Joint pain: സന്ധി വേദന അലട്ടുന്നുവോ? എങ്കില്‍ ഇവ കഴിക്കാന്‍ പാടില്ല

Joint pain remedies: ശരീരത്തിൽ യൂറിക് ആസിഡ് അടിഞ്ഞുകൂടുന്നതോടെയാണ് സന്ധി വേദനയ്ക്ക് തുടക്കമാകുന്നത്. 

Written by - Zee Malayalam News Desk | Last Updated : Dec 13, 2023, 05:57 PM IST
  • ശൈത്യകാലത്ത് യൂറിക് ആസിഡിന്റെ അളവ് വർദ്ധിപ്പിക്കുന്ന പച്ചക്കറികളുണ്ട്.
  • സന്ധി വേദന ഉള്ളവർ ബീറ്റ്‌റൂട്ട് കഴിക്കരുതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
  • സന്ധി വേദന ഉള്ളവർ തണുപ്പുകാലത്ത് മധുരമുള്ളവ കഴിക്കുന്നത് ഒഴിവാക്കണം.
Joint pain: സന്ധി വേദന അലട്ടുന്നുവോ? എങ്കില്‍ ഇവ കഴിക്കാന്‍ പാടില്ല

ഇന്ന് പ്രായഭേദമന്യേ പലരും നേരിടുന്ന പ്രശ്നമാണ് സന്ധി വേദന. സന്ധി വേദന കാരണം ജോലി ചെയ്യാൻ പോലം വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടി വരുന്നത്. എന്നാൽ ഇത്തരം പ്രശ്‌നങ്ങൾക്ക് പ്രധാന കാരണം അനാരോഗ്യകരമായ ഭക്ഷണ ശീലമാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. വിഷമിക്കേണ്ടതില്ല, ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്ന ചില നുറുങ്ങുകൾ ഉപയോഗിച്ച് ഈ പ്രശ്നങ്ങൾ എളുപ്പത്തിൽ പരിഹരിക്കാവുന്നതാണ്. 

ശരീരത്തിൽ യൂറിക് ആസിഡ് അടിഞ്ഞുകൂടുന്നത് മൂലമാണ് സന്ധി വേദന ആരംഭിക്കുന്നതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. രക്തത്തിൽ യൂറിക് ആസിഡിന്റെ അളവ് വർധിക്കുവന്നത് സന്ധി വേദന, വൃക്കയിൽ തകരാ‍ർ, ഹൃദയാഘാതം തുടങ്ങിയ അപകടകരമായ രോഗങ്ങളിലേക്ക് നയിക്കാനുള്ള സാധ്യതയുണ്ട്. സന്ധി വേദന ഉണ്ടാകുന്നതിന് മുമ്പ്, യൂറിക് ആസിഡ് സന്ധികൾക്ക് ചുറ്റും അടിഞ്ഞു കൂടുന്നു. ഇതുമൂലം പലർക്കും സന്ധി വേദന അനുഭവപ്പെടുന്നുണ്ടെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. പ്രത്യേകിച്ച് ശൈത്യകാലത്ത് അനാരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് മൂലം യൂറിക് ആസിഡിന്റെ അളവ് വർദ്ധിക്കുന്നു. അതിനാൽ ഈ സമയത്ത് ഭക്ഷണം കഴിക്കുന്നതിന് പല മുൻകരുതലുകളും എടുക്കണം. 

ALSO READ: ഭാരം കുറയ്ക്കണോ..? വൈറ്റമിൻ ബി റിച്ച് ഭക്ഷണങ്ങൾ കഴിക്കൂ

ബീറ്റ്റൂട്ട്

ശൈത്യകാലത്ത് യൂറിക് ആസിഡിന്റെ അളവ് വർദ്ധിപ്പിക്കുന്ന പച്ചക്കറികളിൽ ഒന്നാണ് ബീറ്റ്റൂട്ട്. മഞ്ഞുകാലത്ത് ഇതുപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ സ്ഥിരമായി കഴിക്കുന്നത് മൂലം പലർക്കും സന്ധി വേദന ഉണ്ടാകാറുണ്ട്. അതുകൊണ്ട് തന്നെ സന്ധി വേദന ഉള്ളവർ ബീറ്റ്‌റൂട്ട് കഴിക്കരുതെന്ന് ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നു. 

മധുരപലഹാരങ്ങൾ

ശൈത്യകാലത്ത് ധാരാളം മധുരപലഹാരങ്ങൾ കഴിക്കുന്നത് ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് എളുപ്പത്തിൽ വർദ്ധിപ്പിക്കും. പ്രത്യേകിച്ച് സന്ധി വേദനയും പ്രമേഹവും ഉള്ളവർ തണുപ്പുകാലത്ത് മധുരമുള്ളവ കഴിക്കുന്നത് ഒഴിവാക്കണം. അല്ലാത്തപക്ഷം മറ്റ് വിട്ടുമാറാത്ത രോഗങ്ങളും പിടിപെടാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. 

ഈന്തപ്പഴം

ഈന്തപ്പഴത്തിൽ ചെറിയ അളവിൽ പ്യൂരിൻ അടങ്ങിയിട്ടുണ്ട്. അതിനാൽ യൂറിക് ആസിഡ് പോലുള്ള പ്രശ്‌നങ്ങളുള്ളവർ ദിവസവും ഇവ കഴിച്ചാൽ സന്ധിവേദന വഷളാകാൻ സാധ്യതയുണ്ട്. കൂടാതെ, ശൈത്യകാലത്ത് ഈന്തപ്പഴം പതിവായി കഴിക്കുന്നത് കാരണം പഞ്ചസാരയുടെ അളവ് വർദ്ധിക്കാനുള്ള സാധ്യതയുമുണ്ട്.

(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News