Chia seeds: ചിയ വിത്തുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം; നിരവധിയാണ് ​ഗുണങ്ങൾ

Health benefits of Chia seeds: ചിയ വിത്തുകളുടെ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യ ഗുണങ്ങളിൽ ഒന്ന് അവയിൽ വലിയ അളവിൽ ഫൈബർ അടങ്ങിയിരിക്കുന്നുവെന്നതാണ്. ഒരു ഔൺസ് (ഏകദേശം 2 ടേബിൾസ്പൂൺ) ചിയ വിത്തിൽ 11 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Jan 12, 2023, 01:23 PM IST
  • ചിയ വിത്തുകളിലെ ഉയർന്ന ഫൈബർ ഉള്ളടക്കം ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു
  • കൂടാതെ വൻകുടൽ കാൻസറിനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും
  • ചിയ വിത്തുകൾ നിങ്ങളെ വിശപ്പ് കുറവായി നിലനിർത്താൻ സഹായിക്കുന്നു
  • ഇത് മൊത്തത്തിലുള്ള കലോറിയുടെ ഉപഭോഗം കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും
Chia seeds: ചിയ വിത്തുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം; നിരവധിയാണ് ​ഗുണങ്ങൾ

ചിയ വിത്തുകൾ നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ്. മെക്സിക്കോയിലും മധ്യ അമേരിക്കയിലും ഉള്ള സാൽവിയ ഹിസ്പാനിക്ക ചെടിയിൽ നിന്നാണ് ചിയ വിത്തുകൾ എടുക്കുന്നത്. ചിയ വിത്തുകൾ ആസ്‌ടെക്കുകളും മായന്മാരും പരമ്പരാഗത ഭക്ഷണമായും ഔഷധമായും നൂറ്റാണ്ടുകളായി ഉപയോഗിച്ചുവന്നിരുന്നു. അവ ഇപ്പോൾ ആധുനിക കാലത്തും ആരോഗ്യകരമായ ഭക്ഷണമായി പ്രചാരം നേടുന്നു.

ചിയ വിത്തുകളുടെ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യ ഗുണങ്ങളിൽ ഒന്ന് അവയിൽ വലിയ അളവിൽ ഫൈബർ അടങ്ങിയിരിക്കുന്നുവെന്നതാണ്. ഒരു ഔൺസ് (ഏകദേശം 2 ടേബിൾസ്പൂൺ) ചിയ വിത്തിൽ 11 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് മുതിർന്നവർക്ക് ശുപാർശ ചെയ്യുന്ന ദിവസേനയുള്ള ഫൈബർ അളിവിന്റെ 42 ശതമാനമാണ്. ഈ ഉയർന്ന ഫൈബർ ഉള്ളടക്കം ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു. കൂടാതെ വൻകുടൽ കാൻസറിനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും. ചിയ വിത്തുകൾ നിങ്ങളെ വിശപ്പ് കുറവായി നിലനിർത്താൻ സഹായിക്കുന്നു. ഇത് മൊത്തത്തിലുള്ള കലോറിയുടെ ഉപഭോഗം കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

ALSO READ: Food Safety: മയോണൈസിൽ പച്ച മുട്ട ഉപയോഗിക്കാൻ പാടില്ല; പാഴ്‌സലില്‍ തീയതിയും ഉപയോഗിക്കാവുന്ന സമയവും രേഖപ്പെടുത്തണം: മന്ത്രി വീണാ ജോർജ്

ചിയ വിത്തുകളുടെ മറ്റൊരു ഗുണം അവയിലെ ഉയർന്ന ഒമേഗ -3 ഫാറ്റി ആസിഡാണ്. ഈ വിത്തുകളിൽ സാൽമണിനേക്കാൾ കൂടുതൽ ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഒമേ​ഗ-3 പോഷകത്തിന്റെ മികച്ച സസ്യാധിഷ്ഠിത ഉറവിടമാക്കി ചിയ വിത്തിനെ മാറ്റുന്നു. ഹൃദയാരോഗ്യം നിലനിർത്തുന്നതിനും വീക്കം കുറയ്ക്കുന്നതിനും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ഒമേഗ -3 ഫാറ്റി ആസിഡുകൾ പ്രധാനമാണ്. കാൻസർ സാധ്യത കുറയ്ക്കുന്നതിലും ഇവ വലിയ പങ്കുവഹിക്കുന്നു.

ചിയ വിത്തുകൾ ആന്റി ഓക്‌സിഡന്റുകളുടെ നല്ല ഉറവിടം കൂടിയാണ്. ഇത് ഫ്രീ റാഡിക്കലുകളിൽ നിന്നുള്ള കേടുപാടുകളിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്നു. ഈ വിത്തുകളിൽ ഫ്ലേവനോയ്ഡുകൾ പോലുള്ള ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, അവയ്ക്ക് ആന്റി-ഇൻഫ്ലമേറ്ററി, കാൻസർ ‍പ്രതിരോധ ഗുണങ്ങൾ ഉണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അവയിൽ വിറ്റാമിൻ എ, വിറ്റാമിൻ ഇ എന്നിവ അടങ്ങിയിട്ടുണ്ട്.

ALSO READ: Indian gooseberry health benefits: കയ്ച്ചാലും മധുരിച്ചാലും ​ഗുണങ്ങളിൽ വിട്ടുവീഴ്ചയില്ല; അറിയാം നെല്ലിക്കയെ

കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക് തുടങ്ങിയ ധാതുക്കളുടെ മികച്ച ഉറവിടം കൂടിയാണ് ചിയ വിത്തുകൾ. ഒരു ഔൺസ് ചിയ വിത്തിന് കാത്സ്യത്തിന്റെ പ്രതിദിന മൂല്യത്തിന്റെ 18 ശതമാനം നൽകുന്നു. ഇത് പാലുൽപ്പന്നങ്ങൾ കഴിക്കാൻ കഴിയാത്തവർക്കും കാത്സ്യം അടങ്ങിയ ഭക്ഷണം കഴിക്കാത്തവർക്കും ​ഗുണം ചെയ്യും. ഈ ധാതുക്കൾ അസ്ഥികൾക്കും പല്ലുകൾക്കും ബലം നൽകുന്നതിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും ആവശ്യമാണ്. കൂടാതെ, ചിയ വിത്തുകൾ ഗ്ലൂറ്റൻ രഹിതമാണ്. തൈര്, ഓട്‌സ്, സ്മൂത്തികൾ എന്നിവയുൾപ്പെടെ വിവിധ ഭക്ഷണങ്ങളിൽ അവ ചേർക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News