Cataract: എന്താണ് തിമിരം? കാരണങ്ങളും ലക്ഷണങ്ങളും ചികിത്സയും സംബന്ധിച്ച് അറിയേണ്ട കാര്യങ്ങൾ ഇവയാണ്

Cataract: വാർധക്യസഹജമായാണ് തിമിരം കണ്ടുവരുന്നത്. ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ തിമിരം പൂർണമായ അന്ധതയിലേക്ക് നയിക്കും.

Written by - Zee Malayalam News Desk | Last Updated : Jul 6, 2022, 01:33 PM IST
  • കണ്ണിനുള്ളിലെ ലെൻസ്, സ്ഫടികം പോലെ തെളിഞ്ഞതാണ്
  • അത് ഇമേജിനെ ഫോക്കസ് ചെയ്യാൻ സഹായിക്കുന്നതിന് വളരെ പ്രധാനമാണ്
  • ഈ ലെൻസ് പ്രായത്തിനനുസരിച്ച് വളരുകയും ഒടുവിൽ കട്ടിയുള്ളതും കഠിനമാവുകയും ചെയ്യുന്നു
  • ലെൻസ് കട്ടിയുള്ളതാകുന്നതോടെ അടുത്തുള്ള വസ്തുക്കളെ കാണുന്നത് ബുദ്ധിമുട്ടാകും
Cataract: എന്താണ് തിമിരം? കാരണങ്ങളും ലക്ഷണങ്ങളും ചികിത്സയും സംബന്ധിച്ച് അറിയേണ്ട കാര്യങ്ങൾ ഇവയാണ്

കണ്ണിന്റെ ലെൻസ് സുതാര്യമല്ലാതാകുന്നത് മൂലം ക്രമേണ കാഴ്ച മങ്ങുന്ന രോഗമാണ് തിമിരം. ലെൻസ് ഭാഗികമായോ പൂർണമായോ സുതാര്യമല്ലാതാകുന്നത് മൂലം പ്രകാശം കടന്ന് പോകുന്നത് തടസപ്പെടുന്നു. വാർധക്യസഹജമായാണ് തിമിരം കണ്ടുവരുന്നത്. ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ തിമിരം പൂർണമായ അന്ധതയിലേക്ക് നയിക്കും. കണ്ണിനുള്ളിലെ ലെൻസ്, സ്ഫടികം പോലെ തെളിഞ്ഞതാണ്, അത് ഇമേജിനെ ഫോക്കസ് ചെയ്യാൻ സഹായിക്കുന്നതിന് വളരെ പ്രധാനമാണ്. ഈ ലെൻസ് പ്രായത്തിനനുസരിച്ച് വളരുകയും ഒടുവിൽ കട്ടിയുള്ളതും കഠിനമാവുകയും ചെയ്യുന്നു. ലെൻസ് കട്ടിയുള്ളതാകുന്നതോടെ അടുത്തുള്ള വസ്തുക്കളെ കാണുന്നത് ബുദ്ധിമുട്ടാകും.

തിമിരത്തിന്റെ കാരണങ്ങൾ
കണ്ണിലെ വീക്കം, കണ്ണിന് ക്ഷതം എന്നിവയും തിമിരത്തിന് കാരണമാകാം. കണ്ണുകൾക്ക് സംരക്ഷണമില്ലാതെ കൂടുതൽ സമയം വെയിലത്ത് ചെലവഴിക്കുന്നതും തിമിരത്തിന് കാരണമാകും. തിമിരം വരുന്നതിൽ വാർധക്യം ഒരു പ്രധാന പങ്ക് വഹിക്കുന്നു. കാരണം കണ്ണിന്റെ ലെൻസ് ടിഷ്യൂകളാൽ നിർമ്മിതമാണ്. അത് പ്രായത്തിനനുസരിച്ച് സാവധാനത്തിൽ വികസിക്കുകയും കട്ടിയുള്ളതാകുകയും ചെയ്യുന്നു. യുവി റേഡിയേഷൻ, സൂര്യപ്രകാശം, പുകവലി, മദ്യപാനം, മയോപിയ, ജനിത ഘടകങ്ങൾ എന്നിവ തിമിരവുമായി ബന്ധപ്പെട്ടിരിക്കുന്നു.

വയോജന തിമിരം: ഇത് പ്രായമാകുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ്. അമ്പത് വയസ്സിന് മുകളിലുള്ളവരിലാണ് ഇത് സാധാരണയായി കാണപ്പെടുന്നത്. വാർധക്യകാല തിമിരമുള്ള രോഗികൾക്ക് പലപ്പോഴും കാഴ്ച നഷ്ടം ഉണ്ടാകാൻ സാധ്യതയുണ്ട്. അൾട്രാവയലറ്റ് രശ്മികൾ, അയോഡിന്റെ കുറവ്, നേത്ര അലർജികൾ എന്നിവയും വാർധക്യകാല തിമിരത്തിന് കാരണമാകാം.

ജന്മനായുള്ള തിമിരം: ജന്മനാ ഉള്ള തിമിരമാണ് കൺജെനിറ്റൽ തിമിരം. അണുബാധ, ഡിഎൻഎയിലെ മാറ്റം അല്ലെങ്കിൽ ഹോർമോൺ അസന്തുലിതാവസ്ഥ എന്നിവ മൂലമാണ് കൺജെനിറ്റൽ തിമിരം ഉണ്ടാകുന്നത്.

ട്രോമാറ്റിക് തിമിരം: ഇൻഫ്രാറെഡ് ലൈറ്റുകൾ, റേഡിയേഷൻ, കണ്ണിനുണ്ടാകുന്ന അപകടങ്ങൾ, അൾട്രാവയലറ്റ് രശ്മികളോട് ദീർഘനേരം സമ്പർക്കം പുലർത്തുന്നത് എന്നിവയെല്ലാം ട്രോമാറ്റിക് തിമിരത്തിന് കാരണമാകാം.

ദ്വിതീയ തിമിരം: ദ്വിതീയ തിമിരം പോസ്റ്റീരിയർ ക്യാപ്‌സ്യൂൾ ഒപാസിഫിക്കേഷൻ എന്നും അറിയപ്പെടുന്നു, തിമിര ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള സങ്കീർണതയാണിത്. യുവിയൈറ്റിസ്, റേഡിയേഷൻ എക്സ്പോഷർ, പ്രമേഹം, മരുന്നുകളുടെ ഉപയോ​ഗം എന്നിവ മൂലമാണ് ദ്വിതീയ തിമിരം ഉണ്ടാകുന്നത്. അത്യാധുനിക ശസ്‌ത്രക്രിയകൾ വഴി ഇത് തടയാൻ കഴിയും.

തിമിരത്തിന്റെ ലക്ഷണങ്ങൾ
തിമിരം വളരെ സാവധാനത്തിലാണ് വ്യാപിക്കുന്നത്. അതിനാൽ പൊതുവേ, ആളുകൾക്ക് തിമിരം ഉണ്ടെന്ന് മനസ്സിലാകാൻ സാധ്യത കുറവാണ്. മങ്ങിയ കാഴ്‌ച, മൂടൽ, നിറങ്ങൾ തിരിച്ചറിയാൻ പ്രയാസം, രാത്രിയിൽ വാഹനമോടിക്കുന്നതിന് ബുദ്ധിമുട്ട്, വസ്തുക്കൾ ഇരട്ടിച്ച് കാണുക എന്നിവയെല്ലാം തിമിരത്തിന്റെ ലക്ഷണങ്ങളാണ്.

ചികിത്സ
ശസ്ത്രക്രിയയിലൂടെ തിമിരം ഒരുപരിധിവരെ തടയാൻ സാധിക്കും. തിമിര ശസ്ത്രക്രിയ വളരെ സുരക്ഷിതമാണ്. ശസ്ത്രക്രിയയിലൂടെ സ്വാഭാവിക ലെൻസ് നീക്കം ചെയ്യുകയും പകരം ഇൻട്രാക്യുലർ ലെൻസ് സ്ഥാപിക്കുകയും ചെയ്യുന്നു. ഇൻട്രാക്യുലർ ലെൻസിന് ശസ്‌ത്രക്രിയയ്‌ക്ക് മുമ്പ് കണക്കാക്കുന്ന പവർ ഉണ്ട്, ഇത് രോഗിക്ക് ഒരു പരിധിവരെ ദൂരത്തുള്ള വസ്തുക്കളെ കാണാൻ സഹായിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News