Quick weight loss tips: ശരീരഭാരം കുറയ്ക്കാൻ ശരിയായ ഭക്ഷണക്രമവും വ്യായാമവും ആവശ്യമാണ്. എങ്കിലും പെരുംജീരകം പോലുള്ള ചില സാധനങ്ങളുണ്ട് അത് അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്. പെരുംജീരകം(fennel seeds) തടി കുറയ്ക്കാൻ ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് മാത്രമല്ല ഇതിന്റെ ഉപയോഗത്തിലൂടെ ശരീരത്തിന് വടിവൊത്ത ആകൃതി ഉണ്ടാക്കാൻ സഹായിക്കും. പെരുംജീരകത്തിന് നിരവധി ഗുണങ്ങളുണ്ടെങ്കിലും അതിനെ ശരിയായി ഉപയോഗിക്കുന്നതും വളരെ പ്രധാനമാണ്. ദിനവും കുറഞ്ഞത് രണ്ട് സ്പൂൺ പെരുംജീരകം കഴിക്കണം. പെരുംജീരകം നിങ്ങൾക്ക് ഭക്ഷണത്തിന് ശേഷമോ അല്ലെങ്കിൽ വെള്ളത്തിൽ കുതിർത്ത ശേഷവും കുടിക്കാം. പെരുംജീരകത്തിന്റെ ഉപോയോഗം ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം ആരോഗ്യത്തിനും വളരെയധികം ഗുണം ചെയ്യും. ശരീരഭാരം പെട്ടെന്ന് കുറയ്ക്കാനായി നിങ്ങൾക്ക് പെരുംജീരകം എങ്ങനെയൊക്കെ കഴിക്കാമെന്ന് നമുക്കിന്നറിയാം...
Also Read: Weight Loss Tips: വേനൽക്കാലത്ത് ഇവ കഴിക്കരുത്.. പണി കിട്ടും!
പെരുംജീരകം എങ്ങനെ കഴിക്കാം (How to consume fennel)
പെരുംജീരക പൊടി
ഒരു പിടി പെരുംജീരകം എടുത്തശേഷം അതിനെ നന്നായി പൊടിച്ചെടുക്കുക. ഇതിനെ നിങ്ങൾക്ക് തൈര്, ചായ, കാപ്പി തുടങ്ങിയ എന്തിനോടൊപ്പവും ചേർത്ത് കഴിക്കാം. ഇതിലേക്ക് ഉലുവ, അതുപോലെ ഈ പൊടിയിലേക്ക് നിങ്ങൾക്ക് ഇതിലേക്ക് ഉലുവ, കറുത്ത ഉപ്പ്, കായം, കൽക്കണ്ടം തുടങ്ങിയ വീട്ടുസാധനങ്ങൾ ചേർത്ത് രുചിയും ഗുണവും വർദ്ധിപ്പിക്കാം. ഈ പൊടി നിശ്ചിത അളവിൽ പതിവായി കഴിക്കുന്നത് നിങ്ങളുടെ ദഹനം മെച്ചപ്പെടുത്തും ഒപ്പം ഇത് ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
വെള്ളത്തിൽ ചേർത്തും കഴിക്കാം
പെരുംജീരകം വെള്ളത്തിലിട്ട് കുടിക്കുന്നത് വയറു വേദന, ദഹന പ്രശ്നങ്ങളും എന്നിവ മാറ്റുന്നതിന് നമ്മൾ സാധാരണ ചെയ്യാറുള്ള ഒന്നാണ്. ഇതിനായി നിങ്ങൾ ഒരു പിടി പെരുംജീരകം എടുത്ത് ഒരു ഗ്ലാസ് വെള്ളത്തിൽ രാത്രി മുഴുവൻ കുതിക്കാൻ വയ്ക്കുക ഇതിനെ രാവിലെ എടുത്ത് കുടിക്കുക. ശരീരത്തിലെ വിറ്റാമിനുകളും ധാതുക്കളും പരമാവധി ആഗിരണം ചെയ്യാനും ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കുന്നു. രണ്ട് ഗ്ലാസ് പെരുംജീരക വെള്ളം ദിനവും കുടിക്കുന്നത് നല്ലൊരു പരിഹാരമാണ് ഇത് അമിതവണ്ണം കുറയ്ക്കാൻ സഹായിക്കും. ഇതിൽ ഒരു ഗ്ലാസ് രാവിലെയും രണ്ടാമത്തേത് രാത്രിയും കുടിക്കുക.
Also Read: Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ലീലാവിലാസം..! ഞെട്ടിക്കുന്ന വീഡിയോ വൈറൽ
പെരുംജീരക ചായ
പെരുംജീരകത്തിൽ ഉണ്ടാക്കുന്ന ചായ ശരീരത്തിന് വളരെ നല്ലതാണ് അതുപോലെ ഉണ്ടാക്കാനും എളുപ്പമാണ്. ഇതിന്റെ മികച്ച നേട്ടങ്ങൾ അറിഞ്ഞാൽ പിന്നെ നിങ്ങൾ ഇത് ദിനവും കുടിച്ചോളും. ഇതിനായി നിങ്ങൾ വൈകുന്നേരത്തെ ചായ ഉണ്ടാക്കാൻ തിളപ്പിക്കുന്ന വെള്ളത്തിൽ ഒരു ടേബിൾസ്പൂൺ പെരുംജീരകം ചേർക്കുക. ഇതുകൂടാതെ ഇതിലേക്ക് അര ടേബിൾസ്പൂൺ ശർക്കരയും ചേർത്ത് ഈ അത്ഭുത ചായ ആസ്വദിക്കൂ. ഇത് നിങ്ങൾക്ക് ദഹനം മെച്ചപ്പെടുത്താനും വേദന കുറയ്ക്കാനും, നാവിന്റെ രുചി വർദ്ധിപ്പിക്കാനും ശരീരത്തെ തണുപ്പിക്കാനും സഹായിക്കും.
പെരുംജീരകം വറുത്തതിനു ശേഷം കഴിക്കുക
ഒരു വലിയ സ്പൂൺ പെരുംജീരകം എടുത്തശേഷം അതിനെ ചെറു തീയിൽ വറുത്തെടുക്കുക. രുചിക്കായി ഇതിലേക്ക് കുറച്ച് കൽക്കണ്ടം ചേർക്കുക. ഇതിനെ ഭക്ഷണത്തിന് ശേഷം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തും. അതുപോലെ ഇതിന്റെ പൗഡർ തയ്യാറാക്കി നിങ്ങൾ ദിനവും സേവിക്കുന്നതും നല്ലതാണ്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കുക)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...