കുട്ടികളുടെ ഭക്ഷണത്തെക്കുറിച്ച് രക്ഷിതാക്കൾ പലപ്പോഴും ആശങ്കാകുലരായിരിക്കും. ശാരീരികവും മാനസികവുമായ വളർച്ചയുടെ ഘട്ടത്തിൽ കുട്ടികളുടെ ആരോഗ്യശീലങ്ങൾ വളരെ പ്രാധാന്യം അർഹിക്കുന്നു. കുട്ടികളുടെ ഭക്ഷണത്തിൽ വാൾനട്ട് ചേർക്കുന്നത് നിരവധി ഗുണങ്ങൾ നൽകുമെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.
പോഷകങ്ങൾ: കുട്ടികളുടെ വളർച്ചയ്ക്ക് സഹായിക്കുന്ന പോഷകഗുണങ്ങൾ നിറഞ്ഞതാണ് വാൾനട്ട്. ഒമേഗ-3 ഫാറ്റി ആസിഡ്, പ്രോട്ടീൻ, ഫൈബർ എന്നിവയുൾപ്പെടെ നിരവധി പോഷക ഗുണങ്ങൾ നിറഞ്ഞതാണ് വാൾനട്ട്. ഇവ കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയിൽ വളരെ പ്രധാനപ്പെട്ടതാണ്.
ALSO READ: വിവിധ തരം ഒലിവ് ഓയിലുകൾ, ഇവയിൽ മികച്ചത് ഏത്? ഗുണങ്ങൾ അറിയാം
മസ്തിഷ്കത്തിന്റെ ആരോഗ്യം: കോശങ്ങളുടെ ആരോഗ്യം മികച്ചതാക്കുന്നതിന് ഒമേഗ 3 ഫാറ്റി ആസിഡ് വളരെയധികം ഗുണം ചെയ്യുന്നു. ഇവ മസ്തിഷ്ക ആരോഗ്യത്തിൽ നിർണായക പങ്ക് വഹിക്കുന്നു. ഇത് കുട്ടികളുടെ ഓർമ്മശക്തി വർധിപ്പിക്കുന്നതിനും ബുദ്ധിശക്തി മികച്ചതാക്കുന്നതിനും സഹായിക്കുന്നു.
ഹൃദയത്തിന്റെയും എല്ലുകളുടെയും ആരോഗ്യം: ഹൃദയത്തിന്റെ ആരോഗ്യം മികച്ചതായി നിലനിർത്തുന്നതിന് സഹായിക്കുന്ന മികച്ച ഭക്ഷണമാണ് വാൾനട്ട്. എല്ലുകളുടെ ആരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്ന പ്രോട്ടീനുകളും ഇതിൽ അടങ്ങിയിരിക്കുന്നു.
ALSO READ: പൈനാപ്പിൾ ദഹനത്തിന് മാത്രമല്ല മികച്ചത്; ഇനിയുമുണ്ട് ഏറെ ഗുണങ്ങൾ
കുട്ടികളുടെ ഡയറ്റിൽ വാൾനട്ട് ഉൾപ്പെടുത്തുന്നത് വഴി നിരവധി ആരോഗ്യ ഗുണങ്ങൾ ലഭിക്കുന്നു. കുട്ടികൾക്ക് മികച്ച രോഗപ്രതിരോധ ശേഷി ഉണ്ടാകുന്നതിനും ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിനും വാൾനട്ട് സഹായിക്കുന്നു.
വാൾനട്ടിൽ മികച്ച അളവിൽ ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിനും അമിതഭാരം ഒഴിവാക്കുന്നതിനും സഹായിക്കുന്നു. വാൾനട്ട് പതിവായി കഴിക്കുന്നത് ആരോഗ്യകരമായ കൊളസ്ട്രോൾ നിലനിർത്താനും ഹൃദ്രോഗം, ചില കാൻസറുകൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും ശരീരത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കുമെന്ന് വിവിധ പഠനങ്ങൾ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.