ഇപ്പോൾ ഒരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രം കണ്ട് നെറ്റിസൺസ് ആകെ ഞെട്ടിയിരിക്കുകയാണ്. ഈ ചിത്രത്തിൽ നിങ്ങൾ ആദ്യം കാണുന്നത് സത്യമായിരിക്കാൻ സാധ്യത വളരെ കുറവാണ്. ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ നമ്മുടെ തലച്ചോറിൽ പലപ്പോഴും തെറ്റിദ്ധാരണകൾ ഉണ്ടാക്കാറുണ്ട്. അത്തരത്തിലുള്ള ഒരു ചിത്രമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. @nxyxm എന്ന ട്വിറ്റര് അക്കൗണ്ടിൽ നിന്ന് പങ്കുവെച്ച ചിത്രമാണ് ഇത്. ചിത്രം ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. നിങ്ങൾ ഈ ഫോട്ടോയിൽ കടൽത്തീരം, സമുദ്രം, ആകാശം, പാറകൾ, നക്ഷത്രങ്ങൾ എന്നിവയൊക്കെയാണ് കണ്ടതെങ്കിൽ നിങ്ങൾ ഒരു കലാകാരനാണ് എന്ന അടിക്കുറുപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ഈ ചിത്രത്തിൽ നോക്കുന്നവർക്ക് ആദ്യം ഇതൊരു കടൽ തീരം ആണെന്ന് മാത്രമേ തോന്നുകയുള്ളൂ. എന്നാൽ ഇത് ശരിക്കും ഒരു കടൽ തീരത്തിന്റെ ചിത്രമല്ല. ഇതൊരു കേടായ കാർ ഡോറിന്റെ ചിത്രമാണ്. ഇത് ഒരു കാറിന്റെ ഡോറാണെന്ന് അറിഞ്ഞ് പലരും ഞെട്ടിയിരിക്കുകയാണ്. നിരവധി പേർ വീഡിയോയ്ക്ക് കമ്മന്റുമായും എത്തിയിട്ടുണ്ട്. "ഞാൻ എത്ര നോക്കിയിട്ടും കടലും, ആകാശവും മാത്രമേ കാണുന്നുള്ളു, കാർ ഡോർ കാണാൻ കഴിയുന്നില്ല എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.
if you can see a beach, ocean sky, rocks and stars then you are an artist, But its not a painting its lower part of the car gate which needs to be repaired. pic.twitter.com/dCMC49PBQS
— Nayem (@nxyxm) July 2, 2019
ALSO READ: Optical Illusion: കാട്ടിനുള്ളിൽ ഒളിച്ച് തവള; 5 സെക്കന്റുകൾക്കുള്ളിൽ കണ്ടെത്താമോ?
ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ ഉണ്ടാക്കുന്നതിനെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷനെന്ന് വിളിക്കുന്നത്. നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങി മറ്റ് പല ഘടകങ്ങളുടെ സ്വാധീനം മൂലം നമ്മൾ കാണുന്ന ഒരു ചിത്രത്തെ കുറിച്ച് നമ്മുക്ക് മിഥ്യാധാരണകൾ ഉണ്ടാകും. നിങ്ങളുടെ തലച്ചോറിന്റെ പ്രവർത്തനം എങ്ങനെയാണെന്നും, നിങ്ങളുടെ സ്വഭാവ സവിശേഷതകളും ഇത്തരം ചിത്രങ്ങളിലൂടെ മനസിലാക്കാം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.