ആരോഗ്യകരമായ ഒരു ജീവിതശൈലിയിലേക്കും ഭക്ഷണക്രമത്തിലേക്കും മാറേണ്ട സമയമാണിത്. കാരണം നീണ്ട അവധിക്കാലവും ഉത്സവ സീസണും പാർട്ടികളും ശരീരത്തിന്റെ കലോറി ഉപഭോഗം തീർച്ചയായും വർധിപ്പിച്ചിരിക്കും. ശരീരഭാരം കുറയ്ക്കാനുള്ള ഏറ്റവും ആരോഗ്യകരമായ മാർഗ്ഗം, ജീവിതശൈലിയും ഭക്ഷണക്രമവും മികച്ചതാക്കുക എന്നതാണ്.
ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുന്നത് ശരീരത്തിന് ധാരാളം ഗുണങ്ങൾ നൽകും. നിങ്ങൾക്ക് വേഗത്തിൽ ശരീരഭാരം കുറയ്ക്കണമെങ്കിൽ, ഭക്ഷണശീലങ്ങളിലും വ്യായാമത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക. ശരീരഭാരം കുറയ്ക്കുന്നതിനുള്ള പ്രകൃതിദത്ത മാർഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ALSO READ: Gut Health: ദഹനപ്രശ്നങ്ങൾ അലട്ടുന്നോ? അടുക്കളയിലുണ്ട് പരിഹാര മാർഗങ്ങൾ
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത മാർഗങ്ങൾ
ചെറുചൂടുള്ള വെള്ളം: ചെറുചൂടുള്ള വെള്ളം കുടിക്കുന്നത് ശീലമാക്കുന്നത് കൊഴുപ്പ് അലിയിച്ച് കളയാൻ സഹായിക്കും. ശരീരത്തിൽ അടിഞ്ഞു കൂടിയ കൊഴുപ്പ് കളയാൻ ചെറുചൂടുള്ള വെള്ളം ഇടയ്ക്കിടെ കുടിക്കുന്നത് നല്ലതാണ്.
കറുവപ്പട്ട: കറുവപ്പട്ട ദഹനം മെച്ചപ്പെടുത്തുന്നതിന് മികച്ചതാണ്. ഇത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും കൊളസ്ട്രോൾ കുറയ്ക്കുന്നതിനും സഹായിക്കുന്നു. ഒഴിഞ്ഞ വയറ്റിൽ ഒരു നുള്ള് കറുവപ്പട്ട അൽപം തേൻ ചേർത്ത് കഴിക്കുന്നത് നല്ലതാണ്.
ഗ്രീൻ ടീ: ശരീരഭാരം കുറയ്ക്കാൻ ഗ്രീൻ ടീ കുടിക്കുന്നത് നല്ലതാണ്. ഗ്രീൻ ടീ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും ദഹനം മികച്ചതാക്കുന്നതിനും സഹായിക്കും.
നാരങ്ങ: ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ച പ്രകൃതിദത്ത പരിഹാരമാണ് നാരങ്ങ. നാരങ്ങ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. എന്നാൽ സന്ധി വേദനയും ഹൈപ്പർ അസിഡിറ്റിയും ഉള്ള ആളുകൾ നാരങ്ങ കഴിക്കുന്നത് ഒഴിവാക്കണം. മറ്റുള്ളവർക്ക്, ഒഴിഞ്ഞ വയറ്റിൽ ചെറുചൂടുള്ള വെള്ളത്തിൽ ഒരു നാരങ്ങയുടെ നീര് ചേർത്ത് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
കുരുമുളക്: രാവിലെ നാരങ്ങാവെള്ളത്തിൽ അൽപ്പം കുരുമുളക് ചേർത്ത് കുടിക്കുന്നത് എളുപ്പത്തിൽ ശരീരഭാരം കുറയാൻ സഹായിക്കും. കുരുമുളക് ദഹനത്തിനും മികച്ചതാണ്.
നെല്ലിക്ക: പൊണ്ണത്തടി, തൈറോയ്ഡ്, പ്രമേഹം, മലബന്ധം തുടങ്ങിയ എല്ലാ പ്രശ്നങ്ങൾക്കും നെല്ലിക്ക ഒരു മികച്ച പരിഹാരമാണ്. നെല്ലിക്ക കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
ത്രിഫല: ഉറങ്ങുന്നതിന് മുൻപ് ഒരു ടീസ്പൂൺ ചെറുചൂടുള്ള വെള്ളത്തിൽ ത്രിഫല ചേർത്ത് കുടിക്കുന്നത് ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളി നിങ്ങളുടെ സിസ്റ്റത്തെ ശുദ്ധീകരിക്കാൻ സഹായിക്കുന്നു.
തേൻ: തേൻ കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഇളം ചൂടുവെള്ളത്തിൽ തേൻ ചേർത്ത് കഴിക്കുന്നത് എളുപ്പത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
ശരീരഭാരം കുറയ്ക്കാൻ, സംസ്കരിച്ച പഞ്ചസാര, ഗ്ലൂട്ടൻ, മൈദ, വറുത്ത ഭക്ഷണങ്ങൾ, മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് പാനീയങ്ങൾ തുടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുകയോ കഴിക്കുന്നതിന്റെ അളവ് കുറയ്ക്കുകയോ വേണം.
കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...