നിങ്ങൾക്ക് ശരീരഭാരം കുറയ്ക്കണോ ഉലുവ ചേർത്തുകൊണ്ടുള്ള ചായ ദിവസം കുടിക്കുക. ഉലുവ കൊണ്ടുള്ള ചായയോ? അതേ ഉലുവ ചായയ്ക്ക് അതിന്റേതായ ഗുണങ്ങളുണ്ട് നോക്കാം.
സ്വാഭാവിക ആന്റാസിഡ് ഗുണങ്ങൾ ഉള്ള ഒരു ഭക്ഷണപദാർഥമാണ് ഉലുവ. അത് ശരീരത്തിലെ ഉപാപചയ നിരക്ക് വർധിപ്പിക്കും. തുടർന്ന് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതാണ്.
ALSO READ : Hypertension: ഉയർന്ന രക്തസമ്മർദ്ദം മരുന്നില്ലാതെ എങ്ങനെ കുറയ്ക്കാം?
പ്രശസ്ത ആയുർവേദ ഡോക്ടർ അബ്രാർ മുൽത്താനി പറയുന്നതനുസരിച്ച് ഉലുവയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട് എന്നാണ്. ഇത് ശരീരത്തിലെ പ്രമേഹത്തിന്റെ അളവ് നിലനിർത്താനും സഹായിക്കുന്നതാണ്.
അതായത് ഉലുവ നിങ്ങളുടെ ശരീരത്തിലെ ഇൻസുലിൻ വർധിക്കുന്നത് തടയുന്നു. അതുകൊണ്ട് നിങ്ങളുടെ പതിവ് ചായ അല്ലെങ്കിൽ കാപ്പിയിൽ ഉലുവയും കൂടി ചേർത്ത് കുടിക്കുക. അതോടെ നിങ്ങളെ അലട്ടുന്ന അമിതവണ്ണം, പ്രമേഹം തുടങ്ങിയവ നിയന്ത്രിക്കാൻ സഹായിക്കുന്നു.
ALSO READ : Diabetes: അവഗണിക്കരുത് ഈ ലക്ഷണങ്ങൾ.... പ്രമേഹരോഗത്തിന്റെ മുന്നറിയിപ്പാകാം
എങ്ങനെ ഉലുവ ചായ ഉണ്ടാക്കാം?
>>ഒരു സ്പൂൺ ഉലുവപ്പൊടി എടുക്കുക.
>> ഈ പൊടി ചെറുചൂടുള്ള വെള്ളത്തിൽ കലർത്തുക
>> ഇനി ഇത് അരിച്ചെടുത്ത് അതിലേക്ക് നാരങ്ങാ നീര് ചേർക്കുക.
>> നിങ്ങൾക്ക് വേണമെങ്കിൽ ഉലുവ രാത്രിയിൽ കുതിർക്കാൻ ഇടുക ശേഷം രാവിലെ ആ വെള്ളം തുളസിയില ഉപയോഗിച്ച് തിളപ്പിക്കുക.
>> ചായ ഫിൽട്ടർ ചെയ്ത് അതിൽ കുറച്ച് തേൻ ചേർക്കുക.
>> ഇതിനുശേഷം നിങ്ങൾക്ക് ഉലുവ ചായകുടിക്കാം
ഉലുവ ചായയുടെ ഗുണങ്ങൾ
ഉലുവ ചായ കുടിക്കുന്നത് ഉപാപചയ നിരക്ക് വർദ്ധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് ആയുർവേദ വിദഗ്ധൻ ഡോ. അബ്രാർ മുൽത്താനി പറയുന്നു.
>> ഉലുവ ചായ കുടിക്കുന്നത് നെഞ്ചെരിച്ചിൽ, അസിഡിറ്റി, മലബന്ധം എന്നിവയിൽ നിന്ന് ആശ്വാസം നൽകുന്നു.
>> ശരീരത്തിൽ ആസിഡ് റിഫ്ലെക്സ് പോലെ പ്രവർത്തിക്കുന്ന ആന്റാസിഡുകൾ ഉലുവയിൽ അടങ്ങിയിട്ടുണ്ട്.
>> ഉലുവ ചായ വയറിലെ അൾസർ പ്രശ്നം ഒഴിവാക്കുന്നു.
>> ഇതിൽ നാരുകൾ അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ മലബന്ധം ഒഴിവാക്കുന്നു.
>> ഉലുവ ചായ കുടിക്കുന്നത് കല്ലുകളുടെ പ്രശ്നം ഒഴിവാക്കാൻ സഹായിക്കുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.