Optical Illusion : ചെടികൾക്കിടയിൽ ഒളിച്ചിരിക്കുന്ന തവളയെ 8 സെക്കന്റുകളിൽ കണ്ടെത്താമോ?

മികച്ച നിരീക്ഷണ പാടവവും ബുദ്ധിയും ഉള്ളവർക്ക് മാത്രമേ 8 സെക്കന്റുകളിൽ ഈ  തവളയെ കണ്ടെത്താൻ സാധിക്കൂ. 

Written by - Zee Malayalam News Desk | Last Updated : Nov 13, 2022, 03:56 PM IST
  • ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ കഴിയുന്ന തരം ചിത്രങ്ങളെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ അല്ലെങ്കിൽ വിഷ്വൽ ഇല്ല്യൂഷൻ ചിത്രങ്ങളെന്ന് പറയുന്നത്.
  • നിങ്ങൾക്ക് തവളയെ കണ്ടെത്താനുള്ള ആകെ സമയം 8 സെക്കന്റുകൾ മാത്രമാണ്.
  • മികച്ച നിരീക്ഷണ പാടവവും ബുദ്ധിയും ഉള്ളവർക്ക് മാത്രമേ 8 സെക്കന്റുകളിൽ ഈ തവളയെ കണ്ടെത്താൻ സാധിക്കൂ.
Optical Illusion : ചെടികൾക്കിടയിൽ ഒളിച്ചിരിക്കുന്ന തവളയെ 8 സെക്കന്റുകളിൽ കണ്ടെത്താമോ?

നിങ്ങളുടെ നിരീക്ഷണ പാടവവും ബുദ്ധി വൈഭവവും മനസിലാക്കാൻ സഹായിക്കുന്ന ഏറ്റവും രസകരമായ വഴിയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ. വളരെ ശ്രദ്ധയോടെ നോക്കിയാൽ മാത്രമേ ഇത്തരം ചിത്രങ്ങളിൽ ഒളിച്ചിരിക്കുന്ന സമസ്യകൾ കണ്ടെത്താൻ വളരെ നല്ല നിരീക്ഷണ പാടവം ഉണ്ടായിരിക്കണം. നിങ്ങളുടെ നിരീക്ഷണ പാടവവും, നിങ്ങൾക്ക് പോലും അറിയാത്ത വ്യക്തിത്വ സവിശേഷതകളും, നിങ്ങളുടെ ഐക്യൂവും ഒക്കെ മനസിലാക്കാൻ ഇത്തരം ചിത്രങ്ങൾ സഹായിക്കും. ഇത്തരത്തിൽ ഒരു ചിത്രമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

ഫേസ്‌ബുക്കിൽ പങ്കുവെച്ചിരിക്കുന്ന ഒരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രമാണിത്. വളരെ സുന്ദരമായ ഈ ചിത്രത്തിൽ കുറച്ച് ചെടികളും വയലറ്റ് നിറത്തിലുള്ള പൂക്കളും ഒക്കെ കാണാം. എന്നാൽ ഈ ചിത്രത്തിൽ എവിടെയോ ഒരു തവള ഒളിച്ചിരിപ്പുണ്ട്. നിങ്ങൾക്ക് ആ തവളയെ കണ്ടെത്താനുള്ള ആകെ സമയം 8 സെക്കന്റുകൾ മാത്രമാണ്. മികച്ച നിരീക്ഷണ പാടവവും ബുദ്ധിയും ഉള്ളവർക്ക് മാത്രമേ 8 സെക്കന്റുകളിൽ ഈ  തവളയെ കണ്ടെത്താൻ സാധിക്കൂ. നിങ്ങൾക്ക് കഴിയുമോയെന്ന് ശ്രമിച്ച് നോക്കൂ.

ALSO READ: Optical Illusion : ആനക്കൂട്ടത്തിൽ ഒളിച്ച് കാണ്ടാമൃഗം; 10 സെക്കന്റുകളിൽ കണ്ടെത്താമോ?

തവളയെ കാണാം 

Optical Illusion

ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ കഴിയുന്ന തരം ചിത്രങ്ങളെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ അല്ലെങ്കിൽ വിഷ്വൽ ഇല്ല്യൂഷൻ ചിത്രങ്ങളെന്ന് പറയുന്നത്. നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. കൂടാതെ ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങിയ നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ചിത്രത്തെ കുറിച്ച് മിഥ്യാധാരണകൾ നമ്മുടെ തലച്ചോറിൽ ഉണ്ടാകും. ഇത്തരം ചിത്രങ്ങൾ ഉള്ള ചില കാര്യങ്ങൾ നിങ്ങൾ കാണാതിരിക്കുകയും, ഇല്ലാത്ത ചില കാര്യങ്ങൾ ചിലപ്പോൾ കാണുകയും ചെയ്യും. ദിവസം നിരവധി ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. ഇത്തരം ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചിത്രങ്ങൾ ആളുകളെ കുഴക്കാറുമുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News