അരക്കെട്ടിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് പലരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. ഇത്തരത്തിലുള്ള കൊഴുപ്പ് കുറയ്ക്കാൻ മിക്ക ആളുകൾക്കും വളരെ ബുദ്ധിമുട്ടാണ്. കൂടുതൽ സമയം ഇരുന്ന് ജോലി ചെയ്യുന്നവരിലാണ് അരക്കെട്ടിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് കൂടുതലായി സംഭവിക്കുന്നത്. കൃത്യമായ വ്യായാമത്തിലൂടെ മാത്രമേ വയറിന് ചുറ്റും അടിഞ്ഞുകൂടിയ കൊഴുപ്പ് ഒഴിവാക്കാൻ സാധിക്കൂ. കൊഴുപ്പ് കുറയ്ക്കുന്നതിന് വ്യായാമത്തിനൊപ്പം ചിട്ടയായ ജീവിതശൈലിയും പിന്തുടരേണ്ടതുണ്ട്.
1. സമ്മർദ്ദം കുറയ്ക്കുക
സ്ട്രെസ് ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. മാത്രമല്ല, ഇത് വയറിന് ചുറ്റും കൊഴുപ്പ് അടിയുന്നതിനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. അഡ്രീനൽ ഗ്രന്ഥികൾ പുറപ്പെടുവിക്കുന്ന ഹോർമോണായ കോർട്ടിസോൾ ഹോർമോണിന്റെ ഉൽപാദനത്തിന് സമ്മർദ്ദം കാരണമാകുന്നു. അതിനാൽ സമ്മർദ്ദം കുറയ്ക്കാൻ ശ്രമിക്കുക.
ALSO READ: Sun Tan: പിഗ്മെന്റേഷന് പ്രതിവിധിയായി വീട്ടിൽ തന്നെ ചെയ്യാം ഇക്കാര്യങ്ങൾ
2. പഞ്ചസാര ഒഴിവാക്കുക
വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ ഏറ്റവും നിർണായകമായ കാര്യം ഭക്ഷണ നിയന്ത്രണം ശീലമാക്കുക എന്നതാണ്. ഭക്ഷണ നിയന്ത്രണത്തിൽ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതും ഉൾപ്പെടുന്നു. പഞ്ചസാര ചേർത്ത ഭക്ഷണങ്ങളും പാനീയങ്ങളും സംസ്കരിച്ച ഭക്ഷണങ്ങളും എല്ലാത്തരം മധുരപലഹാരങ്ങളും ഇതിൽ ഉൾപ്പെടുന്നു. നിങ്ങളുടെ ഭക്ഷണത്തിലെ അധിക പഞ്ചസാര കുറയ്ക്കുന്നത് ശരീരത്തിലെ കൊഴുപ്പ്, പ്രത്യേകിച്ച് വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.
3. വ്യായാമം ശീലമാക്കുക
പലർക്കും ദീർഘനേരം ഇരിക്കേണ്ട ഡെസ്‌ക് ജോലികൾ ഉണ്ട്. അത് ശരീരത്തെ നിഷ്‌ക്രിയമായി നിർത്തുന്നു. കൂടുതൽ നേരം ഇരിക്കുന്നത് അരക്കെട്ടിന് ദോഷകരമാണെന്ന് പഠനങ്ങൾ പറയുന്നു. അതിനാൽ കൂടുതൽ നേരം ഇരുന്ന് ജോലി ചെയ്യുന്നവർ ഇടയ്ക്കിടെ അൽപനേരം എഴുന്നേറ്റ് നടക്കുന്നത് ശരീരത്തിന് നല്ലതാണ്.
ALSO READ: Prostate Cancer: പ്രോസ്റ്റേറ്റ് കാൻസർ; ഈ ലക്ഷണം പുരുഷന്മാർ അവഗണിക്കരുത്
4. ശരീരത്തിൽ ജലാംശം നിലനിർത്തുക
പലരും ദാഹിക്കുമ്പോൾ ജ്യൂസ്, കാർബണേറ്റഡ് പാനീയങ്ങൾ, മറ്റ് മധുരമുള്ള പാനീയങ്ങൾ എന്നിവ പതിവായി തിരഞ്ഞെടുക്കുന്നു. ഇത് ശരീരഭാരം വർധിക്കുന്നതിനും ശരീരത്തിൽ കൊഴുപ്പ് വർധിക്കുന്നതിനും കാരണമാകുന്നു. ശരീരഭാരം കുറയ്ക്കാൻ വെള്ളം മികച്ചതാണെന്ന് അറിയുക. ജലാംശം നിലനിർത്താൻ മധുരമുള്ള പാനീയങ്ങൾക്ക് പകരം സാധാരണ വെള്ളമോ മധുരമില്ലാത്ത ചായയോ കുടിക്കുക.
5. ശ്രദ്ധയോടെ ഭക്ഷണം കഴിക്കുക
ശ്രദ്ധാപൂർവം ഭക്ഷണം കഴിക്കുന്നത് ഭക്ഷണരീതികളിൽ മാറ്റം വരുത്തി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ആരോഗ്യകരമായ ഭക്ഷണ രീതി പിന്തുടരുന്നതിലൂടെ ശരീരഭാരം കുറയ്ക്കാനും ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കാനും സാധിക്കും.
കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...