Air conditioner: എസിയിൽ കൂടുതൽ സമയം ചിലവഴിക്കുന്നുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

Shocking Side Effects Of Ac: ചെറിയ കുട്ടികൾക്ക് ചർമ്മപ്രശ്നങ്ങളും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Sep 11, 2023, 07:54 PM IST
  • എസിയിലെ വായു ശ്വസിക്കുന്നത് മൂലം പലതരം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
  • ചർമ്മപ്രശ്നങ്ങൾ ഉള്ളവർ എസിയിൽ സമയം ചെലവഴിക്കുന്നത് ഒഴിവാക്കണം.
  • എസി വായുവിൽ ദീർഘനേരം ചെലവഴിക്കുന്നത് ഉറക്കമില്ലായ്മ ഉണ്ടാകാൻ കാരണമാകും.
Air conditioner: എസിയിൽ കൂടുതൽ സമയം ചിലവഴിക്കുന്നുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

കാലാവസ്ഥാ വ്യതിയാനവും വർധിച്ചു വരുന്ന താപനിലയും കാരണം ഇന്ന് മിക്ക വീടുകളിലും ഓഫീസുകളിലുമെല്ലാം എസി ഉപയോ​ഗിക്കുന്നുണ്ട്. എസി ഇന്ന് മനുഷ്യരുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. ശരീരത്തെ തണുപ്പിക്കുമെങ്കിലും എസിയിൽ അധിക നേരം ഇരിക്കുന്നത് ശരീരത്തിന് അത്ര നല്ലതല്ലെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്.

എസിയിലെ വായു ശ്വസിക്കുന്നത് മൂലം പലതരം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് ചെറിയ കുട്ടികൾക്ക് ചർമ്മപ്രശ്നങ്ങളും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. അതിനാൽ എസി ശരീരത്തിലുണ്ടാക്കുന്ന പാർശ്വഫലങ്ങളെക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. 

ALSO READ: സൂക്ഷിക്കൂ....! ഈ ഭക്ഷണങ്ങൾ നിങ്ങളെ ക്യാൻസർ രോ​ഗിയാക്കും

ശരീരവേദന

എയർ കണ്ടീഷണറിൽ ദീർഘനേരം ഇരിക്കുന്നത് മൂലം ശരീരവേദന ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ചിലരിൽ സന്ധി വേദനയും ശരീരവേദനയും അനുഭവപ്പെടാൻ സാധ്യതയുണ്ട്. സന്ധി വേദനയുള്ളവർ എയർ കണ്ടീഷണറിൽ ദീർഘനേരം ഇരിക്കുന്നത് ഒഴിവാക്കണം. കൂടാതെ, നടുവേദനയ്ക്കും സാധ്യതയുണ്ടെന്നാണ് ദി കംഫർട്ട് അക്കാദമിയുടെ ഗവേഷണത്തിൽ പറയുന്നത്. 

നിർജലീകരണം

എസിയിൽ കൂടുതൽ സമയം ചിലവഴിക്കുന്നത് അടിക്കടിയുള്ള ദാഹപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. കൂടാതെ, ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കിൽ നിർജ്ജലീകരണം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇതോടൊപ്പം ചിലർക്ക് തലവേദനയും ഉണ്ടാകാം. അതുകൊണ്ട് തന്നെ അടിക്കടി തലവേദനയുണ്ടാകുന്നവർ എസിയിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് നല്ലത്. 

ചർമ്മത്തിന്റെ വരൾച്ച വർദ്ധിപ്പിക്കുന്നു

ചർമ്മപ്രശ്നങ്ങൾ ഉള്ളവർ എസിയിൽ സമയം ചെലവഴിക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. അല്ലെങ്കിൽ, വായുവിലെ ഈർപ്പത്തിന്റെ അളവ് കുറയാനും ചർമ്മം വരണ്ടതാകാനും സാധ്യതയുണ്ട്. ഇതോടൊപ്പം ചർമ്മത്തിലെ ഈർപ്പം നഷ്ടപ്പെടാനും സാധ്യതയുണ്ട്. ത്വക്ക് പ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടുന്നവർ എയർകണ്ടീഷൻ ചെയ്ത സ്ഥലത്ത് തങ്ങരുതെന്നാണ് വിദഗ്ധർ നിർദേശിക്കുന്നത്. 

അലസത

എസി വായുവിൽ ദീർഘനേരം ചെലവഴിക്കുന്നത് മൂലം ഉറക്കമില്ലായ്മ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. ഇതോടൊപ്പം അലസതയും വർദ്ധിക്കുന്നു. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും ഇതുമൂലം ഉണ്ടാകാമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. അതുകൊണ്ട് എസിയിൽ അധികനേരം ഇരിക്കാതിരിക്കുന്നതാണ് നല്ലത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News