സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ പലപ്പോഴും നമ്മളെ കുഴപ്പിക്കാറുണ്ട്. ഒരു ചിത്രത്തിൽ തന്നെ പല കാര്യങ്ങൾ ഒളിഞ്ഞിരിക്കും. ഒപ്റ്റിക്കൽ ഇല്യൂഷനെ വിഷ്വൽ ഇല്യൂഷൻ എന്നും പറയും. നമ്മുടെ വ്യക്തിത്വത്തെ കുറിച്ച് വരെ വെളിപ്പെടുത്തുന്നതാണ് ഇത്തരം ചിത്രങ്ങൾ. ചിലതിൽ ചിത്രങ്ങൾ മാത്രമല്ല, ഒളിഞ്ഞിരിക്കുന്ന ചില അർത്ഥങ്ങളുമുണ്ടാകാറുണ്ട്. നമ്മുടെ കണ്ണിനെയും തലച്ചോറിനെയും കുഴപ്പിക്കുന്ന ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ എപ്പോഴും വൈറലാകുകയും ചർച്ചയാകാറുമുണ്ട്. അത്തരത്തിൽ ഒരു ചിത്രമാണ് ഇവിടെ കൊടുക്കുന്നത്.
ഇന്ന് സോഷ്യൽ മീഡിയ ഉപഭോക്താക്കളുടെ ഏറ്റവും പുതിയ ക്രെയ്സ് ആണ് ഈ ചിത്രങ്ങൾ. ഇതിലെ ചലഞ്ചുകൾ ഏറ്റെടുക്കുന്നത് മിക്കവർക്കും ഇഷ്ടപ്പെട്ട കാര്യമാണ്. പ്രായഭേദമന്യേ ഇത്തരം ചിത്രങ്ങൾ എല്ലാവർക്കും ഇഷ്ടപ്പെടുന്നവയാണ്. വളരെ രസകരവും ആകർഷകവുമായ ചിത്രങ്ങളാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ. ഈ ചിത്രങ്ങൾ ഗവേഷണ ആവശ്യങ്ങൾക്ക് ഉപകാരപ്പെടുന്നവയാണ്. മനുഷ്യ മസ്തിഷ്കത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് പഠിക്കാൻ ശാസ്ത്രജ്ഞർ ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ഉപയോഗിക്കുന്നു. ഇവ നമ്മുടെ മസ്തിഷ്കത്തെയും കണ്ണിനെയും മൂർച്ച കൂട്ടുന്നതിലൂടെ നമ്മുടെ നിരീക്ഷണ കഴിവുകൾ വർധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഓരോ ദിവസവും വ്യത്യസ്തമായ ഒപ്റ്റിക്കൽ ഇല്യൂഷനുകൾ സമൂഹ മാധ്യമങ്ങളിൽ എത്തുന്നു. അത്തരം ഒരു ചിത്രമാണ് ഇവിടെ കൊടുത്തിരിക്കുന്നത്.
Also Read: Optical Illusion : ഇലകൾക്കിടയിൽ ഒളിച്ച് തത്ത; 10 സെക്കന്റിൽ കണ്ടെത്താമോ?
നിങ്ങൾക്ക് മികച്ച നിരീക്ഷണ വൈദഗ്ധ്യമുണ്ടെന്ന് നിങ്ങൾ കരുതുന്നുണ്ടോ? അത് പരീക്ഷിക്കുന്നതിന് വേണ്ടിയുള്ള ഒരു വെല്ലുവിളി നിറഞ്ഞ ചിത്രമാണ് ഇവിടെ നൽകിയിരിക്കുന്നത്. ഒരു ടെന്റിന് പുറത്ത് രണ്ട് വ്യക്തികൾ നിന്ന് സംസാരിക്കുന്നത് ചിത്രത്തിൽ കാണാം. ഈ ചിത്രത്തിൽ ഈ രണ്ട് വ്യക്തികളുടേത് കൂടാതെ മൂന്ന് മുഖങ്ങൾ കൂടി മറഞ്ഞിരിക്കുന്നുണ്ട്. അത് നിങ്ങൾക്ക് 13 സെക്കൻഡിനുള്ളിൽ കണ്ടെത്താൻ കഴിയുമോ?
ചിത്രത്തിൽ ശ്രദ്ധിച്ച് നോക്കുക. നിങ്ങളുടെ നിരീക്ഷണ കഴിവുകൾ എത്രയുണ്ടെന്ന് ഇതിൽ നിന്ന് മനസിലാക്കാം. നല്ല നിരീക്ഷണ വൈദഗ്ധ്യമുള്ള ഒരു വ്യക്തിക്ക് മറഞ്ഞിരിക്കുന്ന മുഖങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ വേഗത്തിൽ കണ്ടെത്താൻ കഴിയും. കുറച്ച് പേരെങ്കിലും കണ്ടെത്തിയെന്ന് വിശ്വസിക്കുന്നു. അവർക്ക് അഭിനന്ദനങ്ങൾ. അല്ലാത്തവർക്ക് മുഖങ്ങൾ അടയാളപ്പെടുത്തിയ ചിത്രം ചുവടെ കൊടുക്കുന്നു...
വാസ്തവത്തിൽ ഇത്തരം പസിലുകൾ കൂടുതൽ പരിശീലിക്കുന്നത് നിങ്ങളുടെ നിരീക്ഷണ കഴിവുകൾ മെച്ചപ്പെടുത്താൻ സഹായിക്കും. നിങ്ങളുടെ ഐക്യു വർധിപ്പിക്കുന്നതിനുള്ള ഒരു ഉറവിടം കൂടിയാണ് ഒപ്റ്റിക്കൽ ഇല്യൂഷനുകൾ. നിങ്ങളുടെ നിലവിലെ ബുദ്ധിശക്തി മെച്ചപ്പെടുത്താൻ ഇത് തീർച്ചയായും സഹായിക്കും.
പരിഹസിക്കുക അല്ലെങ്കിൽ കബളിപ്പിക്കുക എന്നർത്ഥം വരുന്ന illūdere എന്ന വാക്കിൽ നിന്നാണ് ഇല്യൂഷൻ ഉണ്ടായത്. അതാണ് ഇത്തരം ചിത്രങ്ങളിലൂടെ യഥാർത്ഥത്തിൽ ചെയ്യുന്നതും. ഒപ്റ്റിക്കൽ ഇല്യൂഷനുകൾ മനുഷ്യ മസ്തിഷ്കത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് പഠിക്കുന്നതിനുള്ള മികച്ച ഉറവിടമായി വർത്തിക്കുന്നുവെന്നും മനുഷ്യർ എങ്ങനെ കാര്യങ്ങൾ മനസ്സിലാക്കുന്നുവെന്ന് കണ്ടെത്താൻ ഇത് സഹായിക്കുന്നുവെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.
സമീപകാലത്തായി ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾക്ക് ജനപ്രീതി ഏറുകയാണ്. നമ്മുടെ സ്വഭാവത്തെക്കുറിച്ച് പോലും വളരെ രസകരമായ ചില കാര്യങ്ങൾ വെളിപ്പെടുത്താൻ ഈ ചിത്രങ്ങൾക്ക് കഴിയും. യഥാർത്ഥ ചിത്രത്തിൽ നിന്ന് വ്യത്യസ്തമായ എന്തെങ്കിലും നമ്മുടെ മനസ്സിനെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ കാണിക്കുന്നതാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ.
മനസ്സിനെ വളച്ചൊടിക്കുന്ന ചിത്രങ്ങളാണ് ഒപ്റ്റിക്കൽ ഇല്യൂഷനുകൾ. ഒരു പ്രത്യേക ചിത്രവുമായി ഇടപഴകുമ്പോൾ നമ്മുടെ മസ്തിഷ്കം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കാൻ ഇവ ശാസ്ത്രജ്ഞരെ സഹായിക്കുന്നു. സോഷ്യൽ മീഡിയയിൽ സ്ക്രോൾ ചെയ്ത് പോകുമ്പോൾ ഇത്തരത്തിൽ നിരവധി ഒപ്റ്റിക്കൽ ഇല്യൂഷനുകളും ബ്രെയിൻ ടീസറുകളും നമുക്ക് കാണാൻ കഴിയും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...