Natural Hair Dye: നരച്ച മുടി പൂർണമായും കറുപ്പിക്കണോ? പ്രകൃതിദത്ത ഹെയർ ഡൈ വീട്ടിലുണ്ടാക്കാം

Natural Hair Dye: ഉള്ളിത്തൊലി, 2 ബദാം, 2 സ്പൂൺ ഉലുവ, 1 വിറ്റാമിൻ ഇ ക്യാപ്‌സ്യൂൾ, 3 മുതൽ 4 സ്പൂൺ വെളിച്ചെണ്ണ എന്നിവയാണ് പ്രകൃതിദത്ത ഹെയർ ഡൈ വീട്ടിലുണ്ടാക്കാൻ ആവശ്യം. 

Written by - Zee Malayalam News Desk | Last Updated : May 28, 2023, 03:49 PM IST
  • നരച്ച മുടി കറുപ്പിക്കുന്ന ആയിരക്കണക്കിന് കെമിക്കൽ ഹെയർ ഡൈകൾ വിപണിയിലുണ്ട്.
  • പെട്ടെന്ന് മുടി കറുപ്പിക്കുന്ന ഹെയർ ഡൈകൾ മുടിയുടെ ആരോഗ്യം മോശമാക്കും.
  • ഇവ പുരട്ടുന്നത് കുറച്ച് ദിവസത്തേക്ക് മുടി കറുപ്പിക്കുമെങ്കിലും വൈകാതെ തന്നെ വെളുത്ത മുടികൾ തെളിഞ്ഞു തുടങ്ങും.
Natural Hair Dye: നരച്ച മുടി പൂർണമായും കറുപ്പിക്കണോ? പ്രകൃതിദത്ത ഹെയർ ഡൈ വീട്ടിലുണ്ടാക്കാം

മണിക്കൂറുകൾക്കുള്ളിൽ നരച്ച മുടി കറുപ്പിക്കുന്ന ആയിരക്കണക്കിന് കെമിക്കൽ ഹെയർ ഡൈകൾ വിപണിയിലുണ്ട്. എന്നാൽ പെട്ടെന്ന് മുടി കറുപ്പിക്കുന്ന ഹെയർ ഡൈകൾ മുടിയുടെ ആരോഗ്യം മോശമാക്കും. ഇവ പുരട്ടുന്നത് കുറച്ച് ദിവസത്തേക്ക് മുടി കറുപ്പിക്കുമെങ്കിലും വൈകാതെ തന്നെ വെളുത്ത മുടികൾ തെളിഞ്ഞു തുടങ്ങും. അത്തരമൊരു സാഹചര്യത്തിൽ മുടി കറുപ്പിക്കുക മാത്രമല്ല, മുടി കൊഴിച്ചിൽ, മുടി പൊട്ടൽ, നര എന്നിവ നിയന്ത്രിക്കുകയും ചെയ്യുന്ന വളരെ ശക്തമായ പ്രകൃതിദത്ത ഹെയ‍ർ ഡൈയെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. 

മുടിയിൽ കാണാറുള്ള മെലാനിന്റെ അളവ് സ്വാഭാവികമായി കുറയുന്നതാണ് മുടി നരയ്ക്കുന്നതിന് കാരണമാകുന്നത്. മുടിക്ക് കറുത്ത നിറം നൽകുന്നത് ഈ മെലാനിൻ ആണ്. ഈ മെലാനിൻ ശരീരത്തിൽ കുറയുമ്പോൾ നമ്മുടെ മുടിയുടെ നിറം മാറുന്നു. മുടി നരയ്ക്കാനുള്ള പ്രധാന കാരണം ഇതാണ്.

ALSO READ: ചർമ്മ സംരക്ഷണത്തിന് അടുക്കളയിൽ മാർഗമുണ്ടോ? ഇതാ ചില നുറുങ്ങുകൾ

പ്രകൃതിദത്ത ഹെയർ ഡൈ എങ്ങനെ തയ്യാറാക്കാം

ഈ ഡൈ തയ്യാറാക്കാൻ ഉള്ളിത്തൊലി, 2 ബദാം, 2 സ്പൂൺ ഉലുവ, 1 വിറ്റാമിൻ ഇ ക്യാപ്‌സ്യൂൾ, 3 മുതൽ 4 സ്പൂൺ വെളിച്ചെണ്ണ എന്നിവ ആവശ്യമാണ്.

ആദ്യം ബദാം, ഉള്ളിത്തൊലി, ഉലുവ എന്നിവയുടെ നിറം കറുപ്പാകുന്നത് വരെ വറുക്കുക. ശേഷം മിക്‌സി ജാറിൽ ഇട്ട് നന്നായി പൊടിക്കുക. പിന്നീട്, ഈ പൊടി ഒരു പാത്രത്തിൽ എടുത്ത് അതിൽ വിറ്റാമിൻ ഇ ക്യാപ്‌സ്യൂളും വെളിച്ചെണ്ണയും കലർത്തി നന്നായി സംയോജിപ്പിക്കുക. പ്രകൃതിദത്ത ഡൈ തയ്യാറായി കഴിഞ്ഞു. 

ഒരു ഹെയർ ബ്രഷിന്റെ സഹായത്തോടെ മുടി മുഴുവൻ ഈ ഡൈ നന്നായി തേച്ച് പിടിപ്പിക്കുക. കൈ കൊണ്ട് മുടി നല്ലതുപോലെ മസാജ് ചെയ്യുക. മുടിയിൽ 2 മണിക്കൂർ നേരം ഇത് വെയ്ക്കുക. ഇതിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. മുടി മൃദുവും തിളക്കവുമുള്ളതായി നിങ്ങൾക്ക് അനുഭവപ്പെടും. ഇങ്ങനെ ആഴ്ചയിൽ ഒരിക്കൽ പുരട്ടുന്നത് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തും.

ഈ ഡൈ പുരട്ടുന്നത് കൊഴിഞ്ഞ മുടിയുടെ സ്ഥാനത്ത് വീണ്ടും മുടി വളരുകയും മുടി കൊഴിച്ചിൽ കുറയ്ക്കുകയും തലയോട്ടിയിലെ അണുബാധയ്ക്കുള്ള സാധ്യത ഒഴിവാക്കുകയും ചെയ്യുന്നു. അതിനാൽ ഈ അത്ഭുതകരമായ ഡൈ ഇന്ന് തന്നെ തയ്യാറാക്കി തലയിൽ പുരട്ടുക.

(നിരാകരണം: ഈ ലേഖനത്തിൽ നൽകിയിരിക്കുന്ന വിവരങ്ങളും വിവരങ്ങളും പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. സീ ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല. ഇത് പരീക്ഷിക്കുന്നതിന് മുമ്പ്, വിദഗ്ധരുമായി ബന്ധപ്പെടുക)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News