Weight Loss Tips: ശരീരഭാരം വേഗത്തിൽ കുറയ്ക്കണോ? എങ്കിൽ ഭക്ഷണത്തിൽ ചിയ വിത്തുകൾ ഉൾപ്പെടുത്തൂ, ഫലം നിശ്ചയം

Weight Loss Tips From Chia Seeds:  കുറച്ചുനാളായി ചിയ വിത്തുകളുടെ ഉപയോഗം കുറച്ചു കൂടിവരുന്നുണ്ട്.  ഈ വിത്തുകൾ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.  ഇതിനെ നിങ്ങൾക്ക് എന്തിന്റെ കൂടെ വേണമെങ്കിലും ചേർത്ത് കഴിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.  സാധാരണയായി ചിയ വിത്തുകൾ ശരീരഭാരം കുറയ്ക്കാൻ വേണ്ടിയാണ് ഉപയോഗിക്കുന്നത്.     

Written by - Ajitha Kumari | Last Updated : Apr 11, 2023, 05:00 PM IST
  • ചിയ വിത്തുകൾ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്
  • അമിതഭാരമുള്ളവർ തങ്ങളുടെ ശരീരഭാരം കുറയ്ക്കാനായി എന്തൊക്കെയാണ് ചെയ്യാത്തത്
  • ശരീരഭാരം കുറയ്ക്കാൻ ചിയ വിത്തുകളുടെ ഗുണങ്ങൾ
Weight Loss Tips: ശരീരഭാരം വേഗത്തിൽ കുറയ്ക്കണോ? എങ്കിൽ ഭക്ഷണത്തിൽ ചിയ വിത്തുകൾ ഉൾപ്പെടുത്തൂ, ഫലം നിശ്ചയം

Weight Loss Tips From Chia Seeds: അമിതഭാരമുള്ളവർ തങ്ങളുടെ ശരീരഭാരം കുറയ്ക്കാനായി എന്തൊക്കെയാണ് ചെയ്യാത്തത് അല്ലെ? പക്ഷേ പലപ്പോഴും കാര്യമായ ഫലം ലഭിക്കാറില്ല.  ഇതിനിടയിൽ നിങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനായുള്ള ടിപ്സ് നോക്കിയാൽ നിരവധി നുറുങ്ങുകൾ നിങ്ങൾക്ക് ലഭിക്കുകയും ചെയ്യും.  ഇതിൽ ചിയ വിത്തുകളുടെ ഉപയോഗത്തെക്കുറിച്ചുള്ള വിവരങ്ങളും നിങ്ങൾക്ക് ലഭിക്കും.  എന്തായാലും ഭാരം കുറയ്ക്കാൻ ചിയ വിത്തുകൾ ശരിക്കും സഹായകരമാണോ എന്ന് നമുക്ക് നോക്കാം...

Also Read: Weight Loss Tips: ആലില വയർ സ്വന്തമാക്കാൻ ദിനവും ഈ പാനീയങ്ങൾ ശീലിച്ചോളൂ!

ചിയ വിത്തുകൾ ശരിക്കും ആരോഗ്യത്തിന് നല്ലതാണ്.  ഇതിനെ എന്തിന്റെ കൂടെയും ചേർത്ത് കഴിക്കാം.   ശരീരഭാരം കുറയ്ക്കാനുള്ള ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നാണിത്. എന്നാൽ ഇത് കഴിക്കുമ്പോൾ നിങ്ങൾ ജങ്ക് ഫുഡ് ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.  കാരണം ശരീരഭാരം കുറയ്ക്കാൻ പഞ്ചസാരയും സംസ്കരിച്ച ഭക്ഷണങ്ങളും കുറയ്ക്കേണ്ടത് അത്യാവശ്യമാണ്.

ശരീരഭാരം കുറയ്ക്കാൻ ചിയ വിത്തുകളുടെ ഗുണങ്ങൾ (benefits of chia seeds in weight loss)

ചിയ വിത്തുകളിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങൾക്ക് പെട്ടെന്ന് വിശപ്പ് തോന്നിക്കില്ല.  മാത്രമല്ല ഇത് ദഹിക്കാനും കുറച്ചു കൂടുതൽ സമയമെടുക്കും.  ഇതിലൂടെ നിങ്ങൾ അധിക ഭക്ഷണം കഴിക്കില്ല. അതുകൊണ്ടുതന്നെ ഇത് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും.   ഇതുകൂടാതെ ഇതിൽ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.  ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാൻ സഹായിക്കും.   

Also Read: LPG Cylinder in Rs 500: എൽപിജി സിലിണ്ടർ വെറും 500 രൂപയ്ക്ക്, എങ്ങനെ? അറിയാം

ചിയ വിത്തുകൾ ഇതുപോലെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട വിധം (Include chia seeds in diet like this)

1. ജ്യൂസുകൾ, പുഡ്ഡിംഗുകൾ, സ്മൂത്തികൾ തുടങ്ങിയവയിൽ ചിയ വിത്തുകൾ ചേർക്കാം.

2. നിങ്ങൾക്ക് ഒരു സ്പൂൺ ചിയ വിത്ത് ഒരു ഗ്ലാസ് വെള്ളത്തിൽ ചേർത്തിളക്കി  ആരോഗ്യകരമായ പാനീയമായും കുടിക്കാം.

3. പരമാവധി ഫലപ്രാപ്തിക്ക് നിങ്ങൾക്ക് ഇതിനെ സലാഡുകളിൽ ചേർത്തും കഴിക്കാവുന്നതാണ്.  

Also Read: Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ഞെട്ടിക്കുന്ന പ്രവൃത്തി..! വീഡിയോ വൈറൽ 

 

ചിയ വിത്തുകളുടെ മറ്റ് ഗുണങ്ങൾ (Other Benefits of Chia Seeds)

1. ഹൃദയാരോഗ്യത്തിന്:  ചിയ വിത്തുകൾ ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് ഇത് ഹൃദ്രോഗങ്ങൾ വരാനുള്ള സാധ്യത തടയാനും നിങ്ങളുടെ രക്തസമ്മർദ്ദം കുറയ്ക്കാനും രക്തത്തിലെ  പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്താനും സഹായിക്കും.

2. എല്ലുകൾക്ക് ബലമുണ്ടാകാൻ:  ചിയ വിത്തിൽ കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കും. അതുകൊണ്ട് നിങ്ങൾക്കും ഒരു മടിയും കൂടാതെ ചിയ വിത്തുകൾ കഴിക്കാവുന്നതാണ്.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് നിങ്ങൾ വൈദ്യോപദേശം സ്വീകരിക്കുക)

 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വിദഗ്ദ്ധോപദേശം സ്വീകരിക്കുക)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News