Weight Loss Tips: പ്രകൃതിദത്ത പോഷക കലവറ; സപ്പോട്ട കഴിച്ച് ശരീരഭാരം കുറയ്ക്കാം

Sapota For Weight Loss: വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റുകളും കൊണ്ട് സമ്പന്നമായ സപ്പോട്ട ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

Written by - Zee Malayalam News Desk | Last Updated : Mar 18, 2024, 06:06 PM IST
  • സപ്പോട്ടയിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിരിക്കുന്നു
  • ഇത് ദീർഘനേരം വയറുനിറഞ്ഞതായി തോന്നാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കും
  • ഇത് അമിത കലോറി ഉപഭോ​ഗം കുറയ്ക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കും
Weight Loss Tips: പ്രകൃതിദത്ത പോഷക കലവറ; സപ്പോട്ട കഴിച്ച് ശരീരഭാരം കുറയ്ക്കാം

സപ്പോട്ട രുചികരവും പോഷകസമ്പുഷ്ടവുമായ ഫലമാണ്. ഇതിന് നിരവധി ​ഗുണങ്ങളുണ്ടെന്ന് അറിയാമെങ്കിലും ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന കാര്യം പലർക്കും പുതിയ അറിവായിരിക്കും. മധുരവും ക്രീം ഘടനയുമാണ് ഈ പഴത്തിന്. വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റുകളും കൊണ്ട് സമ്പന്നമായ സപ്പോട്ട ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത് എങ്ങനെയെന്ന് നോക്കാം.

നാരുകളാൽ സമ്പന്നം: സപ്പോട്ടയിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിരിക്കുന്നു. ഇത് ദീർഘനേരം വയറുനിറഞ്ഞതായി തോന്നാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കും. ഇത് അമിത കലോറി ഉപഭോ​ഗം കുറയ്ക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കും.

ALSO READ: ശരീരഭാരം കുറയ്ക്കാൻ പുതിന മികച്ചത്... ഉപയോ​ഗിക്കേണ്ടതിങ്ങനെ

ദഹനവ്യവസ്ഥ മികച്ചതാക്കുന്നു: നാരുകൾ, വിറ്റാമിനുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് സപ്പോട്ട. ഇത് ദഹനക്കേട് മൂലമുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കുകയും ദഹനം സു​ഗമമാക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു. ഇത് കുടലിന്റെ മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്നു.

മെറ്റബോളിസം വർധിപ്പിക്കുന്നു: മെറ്റബോളിസം വർധിപ്പിക്കുന്നതിന് സപ്പോട്ട മികച്ചതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കാതെ വേ​ഗത്തിൽ ഊർജ്ജം പകരുന്ന പ്രക‍ൃതിദത്തം മധുരം ഈ പഴത്തിൽ അടങ്ങിയിരിക്കുന്നു. സപ്പോട്ടയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും ആരോ​ഗ്യകരമായ മെറ്റബോളിസത്തെ പിന്തുണയ്ക്കുന്നു. ഇത് കൂടുതൽ കലോറി എരിച്ചുകളയാൻ സഹായിക്കുന്നു.

കലോറി കുറവ്: പ്രകൃതിദത്ത പഞ്ചസാര അടങ്ങിയിട്ടുണ്ടെങ്കിലും മറ്റ് പഴങ്ങളെ അപേക്ഷിച്ച് സപ്പോട്ടയിൽ കലോറി കുറവാണ്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് മികച്ച ലഘുഭക്ഷണ ഓപ്ഷനാണ് സപ്പോട്ട. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും അതുവഴി ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

ALSO READ: കറുവപ്പട്ട ചായ കുടിച്ച് കൊളസ്ട്രോൾ കുറയ്ക്കാം

പോഷക സമ്പുഷ്ടം: പോഷകങ്ങളാൽ സമ്പന്നമാണ് സപ്പോട്ട. വിറ്റാമിൻ എ, വിറ്റാമിൻ സി, പൊട്ടാസ്യം, ഫോളേറ്റ് തുടങ്ങിയ അവശ്യ പോഷകങ്ങളാൽ സമ്പന്നമാണ് സപ്പോട്ട. ഈ പോഷകങ്ങൾ മൊത്തത്തിലുള്ള ആരോ​ഗ്യത്തെ പിന്തുണയ്ക്കും. മാത്രമല്ല, മെറ്റബോളിസം വർധിപ്പിച്ച് കൊഴുപ്പ് കത്തിച്ച് ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News