Winter Diet For Women: ശൈത്യകാലത്ത് സ്ത്രീകൾക്ക് പ്രതിരോധ ശേഷി വർധിപ്പിക്കാൻ അഞ്ച് സൂപ്പർ ഫുഡുകൾ

Winter Diet: ആരോഗ്യകരമായ ശൈത്യകാല ഭക്ഷണങ്ങൾ ശരീരത്തെ ഊഷ്മളമായി നിലനിർത്താനും രോ​ഗ പ്രതിരോധശേഷി വർധിപ്പിക്കാനും ചർമ്മത്തിനും മികച്ച ആരോ​ഗ്യം നിലനിർത്താനും സഹായിക്കും.

Written by - Zee Malayalam News Desk | Last Updated : Nov 15, 2022, 06:56 PM IST
  • എക്സിമ, വരണ്ട ചർമ്മം, മുടികൊഴിച്ചിൽ, സന്ധിവാതം എന്നിവ ശൈത്യകാലത്ത് പലരെയും അലട്ടുന്ന പ്രശ്നമാണ്
  • തണുത്ത കാറ്റും അന്തരീക്ഷ മലിനീകരണം വർധിക്കുന്നതും നമ്മുടെ രോ​ഗ പ്രതിരോധ സംവിധാനങ്ങളെ ദുർബലപ്പെടുത്തുകയും അസുഖം വരാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു
  • കാലാവസ്ഥയ്ക്ക് അനുസരിച്ച് ഭക്ഷണക്രമം മാറ്റുന്നത് നല്ല ആരോഗ്യം നിലനിർത്താനുള്ള ഒരു ലളിതമായ മാർഗമാണ്
Winter Diet For Women: ശൈത്യകാലത്ത് സ്ത്രീകൾക്ക് പ്രതിരോധ ശേഷി വർധിപ്പിക്കാൻ അഞ്ച് സൂപ്പർ ഫുഡുകൾ

മഞ്ഞുകാലത്ത് മിക്കവർക്കും ജലദോഷവും പനിയും ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല എക്സിമ, വരണ്ട ചർമ്മം, മുടികൊഴിച്ചിൽ, സന്ധിവാതം എന്നിവയും ഈ സമയത്ത് പലരെയും അലട്ടുന്ന പ്രശ്നമാണ്. തണുത്ത കാറ്റും അന്തരീക്ഷ മലിനീകരണം വർധിക്കുന്നതും നമ്മുടെ രോ​ഗ പ്രതിരോധ സംവിധാനങ്ങളെ ദുർബലപ്പെടുത്തുകയും അസുഖം വരാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. കാലാവസ്ഥയ്ക്ക് അനുസരിച്ച് ഭക്ഷണക്രമം മാറ്റുന്നത് നല്ല ആരോഗ്യം നിലനിർത്താനുള്ള ഒരു ലളിതമായ മാർഗമാണ്. ആരോഗ്യകരമായ ശൈത്യകാല ഭക്ഷണങ്ങൾ ശരീരത്തെ ഊഷ്മളമായി നിലനിർത്താനും രോ​ഗ പ്രതിരോധശേഷി വർധിപ്പിക്കാനും ചർമ്മത്തിനും മികച്ച ആരോ​ഗ്യം നിലനിർത്താനും സഹായിക്കും.

നെയ്യ്: നെയ്യ് കഴിക്കുന്നത് വേ​ഗത്തിൽ ശരീരഭാരം വർധിക്കുന്നതിന് കാരണമാകുമെന്നത് മിഥ്യാധാരണയാണ്. പശുവിൻ പാലിൽ ഉണ്ടാക്കുന്ന നെയ്യ് ശൈത്യകാലത്ത് നിങ്ങളുടെ ശരീരത്തിന് വളരെ നല്ലതാണ്. വളരെയധികം പോഷകങ്ങൾ അടങ്ങിയ ആരോഗ്യകരമായ കൊഴുപ്പാണിത്. മഞ്ഞുകാലത്ത് ഒരു ടേബിൾസ്പൂൺ നെയ്യ് കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിന് ചൂട് നൽകുകയും നിരവധി ആരോ​ഗ്യ പ്രശ്നങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും.

ALSO READ: Ayurvedic Tips for weight loss: ശൈത്യകാലത്ത് ശരീരഭാരം കുറയ്ക്കാൻ ആയുർവേദ മാർ​ഗങ്ങൾ

നെല്ലിക്ക: നെല്ലിക്കയിൽ എല്ലാ പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിട്ടുള്ളതിനേക്കാൾ കൂടുതൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ശൈത്യകാലത്ത് രാവിലെ വെറും വയറ്റിൽ ഒരു നെല്ലിക്ക കഴിക്കുന്നത് ആരോ​ഗ്യത്തിന് വളരെയധികം ​ഗുണം ചെയ്യും. രോ​ഗ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് നെല്ലിക്ക മികച്ചതാണ്.

കടല മിഠായി: രുചികരമായ കടല മിഠായി ശൈത്യകാലത്ത് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ഇത് മറ്റ് അമിതമായി പഞ്ചസാര അടങ്ങിയ ഡെസേർട്ടുകളും കേക്കുകളും കഴിക്കാനുള്ള ആ​ഗ്രഹത്തിൽ നിന്ന് നിങ്ങളെ തടയുന്നു. നിലക്കടലയും ശർക്കരയും ആരോ​ഗ്യത്തിന് ​ഗുണകരമായ ഉത്പന്നങ്ങളായതിനാൽ ഇത് മറ്റ് ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കില്ല.

ALSO READ: Dry Skin Causes: ഈ വിറ്റാമിനുകളുടെ കുറവ് ചർമ്മ പ്രശ്നങ്ങളിലേക്ക് നയിക്കും

പഞ്ചിരി: നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ജലദോഷം, ചുമ എന്നിവയിൽ നിന്ന് നിങ്ങളെ തടയുകയും ചെയ്യുന്ന മറ്റൊരു ശൈത്യകാല ഭക്ഷണമാണ് പഞ്ചിരി. നെയ്യും ​​ഗോതമ്പും ഉപയോ​ഗിച്ചാണ് ഈ വിഭവം ഉണ്ടാക്കുന്നത്. വടക്കേ ഇന്ത്യയിലെ ഒരു പ്രധാന വിഭവമാണ് പഞ്ചിരി.

ശർക്കര: ശർക്കരയെക്കുറിച്ച് പറയാതെ ശീതകാല ഭക്ഷണക്രമം അപൂർണ്ണമാണ്. ശർക്കര കഴിക്കുന്നത് ശരീരത്തിൽ ചൂട് വർധിപ്പിക്കും. അതിനാൽ ശൈത്യകാലത്ത് ശർക്കര കഴിക്കുന്നത് നല്ലതാണ്. ശുദ്ധീകരിച്ച പഞ്ചസാരയേക്കാൾ ആരോ​ഗ്യ​ഗുണങ്ങളുള്ള ഒന്നാണ് ശർക്കര. അതിനാൽ പഞ്ചസാരയ്ക്ക് പകരമായി ഉപയോ​ഗിക്കാവുന്ന ആരോ​ഗ്യകരമായ ഒരു ബദലാണ് ശർക്കര.

മഞ്ഞൾ വേര്: മികച്ച ആരോഗ്യം നിലനിർത്താൻ മഞ്ഞൾ വേര് നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഇത് നിങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. ചായയിൽ മഞ്ഞൾ വേര് ചേർത്ത് കഴിക്കുന്നത് നല്ലതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News