Weight Loss: ഡയറ്റും വ്യായാമവും വേണ്ട.... ശരീരഭാരം കുറയ്ക്കാം ഇങ്ങനെ

Weight Loss Diet: പലർക്കും തിരക്കുപിടിച്ച ജീവിതത്തിൽ വ്യായാമത്തിനായി സമയം കണ്ടെത്താൻ ബുദ്ധിമുട്ടാണ്. അതിനാൽ തന്നെ വ്യായാമവും ഡയറ്റും ഇല്ലാതെ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നതെങ്ങനെയെന്ന് പലരും ചിന്തിക്കുന്നുണ്ടാകും.

Written by - Zee Malayalam News Desk | Last Updated : Aug 12, 2023, 01:04 PM IST
  • പ്രോട്ടീൻ ദഹനം മികച്ചതാക്കാൻ സഹായിക്കുന്നു
  • ഇത് നിങ്ങളെ കൂടുതൽ നേരം പൂർണ്ണമായി നിലനിർത്തുന്നു
  • അതിനാൽ തന്നെ ഇടയ്ക്കിടെ ഭക്ഷണം കഴിക്കാനുള്ള പ്രവണത ഇല്ലാതാക്കുകയും അധിക കലോറി ശരീരത്തിലെത്തുന്നത് തടയുകയും ചെയ്യുന്നു
Weight Loss: ഡയറ്റും വ്യായാമവും വേണ്ട.... ശരീരഭാരം കുറയ്ക്കാം ഇങ്ങനെ

ശരീരഭാരം കുറയ്ക്കാൻ വളരെ ബുദ്ധിമുട്ടാണ്. ചിട്ടയായ വ്യായാമവും ആരോ​ഗ്യകരമായ ഭക്ഷണരീതിയും ഇതിന് പ്രധാനമാണ്. എന്നാൽ, വ്യായാമവും ഡയറ്റും ഇല്ലാതെ തന്നെ ശരീരഭാരം കുറയ്ക്കാൻ സാധിക്കുമോ? പലർക്കും തിരക്കുപിടിച്ച ജീവിതത്തിൽ വ്യായാമത്തിനായി സമയം കണ്ടെത്താൻ ബുദ്ധിമുട്ടാണ്.

അതിനാൽ തന്നെ വ്യായാമവും ഡയറ്റും ഇല്ലാതെ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നതെങ്ങനെയെന്ന് പലരും ചിന്തിക്കുന്നുണ്ടാകും. ഈ വഴികൾ ശരിയായ ഭക്ഷണക്രമമോ ഏതെങ്കിലും വ്യായാമ വ്യവസ്ഥയോ പിന്തുടരുന്നതിന്റെയത്ര ഫലം നൽകില്ലെങ്കിലും, ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിന് കലോറി കുറയ്ക്കാൻ സഹായിക്കും.

സാവധാനം ചവച്ചരച്ച് ഭക്ഷണം കഴിക്കുക: നിങ്ങൾ ഭക്ഷണം നന്നായി ചവയ്ക്കുമ്പോൾ, നിങ്ങൾ സാവധാനത്തിൽ ഭക്ഷണം കഴിക്കും. ഇത് കുറഞ്ഞ കലോറി ഉപഭോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. സാവധാനത്തിൽ ഭക്ഷണം കഴിക്കുന്നത് അധികം ഭക്ഷണം കഴിക്കാതിരിക്കാൻ സഹായിക്കും.

പ്രോട്ടീൻ നഷ്ടപ്പെടുത്തരുത്: പ്രോട്ടീൻ ദഹനം മികച്ചതാക്കാൻ സഹായിക്കുന്നു. ഇത് നിങ്ങളെ കൂടുതൽ നേരം പൂർണ്ണമായി നിലനിർത്തുന്നു. അതിനാൽ തന്നെ ഇടയ്ക്കിടെ ഭക്ഷണം കഴിക്കാനുള്ള പ്രവണത ഇല്ലാതാക്കുകയും അധിക കലോറി ശരീരത്തിലെത്തുന്നത് തടയുകയും ചെയ്യുന്നു.

ALSO READ: Water Apple Benefits: ലുക്ക് മാത്രമല്ല, രുചിയിലും ​ഗുണത്തിലും കേമനാണ് ചാമ്പയ്ക്ക

കൂടുതൽ ധാന്യങ്ങൾ കഴിക്കുക: ശുദ്ധീകരിക്കാത്ത ധാന്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. അവയിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ആരോ​ഗ്യത്തിന് കൂടുതൽ ​ഗുണം ചെയ്യും. ഇതുവഴി, നിങ്ങൾക്ക് വേഗത്തിൽ വയറുനിറഞ്ഞതായി തോന്നുകയും അധികം ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യും. കൂടാതെ, ഈ ധാന്യങ്ങൾ ദഹിക്കാൻ കൂടുതൽ സമയമെടുക്കുന്നതിനാൽ ദിവസം മുഴുവൻ ഊർജ്ജം നിലനിർത്തുകയും ചെയ്യും.

വീട്ടിൽ പാകം ചെയ്ത ഭക്ഷണം കൂടുതലായി കഴിക്കുക: നിങ്ങളുടെ ഭക്ഷണത്തിൽ പോഷക സാന്ദ്രമായ ഭക്ഷണങ്ങളുടെ അളവ് വർദ്ധിപ്പിക്കുന്നതിനുള്ള ഒരു മികച്ച മാർഗം വീട്ടിൽ തയ്യാറാക്കിയ ഭക്ഷണം കൂടുതലായി കഴിക്കുക എന്നതാണ്. വീട്ടിൽ പാകം ചെയ്ത ഭക്ഷണം കഴിക്കുന്നവരുടെ ഭാരം പതിവായി പുറത്ത് നിന്ന് കഴിക്കുകയോ സംസ്കരിച്ച ഭക്ഷണം കഴിക്കുകയോ ചെയ്യുന്നവരേക്കാൾ കുറവാണെന്ന് പഠനങ്ങൾ കാണിക്കുന്നു.

ആവശ്യത്തിന് വെള്ളം കുടിക്കുക: ആവശ്യത്തിന് വെള്ളം കുടിക്കുന്നത് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഭക്ഷണം കഴിക്കുന്നതിന് തൊട്ടുമുൻപ് വെള്ളം കുടിക്കുന്നത് ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. ഇത് കലോറി ഉപഭോഗവും വിശപ്പും കുറയ്ക്കുകയും പൂർണ്ണതയും സംതൃപ്തിയും വർധിപ്പിക്കുകയും ചെയ്യുന്നു.

സമ്മർദ്ദം ഒഴിവാക്കുകയും ആവശ്യത്തിന് വിശ്രമിക്കുകയും ചെയ്യുക: ആരോഗ്യത്തിന്റെ കാര്യത്തിൽ സമ്മർദ്ദവും ഉറക്കവും പലപ്പോഴും അവഗണിക്കപ്പെടുന്നു. വാസ്തവത്തിൽ, ഇവ രണ്ടും വിശപ്പിലും ഭാരത്തിലും കാര്യമായ സ്വാധീനം ചെലുത്തുന്നു. അതിനാൽ മതിയായ വിശ്രമം ശരീരത്തിന് അത്യന്താപേക്ഷിതമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News