Skincare Tips: ശൈത്യകാലത്ത് സൺസ്ക്രീൻ ഉപയോ​ഗിക്കണമോ? വേണം, കാരണം ഇതാണ്

 Sunscreen Benefits In Winter: ചർമ്മത്തിലേക്ക് നേരിട്ട് സൂര്യപ്രകാശം ഏൽക്കുമ്പോൾ ചുളിവുകൾ, കറുത്ത പാടുകൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

Written by - Zee Malayalam News Desk | Last Updated : Dec 5, 2023, 10:25 AM IST
  • ചർമ്മത്തിലേക്ക് ആഴത്തിൽ തുളച്ചുകയറാനും അതിന്റെ ഘടനാപരമായ ഘടകങ്ങളെ നശിപ്പിക്കാനും കഴിയുന്ന ദോഷകരമായ അൾട്രാവയലറ്റ് രശ്മികൾക്കെതിരെ സൺസ്ക്രീൻ ഒരു കവചമായി പ്രവർത്തിക്കുന്നു
  • സൺസ്‌ക്രീൻ പതിവായി ഉപയോഗിക്കുന്നത് ചർമ്മത്തിൽ കാൻസർ വരാനുള്ള സാധ്യതയും കുറയ്ക്കുന്നു
Skincare Tips: ശൈത്യകാലത്ത് സൺസ്ക്രീൻ ഉപയോ​ഗിക്കണമോ? വേണം, കാരണം ഇതാണ്

സൺസ്‌ക്രീൻ ഉപയോ​ഗിക്കുന്നത് നമ്മുടെ ചർമ്മസംരക്ഷണ ദിനചര്യയിലെ ഒരു സൗന്ദര്യവർധക ഘട്ടം മാത്രമല്ല, ആരോഗ്യമുള്ളതും യുവത്വമുള്ളതുമായ ചർമ്മം നിലനിർത്തുന്നതിനും സൂര്യരശ്മികൾ മൂലമുണ്ടാകുന്ന ദോഷകരമായ ഫലങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും ഇത് ഒരു പ്രധാന ഘടകമാണ്. ചർമ്മത്തിലേക്ക് നേരിട്ട് സൂര്യപ്രകാശം ഏൽക്കുമ്പോൾ ചുളിവുകൾ, കറുത്ത പാടുകൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ചർമ്മത്തിലേക്ക് ആഴത്തിൽ തുളച്ചുകയറാനും അതിന്റെ ഘടനാപരമായ ഘടകങ്ങളെ നശിപ്പിക്കാനും കഴിയുന്ന ദോഷകരമായ അൾട്രാവയലറ്റ് രശ്മികൾക്കെതിരെ സൺസ്ക്രീൻ ഒരു കവചമായി പ്രവർത്തിക്കുന്നു. സൺസ്‌ക്രീൻ പതിവായി ഉപയോഗിക്കുന്നത് ചർമ്മത്തിൽ കാൻസർ വരാനുള്ള സാധ്യതയും കുറയ്ക്കുന്നു.

യുവിഎ, യുവിബി രശ്മികൾ ഉൾപ്പെടെ വിവിധ തരം അൾട്രാവയലറ്റ് (യുവി) രശ്മികൾ സൂര്യൻ പുറപ്പെടുവിക്കുന്നു. ഇവ സെല്ലുലാർ ഡിഎൻഎക്ക് കേടുപാടുകൾ വരുത്തുകയും മെലനോമ, സ്ക്വാമസ് സെൽ കാർസിനോമ എന്നിവയുടെ അപകടസാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.

എസ്പിഎഫ് (സൺ പ്രൊട്ടക്ഷൻ ഫാക്ടർ) 50 ഉള്ള സ്പെക്‌ട്രം സൺസ്‌ക്രീൻ ഉപയോഗിക്കുന്നതിലൂടെ, ഒരാൾക്ക് ഈ അപകടസാധ്യത ഗണ്യമായി കുറയ്ക്കാൻ സാധിക്കും. ശൈത്യകാലത്ത്, പലരും സൺസ്‌ക്രീൻ ഉപേക്ഷിക്കുകയും വേനൽക്കാലം വരുന്നതുവരെ അതിനെ അവ​ഗണിക്കുകയും ചെയ്യുന്നു.

ALSO READ: ശരീരത്തിലെ വിഷാംശം പുറന്തള്ളാൻ ആയുർവേദ പരിഹാരം

എന്നിരുന്നാലും, സൺസ്‌ക്രീൻ ഉപയോഗിക്കുന്നത് മറ്റ് സീസണുകളിലെന്നപോലെ ശൈത്യകാലത്തും പ്രധാനമാണ്. ശൈത്യകാലത്ത് ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിൽ സൺസ്‌ക്രീനിന്റെ അനിവാര്യമായ പങ്കിനെക്കുറിച്ച് അറിയാം. എന്തുകൊണ്ടാണ് സൺസ്‌ക്രീൻ ശൈത്യകാലത്ത് ആവശ്യമായി വരുന്നത് എന്ന് നോക്കാം.

സൺസ്‌ക്രീൻ സൂര്യാഘാതത്തിൽ നിന്നും ടാനിംഗിൽ നിന്നും സംരക്ഷിക്കുക മാത്രമല്ല അകാല വാർധക്യം, ചർമ്മ കാൻസർ തുടങ്ങിയ ആരോ​ഗ്യ പ്രശ്നങ്ങൾ തടയാനും ഇത് സഹായിക്കുന്നു. പഠനങ്ങൾ അനുസരിച്ച്, സൂര്യരശ്മികൾക്ക് ചർമ്മത്തിൽ സ്വാധീനം ചെലുത്താൻ കഴിയും. അതിനാൽ, മേഘാവൃതമായ ദിവസങ്ങളിലോ ശൈത്യകാലത്തോ പോലും സൺസ്‌ക്രീൻ ഉപയോഗിക്കുന്നത് നിർണായകമാണ്.

കൂടാതെ, തണുത്ത താപനിലയും കാറ്റും ഉള്ളപ്പോൾ ചർമ്മം വരരണ്ടതും വിള്ളൽ ഉള്ളതാകാനും കാരണമാകും. ഒരു മോയ്സ്ചറൈസിംഗ് സൺസ്ക്രീൻ പ്രയോഗിക്കുന്നത് സൂര്യന്റെ ദോഷകരമായ രശ്മികളിൽ നിന്നും സംരക്ഷണം നൽകും. ‌‌‌മഞ്ഞുകാലത്ത് സൺസ്‌ക്രീൻ ഉപയോഗിക്കാതിരിക്കുന്നത് ത്വക്ക് കാൻസറിനുള്ള സാധ്യത വർധിപ്പിക്കും.

ഓസോൺ പാളി ഏറ്റവും കനം കുറഞ്ഞതാകുന്ന ഈ സമയത്ത് സൂര്യന്റെ അൾട്രാവയലറ്റ് രശ്മികൾ ദോഷകരമാണ്. സൂര്യന്റെ ദോഷകരമായ കിരണങ്ങളിൽ നിന്ന് സംരക്ഷണം ഉറപ്പാക്കാൻ സൺസ്ക്രീൻ ഉപയോ​ഗിക്കാൻ ശ്രമിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News