Bird Flue: പക്ഷിപ്പനിയില്‍ ആശങ്ക വേണ്ട, എന്നാല്‍ ശ്രദ്ധ വേണം

കോവിഡ്‌  വ്യാപിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഭീതി പടര്‍ത്തി പക്ഷിപ്പനി കൂടി പടരുകയാണ്...  

Written by - Zee Malayalam News Desk | Last Updated : Jan 7, 2021, 06:41 PM IST
  • സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇതിനോടകം പക്ഷിപ്പനി ( Bird flu) റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു.
  • രോഗം സ്ഥിരീകരിച്ച പ്രദേശത്തിന്‍റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പക്ഷികളെയും കൊന്ന് മറവ് ചെയ്യുന്നതടക്കമുള്ള എല്ലാ കരുതല്‍ നടപടികളും മൃഗ സംരക്ഷണ വകുപ്പ് സ്വീകരിച്ചു കഴിഞ്ഞു.
  • പക്ഷിപ്പനിയില്‍ ആശങ്കപ്പെടണ്ടതില്ലെന്നും നന്നായി പാകം ചെയ്ത മുട്ട, കോഴിയിറച്ചി എന്നിവ ഭക്ഷ്യയോഗ്യമാണെന്നുമാണ് മൃഗസംരക്ഷണ വകുപ്പ് അറിയിക്കുന്നത്.
  • എന്നാല്‍, ബുള്‍സ് ഐ പോലുള്ള പകുതി വേവിച്ച മുട്ടയും പകുതി വേവിച്ച മാംസവും നിര്‍ബന്ധമായും ഒഴിവാക്കണമെന്നും അറിയിപ്പില്‍ പറയുന്നു.
Bird Flue: പക്ഷിപ്പനിയില്‍  ആശങ്ക വേണ്ട, എന്നാല്‍ ശ്രദ്ധ വേണം

കോവിഡ്‌  വ്യാപിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഭീതി പടര്‍ത്തി പക്ഷിപ്പനി കൂടി പടരുകയാണ്...  

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍  ഇതിനോടകം  പക്ഷിപ്പനി  (Bird flu) റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു.   വിവിധ ജില്ലകളിലെ രോഗം സ്ഥിരീകരിച്ച പ്രദേശത്തിന്‍റെ  ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പക്ഷികളെയും കൊന്ന് മറവ് ചെയ്യുന്നതടക്കമുള്ള എല്ലാ കരുതല്‍ നടപടികളും മൃഗ സംരക്ഷണ വകുപ്പ് സ്വീകരിച്ചു കഴിഞ്ഞു.

എന്നാല്‍, മാംസാഹാരം  (non-veg food)  കഴിക്കുന്നവരെ സംബന്ധിച്ചിടത്തോളം പക്ഷിപ്പനി പടരുന്നത്‌ ഏറെ ആശങ്ക ഉളവാക്കുന്ന ഒന്നാണ്.   അതേസമയം, ആശങ്കപ്പെടണ്ടതില്ലെന്നും നന്നായി പാകം ചെയ്ത  മുട്ട, (Egg) കോഴിയിറച്ചി  (Chicken) എന്നിവ ഭക്ഷ്യയോഗ്യമാണെന്നുമാണ്  മൃഗസംരക്ഷണ വകുപ്പ് അറിയിക്കുന്നത്.  എന്നാല്‍,  ബുള്‍സ് ഐ പോലുള്ള പകുതി വേവിച്ച മുട്ടയും പകുതി വേവിച്ച മാംസവും നിര്‍ബന്ധമായും  ഒഴിവാക്കണമെന്നും അറിയിപ്പില്‍ പറയുന്നു.

പാചകം ചെയ്യുമ്പോഴും കൂടുതല്‍ ജാഗ്രത പാലിക്കണം. പാകം ചെയ്യുന്നതിനായി പച്ച മാംസം കൈകാര്യം ചെയ്ത ശേഷം കൈകള്‍ സോപ്പുപയോഗിച്ച്‌ വൃത്തിയായി കഴുകണം. ആശങ്കപ്പെടേണ്ടതില്ല എങ്കിലും  പക്ഷികളെ ബാധിക്കുന്ന വൈറല്‍ രോഗമായ പക്ഷിപ്പനി ചില പ്രത്യേക സാഹചര്യങ്ങളില്‍ മനുഷ്യരിലേക്ക് പകരാം. 

പഠന പ്രകാരം തണുത്ത കാലാവസ്ഥയില്‍ മാസങ്ങളോളം ജീവിക്കാന്‍ കഴിവുള്ള വൈറസ് 60 ഡിഗ്രി ചൂടില്‍ അര മണിക്കൂറില്‍ നശിച്ചു പോകുമെങ്കിലും തികഞ്ഞ ജാഗ്രത അനിവാര്യമാണ്.  

ചത്തതോ, രോഗം ബാധിച്ചതോ ആയ പക്ഷികളെയോ, ദേശാടന കിളികളെയോ പക്ഷി കാഷ്ഠമോ നേരിട്ട് കൈകാര്യം ചെയ്യാതെ കൈയുറയും മാസ്‌കും ഉപയോഗിക്കുകയും  പിന്നീട്  ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച്‌ കൈകള്‍ നന്നായി കഴുകി വൃത്തിയാക്കുകയും ചെയ്യണം. 

Also read: പക്ഷിപ്പനി സംസ്ഥാനദുരന്തമാക്കി: ശ്രദ്ധിക്കാം ഇൗ ലക്ഷണങ്ങൾ നിങ്ങളിലും

പക്ഷിപനി പടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ എട്ട് സംസ്ഥാനങ്ങളില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.  ദേശാടന പക്ഷികളാണ് പക്ഷിപ്പനിക്ക് കാരണമെന്ന് മൃഗസംരക്ഷ വകുപ്പ് മന്ത്രി ഗിരിരാജ് സിംഗ്   (Giriraj Singh) പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ ഡല്‍ഹിയില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. 

Trending News