുടെ വലിപ്പം, അത് ബാധിക്കുന്ന പ്രദേശം, എത്ര വേഗത്തിൽ വളരുന്നു എന്നിവയെ ആശ്രയിച്ചിരിക്കുന്നു.
ചിന്തിക്കാൻ ബുദ്ധിമുട്ട്
കേൾവി നഷ്ടം
ഓർമ നഷ്ടം
ആശയക്കുഴപ്പം
വ്യക്തിത്വമോ പെരുമാറ്റമോ മാറുന്നു
ബാലൻസ് നഷ്ടപ്പെടൽ അല്ലെങ്കിൽ തലകറക്കം
ചികിത്സ
ന്യൂറോളജിക്കൽ പരിശോധന, ബയോപ്സി, ബ്രെയിൻ സ്കാൻ എന്നിവയിലൂടെ ഡോക്ടർമാർ ബ്രെയിൻ ട്യൂമർ നിർണ്ണയിക്കുന്നു. മസ്തിഷ്ക മുഴകൾ ചികിത്സിക്കാൻ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന രീതി ശസ്ത്രക്രിയയാണ്. എന്നിരുന്നാലും, മറ്റ് ഓപ്ഷനുകളും ഉണ്ട്. റേഡിയോ തെറാപ്പി, സ്റ്റിറോയിഡുകൾ, കീമോതെറാപ്പി എന്നിവയാണവ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...