ഫെബ്രുവരി മാസം പ്രണയിക്കുന്നവരുടേതാണ്. പലരുടെയും പ്രണയം പൂവിടുന്നത് ഈ മാസമായിരിക്കും. ലോകമെങ്ങും വാലന്റൈന്‍സ് ഡേ ആഗോഷിക്കുന്ന ദിവസമാണ് ഫെബ്രുവരി 14. പ്രണയം തുറന്നു പറയാൻ ഈ ദിവസമാണ് പലരും തിരഞ്ഞെടുക്കുക. പരസ്പരം പ്രണയം അറിയിച്ചും സമ്മാനങ്ങള്‍ നല്‍കിയും പ്രണയിതാക്കള്‍ ഈ ദിവസം കൊണ്ടാടുന്നു.
ഫെബ്രുവരി 14 മാത്രമല്ല ഫെബ്രുവരി 7 മുതല്‍ 14 വരെ ഓരോ ദിവസത്തിനും ഓരോ പ്രത്യേകതയുമുണ്ട്. റോസ് ഡേ, പ്രൊപ്പോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡി ഡേ, പ്രോമിസ് ഡേ, ഹഗ് ഡേ, കിസ് ഡേ എന്നിങ്ങനെ ഓരോ ദിവസങ്ങൾ കഴിഞ്ഞാണ് അവസാനം വൈലന്റൈൻസ് ഡേയിൽ എത്തുന്നത്.
ഫെബ്രുവരി 7- റോസ് ഡേ
വാലന്റൈൻസ് വീക്കിന്റെ ആദ്യ ദിനമാണ് റോസ് ഡേ ആയി ആഘോഷിക്കുന്നത്. ഈ ദിവസം, ആളുകൾ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് അവരുടെ സ്നേഹത്തിന്റെ പ്രതീകമായി റോസാപ്പൂക്കൾ നൽകുന്നു. ചുവന്ന റോസാപ്പൂക്കൾ പരമ്പരാഗതമായി പ്രണയത്തെ പ്രതീകപ്പെടുത്തുമ്പോൾ, മഞ്ഞ റോസാപ്പൂക്കൾ അടുത്ത സുഹൃത്തുക്കൾക്ക് നൽകുന്നു. പ്രണയത്തിനും സൗഹൃദത്തിനും ഇടയിലാണെങ്കില്‍ പിങ്ക് റോസാപ്പൂമുമാണ് നല്‍കാറ്. പഴയ വൈരാഗ്യം തീർക്കാനും പറ്റിയ ദിവസമാണ്.
ഫെബ്രുവരി 8- പ്രൊപ്പോസ് ഡേ
പ്രൊപ്പോസ് ദിനത്തിൽ പ്രണയിക്കുന്ന ആളോട് നിങ്ങളുടെ ഇഷ്ടം തുറന്നു പറയാനുള്ള ദിവസമാണ്. വാലന്റൈൻസ് വീക്കിന്റെ രണ്ടാം ദിവസം ആളുകൾ തങ്ങളുടെ പ്രണയവികാരങ്ങൾ അവരുടെ പ്രിയപ്പെട്ടവരോട് പ്രകടിപ്പിക്കുന്ന ദിവസമായാണ് അറിയപ്പെടുന്നത്.
ഫെബ്രുവരി 9- ചോക്ലേറ്റ് ഡേ
ആഴ്‌ചയിലെ മൂന്നാം ദിവസം ചോക്ലേറ്റ് ഡേ എന്നാണ് അറിയപ്പെടുന്നത്. പ്രണയം നിറയെ മധുരമാണ്. അതുകൊണ്ട് തന്നെ ഈ ദിവസം പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാൻ ചോക്ലേറ്റാണ് മികച്ചത്. പലതരത്തിലുള്ള ചോക്ലേറ്റുകളുടെ ഒരു ശേഖരം കൊണ്ട് നിങ്ങളുടെ പ്രിയപ്പെട്ടവരെ അവർ നിങ്ങൾക്ക് എത്രത്തോളം വേണ്ടപ്പെട്ടത് ആണെന്ന് അറിയിക്കാം.
ഫെബ്രുവരി 10- ടെഡി ഡേ
ടെഡി ഡേ എന്നറിയപ്പെടുന്ന നാലാമത്തെ ദിവസമാണ് വാലന്റൈൻസ് വീക്കിലെ ഏറ്റവും മനോഹരമായ ദിവസം. നിങ്ങളുടെ പ്രിയപ്പെട്ട വ്യക്തിക്ക് നല്‍കേണ്ട ഏറ്റവും മനോഹരമായ സമ്മാനമാണ് ടെഡികള്‍.
ഫെബ്രുവരി 11- പ്രോമിസ് ഡേ
വാലന്റൈൻസ് വാരത്തിലെ ഏറ്റവും അർത്ഥവത്തായതും പ്രധാനപ്പെട്ടതുമായ ദിവസമാണ് ആഴ്ചയിലെ അഞ്ചാം ദിവസം വരുന്ന പ്രോമിസ് ഡേ. ഈ ദിവസം നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ശാശ്വതമായ ബന്ധത്തിനായി വാഗ്ദാനങ്ങൾ നൽകാനും നിങ്ങളുടെ വാഗ്ദാനങ്ങൾ എക്കാലത്തെയും മികച്ച രീതിയിൽ പാലിക്കുമെന്ന് അവരെ ബോധ്യപ്പെടുത്താനും ഉദ്ദേശിച്ചുള്ളതാണ്. 'വാഗ്ദാനങ്ങൾ ലംഘിക്കപ്പെടാനുള്ളതാണ്' എന്നത് മറക്കുക. 'വാഗ്ദാനങ്ങൾ പാലിക്കപ്പെടാനുള്ളതാണ്' എന്നതിലൂടെ ഒരു പുതിയ പ്രവണത ആരംഭിക്കുക.
ഫെബ്രുവരി 12- ഹഗ് ഡേ
ആഴ്ചയിലെ ആറാം ദിവസം ഹഗ് ഡേ എന്നാണ് അറിയപ്പെടുന്നത്. ചിലപ്പോൾ, വാക്കുകൾക്ക് കഴിയാത്ത വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗം നിങ്ങളുടെ അടുത്തുള്ളവർക്കും പ്രിയപ്പെട്ടവർക്കും ഊഷ്മളമായ ആലിംഗനം നൽകുക എന്നതാണ്. ഒരു ആലിംഗനത്തിന് ഏറ്റവും വലിയ മുറിവുകൾ സുഖപ്പെടുത്താനും മറ്റുള്ളവരെ തൽക്ഷണം ആശ്വസിപ്പിക്കാനും കഴിയും.
ഫെബ്രുവരി 13- ചുംബന ദിനം
വാലന്റൈൻസ് ദിനത്തിന് ഒരു ദിവസം മുമ്പ് ചുംബന ദിനം വരുന്നു. ആഴ്‌ച മുഴുവൻ സ്‌നേഹവും വാത്സല്യവും നിറഞ്ഞതാണെന്നതിനാൽ, നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരു ചുംബനം നൽകുന്നതിനേക്കാൾ മികച്ച മാർഗം എന്താണ്? ഒരു ചുംബനത്തിലൂടെ നിങ്ങളുടെ സ്നേഹബന്ധം ദൃഡപ്പെടുത്തുക!
ഫെബ്രുവരി 14- വാലന്റൈൻസ് ദിനം
ഒടുവിൽ കാത്തിരുന്ന പ്രണയദിനം! മൂന്നാം നൂറ്റാണ്ടിലെ റോമൻ സന്യാസിയായ സെന്റ് വാലന്റൈന്റെ സ്മരണയ്ക്കായി ഫെബ്രുവരി 14 ന് ലോകമെമ്പാടും വാലന്റൈൻസ് ദിനം ആഘോഷിക്കുന്നു. ഈ ദിവസം നിങ്ങളുടെ പ്രിയപ്പെട്ടവർക്കായി പ്രത്യേകമാക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...